പുസ്തകങ്ങള്‍ ഇഷ്ടമാണോ?;എങ്കില്‍ മാലിദ്വീപ് വിളിക്കുന്നത് നിങ്ങളെയാണ്, ശമ്പളം 59,000 രൂപ
നിങ്ങള്‍ പുസ്തകങ്ങളും യാത്രകളും ഒക്കെ ഇഷ്‌ടപ്പെടുന്നവരാണോ എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു അവസരം കാത്തിരിക്കുന്നു. മറ്റെവിടെയുമല്ല ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളില്‍ ഒന്നായ മാലിദ്വീപാണ് നിങ്ങളെ വിളിക്കുന്നത്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ടാണ് പുസ്തകങ്ങൾ വിൽക്കാൻ ആളെ തേടുന്നത്.
ഒരു വർഷത്തെ കരാറിലായിരിക്കും നിയമനം. 59,000 രൂപയാണ് ശമ്പളം. ദ്വീപില്‍ ഷൂ ധരിക്കാനുള്ള അനുവാദമില്ലാത്തതിനാല്‍ നഗ്നപാദനായി നടക്കാൻ തയ്യാറുള്ള ആളെയാണ് തേടുന്നത്. സ്റ്റോക്ക് മാനേജ്‌മെന്റ് ഉള്‍പ്പടെയുള്ളവയുടെ ഉത്തരവാദിത്വവും പുതിയതായി നിയമിക്കുന്ന ആള്‍ക്കാണ്. അപേക്ഷകൻ എപ്പോഴും അവിടെ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം.

എല്ലാക്കാര്യങ്ങളും നോക്കി നടത്താൻ കഴിവുള്ള ആളായിരിക്കണമെന്നും റിസോര്‍ട്ട് ഉടമ വ്യക്തമാക്കുന്നു.ജോലി കിട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. 'സോനേവയുമായി സഹകരിച്ച് ബുക്ക് സെല്ലറെ തിരയുന്നു! പുസ്തകപ്രേമിയായ ഒരാളെ സംബന്ധിച്ച് ഇത് സ്വപ്ന ജോലി ആയിരിക്കും, ഈ പുസ്തക വിൽപ്പന നടത്തേണ്ടത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്'ഇൻസ്റ്റഗ്രാമിൽ ജോലിയെക്കുറിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ദി ബെയർഫൂട്ട് ബുക്ക്സെല്ലേഴ്‌സ് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു.
ആരാണ് ആ ഭാഗ്യവാൻ, അത് ആരാണെങ്കിലും ആ വ്യക്തി സോനേവ ഫുഷി ടീമിൽ ചേരാൻ പന്ത്രണ്ട് മാസത്തെ പ്ലേസ്‌മെന്റിനായി ഒക്‌ടോബർ ആദ്യം തന്നെ മാലിദ്വീപിലേക്ക് പറക്കേണ്ടി വരും എന്നും റിസോര്‍ട്ട് പറയുന്നു.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications