11 കളിക്കാരോട് ഏറ്റുമുട്ടിയ ഇതിഹാസം, 86ലെ അര്‍ജന്റീനയുടെ ഗോള്‍ഡന്‍ ബോയ്, ഡീഗോ പകരക്കാരനില്ലാത്ത ഹീറോ
ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയിരിക്കുകയാണ്. റൊസാരിയോ തെരുവ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുകയാണ്. ഇന്നോളം ഫുട്ബോള്‍ ലോകകപ്പ് കണ്ട ഏറ്റവും വലിയ ടൂര്‍ണമെന്റായിരുന്നു 1986ല്‍ അരങ്ങേറിയത്. അന്ന് ഫുട്ബോള്‍ ഫാന്‍സ് ഉറക്കെ പറഞ്ഞിരുന്നത്. ഡീഗോ മറഡോണയെന്ന ഒറ്റ മനുഷ്യനോട് പതിനൊന്ന് കളിക്കാര്‍ എതിരിടുന്നു എന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു ആ ടൂര്‍ണമെന്റ്. ഏത് ലോകകപ്പ് നേടിയ ടീമിലും ഒന്നില്‍ കൂടുതല്‍ മാച്ച് വിന്നര്മാരുണ്ടാകും. എന്നാല്‍ ആരോട് ചോദിച്ചാലും 86ലെ ലോകകപ്പില്‍ മറഡോണയല്ലാതെ ഒരു താരവും പറയാനുണ്ടാവില്ല.

1982ലെ ലോകപ്പില്‍ നിറം മങ്ങി പോയ അര്‍ജന്റീനയ്ക്ക് മറഡോണയുടെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ ആരും വലിയ സാധ്യതകള്‍ 1986ല്‍ കല്‍പ്പിച്ചിരുന്നില്ല. അര്‍ജന്റീന പക്ഷേ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മറഡോണയുടെ വശ്യതയേറിയ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അന്ന് ലോകം മുഴുവന്‍ കണ്ടു. ഇറ്റലിക്കെതിരെയും ഡീഗോ ആരാധകരെ ത്രസിപ്പിച്ചു. ബള്‍ഗേറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഡീഗോയുടെ ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നത്. പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തി. മറഡോണയുടെ ഗോള്‍ ആ മത്സരത്തില്‍ റഫറി അനുവദിച്ചില്ല.
സെമിയില്‍ കടന്നതോടെ അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷയും മറഡോണയിലായിരുന്നു. മാച്ച് വിന്നര്‍ എന്തായിരിക്കണമെന്ന് ലോകത്തിന് മുഴുവന്‍ അദ്ദേഹം കാണിച്ച് കൊടുത്തു. ബെല്‍ജിയത്തിനെതിരെ ഇരട്ട ഗോളുകള്‍ നേടി ടീമിനെ അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചു. പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന പേര് തിരുത്താന്‍ കൂടിയുള്ള അര്‍ജന്റീനയുടെ ജൈത്ര യാത്രയായിരുന്നു ഇത്. പ്രതിരോധ നിരയില്‍ നിന്ന് പന്തുമായി കുതിച്ച് മധ്യനിരയിലൂടെ 11 താരങ്ങളെയും ഭേദിച്ച് മറഡോണ നേടുന്ന ഗോള്‍ ലോകത്തെ ഏത് ടീമിനെയും അമ്പരിപ്പിക്കുന്നതായിരുന്നു. നൈസര്‍ഗികമായ പ്രതിഭ അദ്ദേഹത്തിലുണ്ടായിരുന്നു.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ ഫൈനലിനാണ് പിന്നീട് അരങ്ങൊരുങ്ങിയത്. തുടക്കത്തില്‍ രണ്ട് ഗോളുകള്‍ നേടി അര്‍ജന്റീന പശ്ചിമ ജര്‍മനിയെ ഞെട്ടിച്ചു. അന്നത്തെ ഏറ്റവും ശക്തരായ ടീമായിരുന്നു അവര്‍. എന്നാല്‍ പത്ത് മിനുട്ടിനുള്ളില്‍ രണ്ട ്ഗോളുകള്‍ അടിച്ച ജര്‍മനി അര്‍ജന്റീനയെ ഞെട്ടിച്ച് കളഞ്ഞു. റൂഡി വോളറും ക്ലിന്‍സ്മാനും തമ്മിലുള്ള ജോഡി പൊരുത്തമായിരുന്നു അന്ന് അര്‍ജന്റീനയെ ജയിപ്പിച്ചത്. എന്നാല്‍ അവസാന ഗോള്‍ നേടി വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടി അര്‍ജന്റീന ചരിത്രമെഴുതി.
ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഗോളും മറഡോണയില്‍ നിന്ന് പിറന്നിരുന്നു. കൈ തട്ടിയാണ് അത് ഗോളായത്. 51 മിനുട്ടുകള്‍ക്ക് ശേഷമായിരുന്നു ഗോള്‍. മത്സരത്തില്‍ 2-1ന് വിജയിക്കാനും അര്‍ജന്റീനയ്ക്ക് സാധിച്ചു. മറഡോണ ഗോള്‍ഡന്‍ ബോള്‍ ജേതാവായി ആ ലോകകപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരമായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. തീര്‍ച്ചയായും ഇത്രയൊക്കെ വേറെ ഏതെങ്കിലും താരത്തിന് ഒരു ടീമിനായി നല്കാനാവുമോ എന്ന് പറയാനാവില്ല. അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഡീഗോയ്ക്ക് മുമ്പും ശേഷവും അതുപോലുള്ള ഒരു താരവും ഉണ്ടാവില്ലെന്ന് ഉറപ്പാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications