മാനനഷ്ടക്കേസിലെ അപ്പീലും തള്ളി; ട്രംപിന്റെ കോടതി ചെലവ് സ്‌റ്റോമി ഡാനിയേല്‍സ് നല്‍കണം
വാഷിംഗ്ടണ്‍: പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ മാനനഷ്ടക്കേസ് തള്ളിയതിനാല്‍ സ്‌റ്റോമി ഡാനിയേല്‍സ് ട്രംപിന് കോടതി ചെലവിനുള്ള തുക നല്‍കണം എന്ന് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ഉത്തരവിട്ടു. 2018 ല്‍ തന്നെ സ്‌റ്റോമി ഡാനിയേല്‍സിന്റെ കേസ് കോടതി തള്ളിയിരുന്നു.
ഇതില്‍ ട്രംപിന് സ്റ്റോമി ഡാനിയേല്‍സ് പിഴ നല്‍കണം എന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ പിഴത്തുക എത്രയെന്ന് പറഞ്ഞിരുന്നില്ല. അതേസമയം സ്റ്റോമി ഡാനിയേല്‍സ് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളിയ കോടതി സ്‌റ്റോമി ഡാനിയേല്‍സ് 121,972 ഡോളര്‍ നല്‍കണം എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച മാന്‍ഹട്ടന്‍ കോടതിയില്‍ ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങിയിരുന്നു.

Image Credit: Stormy Daniels@Instagram
ഇതിന് പിന്നാലെയാണ് വിധി വന്നത് എന്നതും ശ്രദ്ധേയമാണ്. 2011 ല്‍ ആണ് സ്‌റ്റോമി ഡാനിയേല്‍സ് ഇന്‍ ടച്ച് മാഗസിനിന് വിവാദമായ അഭിമുഖം നല്‍കിയത്. 2006 മുതല്‍ ട്രംപിനെ അറിയാമെന്നും തങ്ങള്‍ ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്നുമാണ് സ്റ്റോമി ഡാനിയേല്‍സ് പറഞ്ഞിരുന്നത്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സംഭവം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് പണം നല്‍കി എന്നുമാണ് സ്റ്റോമി ഡാനിയേല്‍സ് പറയുന്നത്.
എന്നാല്‍ ഈ ആരോപണം എല്ലാം ട്രംപ് നിഷേധിക്കുകയായിരുന്നു. സ്റ്റോമി ഡാനിയേല്‍സ് കള്ളം പറയുകയാണ് എന്നും മറ്റാര്‍ക്കോ വേണ്ടിയാണ് സ്‌റ്റോമി ഡാനിയേല്‍സ് ആരോപണം ഉന്നയിക്കുന്നത് എന്നും ട്രംപ് ആരോപിച്ചു. ഇതിന് പിന്നാലെയാണ് സ്‌റ്റോമി ഡാനിയേല്‍സ് ട്രംപിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്റ്റോമി ഡാനിയേല്‍സ് പറഞ്ഞിരുന്നു.
എന്നാല്‍ കോടതി ഇക്കാര്യം തള്ളിക്കളയുകയായിരുന്നു. കോടതി ഫയലിംഗില്‍ ട്രംപ് ആവശ്യപ്പെട്ട ഫീസ് ന്യായമായതാണെന്ന് ഒമ്പതാം സര്‍ക്യൂട്ട് ഇന്നലെ വിധിക്കുകയും ചെയ്തു. അതേസമയം ലൈംഗികബന്ധം പുറത്ത് പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കേസിനെ ഇത് ബാധിക്കില്ല. ഈ കേസിന്റെ വിചാരണ 2024 ജനുവരിയില്‍ നടക്കാനാണ് സാധ്യത.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
ഇന്നലെ കോടതിയില്‍ ഹാജരായ ട്രംപ് അറസ്റ്റ് വരിച്ചിരുന്നു. 34 കുറ്റങ്ങളാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കേസുകളില്‍ എല്ലാം താന്‍ നിരപരാധിയാണ് എന്നാണ് ഇന്നലേയും ട്രംപ് ആവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications