കാമുകി പറ്റിച്ചോ, കാമുകന്‍ ടോക്‌സിക്കാണോ; ഫെബ്രുവരി 14ന് ഒരു പണി കൊടുത്താലോ!!
നിങ്ങളുടെ ജീവിത്തതില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്ന, അല്ലെങ്കില്‍ നിങ്ങളുടെ ദിവസത്തെ കൊന്നുകളയുന്ന ആളുകള്‍ ആരെങ്കിലുമുണ്ടോ..
അത് നിങ്ങളുടെ ബന്ധുക്കളാകാം, ബോസ് ആകാം എന്തിന് ടോക്‌സിക്ക് ആയ നിങ്ങളുടെ കാമുകനോ കാമുകിയോ ആവാം... അവര്‍ക്കിട്ട് നല്ലൊരു പണി കൊടുത്താലോ. അതെ അങ്ങനെ ഒരു അവസരം നിങ്ങളെ കാത്തുനില്‍പ്പുണ്ട്. പ്രത്യേകിച്ച് ദ്രോഹമൊന്നുമില്ലാത്ത ഒരു പണിയാണ്. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ...

റോസ് ആര്‍ റെഡ് വൈലറ്റസ് ആര്‍ ബ്ലൂ..നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളെ ആരെങ്കിലും ശല്യപ്പെടുത്തുന്നുണ്ടോ..ഈ വാലന്റൈന്‍സ് ഡേയ്ക്ക് ഒരു പാറ്റയ്ക്ക് അവരുടെ പേര് കൊടുത്ത് അവരെ രോമാഞ്ചപ്പെടുത്തു, എന്നാണ് ട്വിറ്ററില്‍ ഉള്ള ഒരു പോസ്റ്റ്....

കാനഡയിലെ ഒരു മൃഗശാലയാണ് ഇത്തരം ഒരു ഓഫര്‍ നല്‍കുന്നത്. ടൊറന്റോ മൃഗശാല വൈല്‍ഡ് ലൈഫ് കണ്‍സര്‍വന്‍സി ആണ് ഓഫര്‍ നല്‍കുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ കയറി ഡൊണേഷന്‍ നടത്തി, ഇന്‍ ഓണേഴ്‌സ് ഓഫ് ക്ലിക്ക് ചെയ്യുക, ബ്ലാങ്ക് ആയിട്ട് കാണുന്ന ഇടത്ത് നിങ്ങള്‍ നല്‍കാന്‍ മനസ്സില്‍ കരുതിയ പേര് നല്‍കുക. ഇത്രയും ആണ് ആ ശല്യക്കാരനെയോ ശല്യക്കാരിയേയോ പാറ്റയാക്കാൻ ചെയ്യേണ്ടത്...
ഈ മെയിൽ അയച്ചോ പ്രിന്റ്ഔട്ട് എടുത്തോ നിങ്ങൾക്ക് ഇത് കൈമാറാവുന്നതാണ്..

പങ്കെടുക്കാൻ ആളുകൾക്ക് അവരുടെ മുൻ പങ്കാളികളോട് ദേഷ്യപ്പെടേണ്ടതില്ല എന്നാണ് ടൊറന്റോ മൃഗശാലയിലെ ഡോണർ സ്റ്റുവാർഡ്‌ഷിപ്പും എൻഗേജ്‌മെന്റ് കോർഡിനേറ്ററുമായ കെൽസി ഗോഡൽ സിടിവി ന്യൂസ് ടൊറന്റോയോട് പറഞ്ഞത്, "പേരിടാനുള്ള അവസരങ്ങൾ എക്സ് ലവർക്ക് മാത്രമായി പരിമിതപ്പെടുന്നില്ല - നിങ്ങളുടെ ബോസ്, മുൻ സുഹൃത്ത്, ബന്ധു, അല്ലെങ്കിൽ നിങ്ങളെ 'ബഗ്ഗിംഗ്' ചെയ്യുന്ന മറ്റാരുടെയെങ്കിലും പേരിൽ നിങ്ങൾക്ക് പാറ്റയ്ക്ക് പേര് നൽകാം," ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

വൃത്തിക്കെട്ട പേരോ വെറുപ്പ് പ്രചരിപ്പിക്കുന്ന കാര്യങ്ങളോ എഴുതി നൽകരുതെന്നും പറയുന്നു. ടൊറന്റോ മൃഗശാലയും ടൊറന്റോ മൃഗശാല വന്യജീവി സംരക്ഷണ കേന്ദ്രവും എല്ലാ ജീവികളെയും - വലുതും ചെറുതുമായ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കുന്നു. എന്തായാലും പോസ്റ്റിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എടാ വഞ്ചകാ ഇന്ന് നിന്നെ ഞാൻ പാറ്റയാക്കും എന്നാണ് ഒരാളുടെ കമന്റ്. വാലന്റൈൻസ് ദിനത്തിൽ ഇതിനേക്കാൾ നല്ലൊരു പ്രതികാരം ഇല്ലെന്നാണ് വേറൊരാളുടെ കമന്റ്....












Click it and Unblock the Notifications