ഇൻസ്റ്റ കിംഗ്, ആഢംബരത്തിന്റെ ഒരേയൊരു രാജാവ്, വിവാഹം കഴിഞ്ഞോ? കണ്ണുതള്ളി ആരാധകർ
ആഡംബര ജീവിതം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ ഒരു കോടീശ്വരനുണ്ടായിരുന്നു. പേര്, ഡാന്‍ ബില്‍സേറിയന്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം ഡാന്‍ താരമായിരുന്നു. ഇദ്ദേഹം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഡാനുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് . ദിവസങ്ങള്‍ക്ക് മുമ്പ് ഡാന്‍ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് ഡാന്‍ വരുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു .
ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

image credit: danbilzerian insta page
വിവാഹ വസ്ത്രത്തിലായിരുന്നു ഈ ചിത്രങ്ങള്‍. ഒടുവില്‍ അതും ചെയ്തു എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. ഇതോടെ ഡാന്‍ വിവാഹിതനായി എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിടാനും ഡാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇത് ഒരു പ്രാങ്കാണെന്നാണ് ആരാധകര്‍ ധരിച്ചിരിക്കുന്നത്.

image credit: danbilzerian insta page
40 ലക്ഷത്തോളം പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ കമന്റുകളും ചിത്രത്തിനുണ്ട്. എന്തായാലും സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡാനിന്റെ ജീവിതരീതിക്ക് ഒരു വിവാഹ ജീവിതം നയിക്കാനാവില്ലെന്നാണ് ആരാധകരില്‍ മിക്കയാളുകളും പറയുന്നത്.

image credit: danbilzerian insta page
ആഡംബരത്തിന്റെ കിംഗ് എന്ന് വേണം ഡാനിയെ വിളിക്കാന്‍. സ്വന്തമായി കപ്പലുകള്‍, പ്രൈവറ്റ് ജെറ്റുകള്‍, ബീച്ചുകള്‍ക്ക് സമീപമുള്ള ആഡംബര കൊട്ടാരങ്ങള്‍ എന്നിവ ഡാനിനുണ്ട്. കൂടാതെ ഒപ്പം എപ്പോഴും പത്തോളം സുന്ദരികളുണ്ടാകും. അമ്പരപ്പോടെ മാത്രമാണ് ഡാനിന്റെ ജീവിതത്തെ കുറിച്ച് കേള്‍ക്കാനാകില്ല.

മദ്യത്തില്‍ കുളിക്കുക, സ്വന്തം കാറുകള്‍ വെടിവച്ച് തകര്‍ക്കുക, ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവര്‍ക്ക് മത്സരങ്ങളിലൂടെ പണം നല്‍കുക. അങ്ങനെ ഒരുപാട് വിനോദങ്ങളുള്ള ഒരു മനുഷ്യനാണിദ്ദേഹം. അദ്ദേഹം പൊടിപൊടിക്കുന്ന പണം എല്ലാം ചൂതാട്ടത്തിലൂടെയാണ് നേടിയതെന്ന് പറഞ്ഞാല്‍ എല്ലാവരും ഒന്നുകൂടെ ഞെട്ടും.

image credit: danbilzerian insta page
എന്നാല്‍ അച്ഛന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലൂടെയാണ് ഡാന്‍ പണം സ്വന്തമാക്കിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ വിവാദങ്ങളുടെ ഉറ്റ തോഴന്‍ കൂടിയാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ 33 മില്യണ്‍ ഫോളോവേഴ്‌സാണ് ഡാനിനുള്ളത്. ഹോളിവുഡിലെ പല സുന്ദരിമാരും ഡാനിന്റെ സുഹൃത്തുക്കളാണ്. കുപ്രസിദ്ധികൊണ്ടാണ് ഈ 41 കാരന്‍ ലോകത്ത് ആരാധകരെ സമ്പാദിച്ചിട്ടുള്ളത്.

image credit: danbilzerian insta page
കൂടാതെ ഡാന്‍ മയക്കുരുന്നുകള്‍ ഡാനിന് എന്നും ദൗര്‍ബല്യമായിരുന്നു. ചിട്ടയില്ലാത്ത ആരോഗ്യവും അമിത മയക്കുമരുന്ന് ഉപയോഗവും ഡാനിന്റെ ജീവിതത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. 25 വയസിന് ശേഷം ഡാന്‍ രണ്ട് തവണ ഹൃദയാഘാതം നേരിട്ടിട്ടുണ്ടെന്നാണ് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

image credit: danbilzerian insta page
മൈക്കിള്‍ ജാക്‌സനെ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റെഡ് മുറെയായിരുന്നു ഡാനിനെയും ചികിത്സിച്ചത്. പള്‍മണറി എംബോളിസം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഡാനിനെ അലട്ടുണ്ടന്നുണ്ടെന്നാണ് വിവരം. കൂടാതെ തന്റെ ജീവിതത്തില്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. ലൈംഗികതയും ലഹരി ഉപയോഗവും പ്രമേയമാക്കിയ ഈ പുസ്തകം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നിശാ ക്ലബ്ബില്‍ വച്ച് ഒരു മോഡലിന്റെ മുഖത്ത് ചവിട്ടിയതിന്റെ പേരില്‍ ഡാനിന് കോടതി കയറേണ്ടി വന്നിരുന്നു. എന്നാല്‍ തന്റെ കാമുകിയെ ഉപദ്രവിക്കാന്‍ നോക്കിയ മോഡലിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഡാന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇവര്‍ രണ്ട് പേരും ഡാനിന്റെ കാമുകികളാണെന്നാണ് വിവരം.












Click it and Unblock the Notifications