Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരജ് ദില്‍ഷയുടെ കാമുകനോ.. ഏട്ടനോ? എന്തൊക്കെ ചോദ്യമാണ്: ഇതൊക്കെ നിങ്ങളെ ബോധിപ്പിക്കണമോ'

ദില്‍ഷ-റോബിന്‍ വിവാദങ്ങളില്‍ ഏറ്റവും സജീവമായി ഉയർന്ന് കേട്ട പേരായിരുന്നു സൂരജിന്റേത്. പല വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നപ്പോഴും ദില്‍ഷയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രതിരോധത്തിന് എത്തിയത് സൂരജായിരുന്നു. ചില അഭിമുഖങ്ങളിലും അദ്ദേഹത്തെ നാം കണ്ടു. ഒഡിയോ ക്ലിപ്പ് ലീക്കായത് ഉള്‍പ്പടേയുള്ള വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് നിറഞ്ഞിരുന്നു.

അപ്പോഴൊക്കെ ദില്‍ഷയുടെ ആരാണാ ഈ സൂരജ് എന്ന തരത്തിലുള്ള ചോദ്യങ്ങളും സൈബർ അറ്റാക്കുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ദില്‍ഷയുടെ സഹോദരിമാരായ അഷിഖയും ഷിംനയും തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഷിംനയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദില്‍ഷയെന്ന അവന്റെ ബെസ്റ്റ് ഫ്രണ്ടിനെ ഇങ്ങനെ

ദില്‍ഷയെന്ന അവന്റെ ബെസ്റ്റ് ഫ്രണ്ടിനെ ഇങ്ങനെ ദ്രോഹിക്കുന്നത് കണ്ടാണ് അവന്‍ രംഗത്ത് എത്തിയത്. എനിക്കൊരു പ്രശ്നം വന്നപ്പോഴും ഫ്രണ്ട്സ് എല്ലാവരും ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. അതാണ് ഫ്രണ്ട്ഷിപ്പ്. അതാണ് ഫ്രണ്ട്ഷിപ്പ്. ഇത്രയും യൂട്യൂബ് ചാനലുകളും മറ്റും ഒരു കാര്യവുമില്ലാതെ ഞങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ ഒരാളെങ്കിലും ഞങ്ങളുടെ കൂടെ നിന്ന് നട്ടെല്ലോടെ സംസാരിച്ചുവെന്നും സഹോദരിമാർ പറയുന്നു.

സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

ദില്‍ഷയുടെ കാമുകനാണോ എന്നൊക്കെ

പലർക്കും സംശയമാണ് സൂരജ് ആരാണ്, എന്റെ ഏട്ടാനാണോ , കാമുകനാണോ, ദില്‍ഷയുടെ കാമുകനാണോ എന്നൊക്കെ. ഞങ്ങള്‍ എന്തിനാണ് ഇതൊക്കെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യം. ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്റെ ആർമീസ് മൊത്തം ഞങ്ങളെ വന്ന് തെറിവിളിക്കുമ്പോള്‍ ഇതൊക്കെ ആരാണെന്ന് ഞങ്ങള്‍ വന്ന് ചോദിക്കുന്നുണ്ടോയെന്നും ദില്‍ഷയുടെ ഇളയ സഹോദരി അഷിഖ ചോദിക്കുന്നു.

ഞങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് ഒരാള്‍ പ്രതികരിക്കുമ്പോള്‍

ഞങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് ഒരാള്‍ പ്രതികരിക്കുമ്പോള്‍ അവന്‍ ചീത്ത ചെറുക്കനാകുന്നു. മറുവശത്ത് നിന്ന് വലിയൊരു വിഭാഗം ഞങ്ങളെ അക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതൊന്നും ചോദിക്കാന്‍ ആരുമില്ലേ. ദില്‍ഷയ്ക്ക് വരുന്ന കാര്യങ്ങള്‍ മാത്രം വലിയ പ്രശ്നമാക്കി എല്ലാവരുടേയും മുമ്പില്‍ എത്തിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതൊന്നും ആരും അറിയുകയോ കണ്ടതായി ഭാവിക്കുന്നതോ ഇല്ല.

ഡോക്ടർ റോബിനെ ഒന്നും പറയാന്‍ പാടില്ല,

ഡോക്ടർ റോബിനെ ഒന്നും പറയാന്‍ പാടില്ല, ഇപ്പോള്‍ കേരളം വാണുകൊണ്ടിരിക്കുന്നത് റോബിന്‍ രാധാകൃഷ്ണന്‍. പുള്ളിക്കെതിരെ വരുന്ന എന്ത് കാര്യമായാലും വെട്ടി നശിപ്പിച്ചിട്ട് നെഞ്ചത്തൂടെ നടന്നിട്ട് പോവും ഡോക്ടർ ആർമിയെന്നും സഹോദരിമാർ പരിഹാസത്തോടെ പറയുന്നു. നിങ്ങള്‍ ഒരു പെണ്ണാണെങ്കില്‍ തീർന്നു. നിങ്ങളെ മാത്രമല്ല, കുടുംബത്തേയും ഫ്രണ്ട്സിനെ വരേയും എടുത്തിട്ട് അലക്കി ഞങ്ങളാടാ ഹീറോ എന്നും പറഞ്ഞ് മുന്നോട്ട് വരും. നിങ്ങള്‍ ഹീറോയല്ല, വെറും സീറോയാണെന്നും ഇരുവരും വ്യക്തമാക്കുന്നു.

ഇപ്പോള്‍ ഞങ്ങള്‍ വളരെ അധികം സന്തോഷവതികളാണ്

ഇപ്പോള്‍ ഞങ്ങള്‍ വളരെ അധികം സന്തോഷവതികളാണ്. ഇത്രയും നാളായി മനസ്സില്‍ വെച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇത്. സത്യമായും ഇത്രയും നാളായി വലിയ പ്രശ്നങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു ബുദ്ധിമുട്ടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പറയാനുള്ളതൊക്കെ ഞങ്ങള്‍ ഇവിടെ പറഞ്ഞതും അതുകൊണ്ടാണ്. ഇതിന്റെ പേരില്‍ എന്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും ഒരു പ്രശ്നവുമില്ല.

എത്രയൊക്കെ കുറ്റം പറഞ്ഞും കുതന്ത്രം നടത്തിയും

എത്രയൊക്കെ കുറ്റം പറഞ്ഞും കുതന്ത്രം നടത്തിയും ഞങ്ങളുടെ കുടുംബത്തെ പിരിക്കാന്‍ നോക്കിയാല്‍ അതൊന്നും നടക്കില്ല. നിങ്ങള്‍ എത്രത്തോളം അടിച്ച് താഴ്ത്താന്‍ ശ്രമിക്കുന്നോ അത്രത്തോളം ശക്തിയില്‍ ഞങ്ങള്‍ ഉയർന്ന് വന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഞങ്ങള്‍ക്ക് ഏല്‍ക്കില്ല. ഒരു പെണ്ണ് എന്തെങ്കിലും കാര്യങ്ങള്‍ ജീവിതത്തില്‍ നേടിയെടുത്താല്‍ അവള്‍ മറ്റവനെ പറ്റിച്ച് നേടിയത്, അല്ലെങ്കില്‍ മറ്റുള്ളവന്റെ കുടുംബം കലക്കിയിട്ട് എന്നൊക്കെയുള്ള വർത്തമാനം നമ്മുടെ സമൂഹത്തിലുണ്ട്. അതെന്താണ് ആണുങ്ങള്‍ക്ക് മാത്രമേ ഇതൊക്കെ പറ്റുകയുള്ളുവെന്നും ദില്‍ഷയുടെ സഹോദരിമാർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+