കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ധാക്ക റസ്‌റ്റോറന്റ് ആക്രമണത്തിന് ആക്രമണകാരികള്‍ക്ക് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്‍. വിവാദ മുസ്ലിം പണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ആക്രമണം നടതത്തിയതെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മകനും ധാക്ക ആക്രമണത്തില്‍ പങ്കാളിയുമായ രോഹന്‍ ഇംതിയാസ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയില്‍ നായിക് നടത്തിയ ഒരു വിവാദ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

എല്ലാ മുസ്ലിങ്ങളോടും തീവ്രവാദികളാവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ ആയിരുന്നു രോഹന്റെ ഫേസ്ബുക്ക് വാളില്‍ കണ്ടെത്തിയത്. വിവാദങ്ങളുടെ തോഴനായിട്ടുള്ള സക്കീര്‍ നായിക് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനാണ്. മതവിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തുന്ന നായിക്കിന് ഇക്കാരണം ചൂണ്ടിക്കാണിച്ച് ബ്രിട്ടന്‍, കാനഡ, മലേഷ്യ എന്നിവയുള്‍പ്പെട്ട രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 16 ഇസ്ലാമിക് പണ്ഡിതന്മാരില്‍ ഒരാള്‍കൂടിയാണ് നായിക്ക്.

zakir-naik1

ധാക്ക ആക്രമണകാരികളിലൊരാളായ നിബ്രാസ് ഐസിസ് റിക്രൂട്ടര്‍മാരായ അന്‍ജെം ചൗധരി, ഷാമി വിറ്റ്‌നസ് എന്നിവരെയും ട്വിറ്റര്‍ വഴി പിന്‍തുടര്‍ന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഷാമി വിറ്റ്‌നസ് എന്ന വിവാദ ട്വിറ്റര്‍ അക്കൗണ്ട് ഉടമ മെഹ്ദി ബിശ്വാസ് കേസില്‍ വിചാരണ നേരിടുകയാണ്.

സൗദിയെ ലക്ഷ്യമാക്കി മിസൈലാക്രമണം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സൗദിയെ ലക്ഷ്യമാക്കി മിസൈലാക്രമണം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ഹോളി ആര്‍ട്ടിസാന്‍ റസ്‌റ്റോറന്റില്‍ ആക്രമണം നടത്തിയ നിര്‍ഭാസ് രോഹന്‍ എന്നിവര്‍ ഒറ്റ രാത്രികൊണ്ട് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതല്ലെന്നും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തീവ്രവാദ ആശയങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നുവെന്നും ഇതോടെ വ്യക്തമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രത്യക്ഷമായ ഇരുവരും ആക്രമണം നടത്തുന്നതിനായാണ് പ്രത്യക്ഷപ്പെട്ടതെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. ആക്രമണകാരികളുടെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Dhaka attackers inspired by controversial Indian preacher Zakir Naik's speech. Zakir Naik follwed by and two of the seven attackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X