ചെലവ് ചുരുക്കി, പിരിച്ചുവിടല്‍ വര്‍ധിപ്പിച്ചു: മെറ്റ ലാഭത്തില്‍, സക്കര്‍ബര്‍ഗിന്റെ ലാഭകണക്ക് ഇങ്ങനെ
വാഷിംഗ്ടണ്‍: മാര്‍ക്ക് സക്കര്‍ബര്‍ഗും മെറ്റയും കഴിഞ്ഞ കുറച്ച് മാസങ്ങളായി കൂട്ടപ്പിരിച്ചുവിടലിന്റെ പേരിലാണ് കുപ്രസിദ്ധി നേടിയിരുന്നത്. മുന്നറിയിപ്പൊന്നും ഇല്ലാതെയുള്ള പിരിച്ചുവിടലില്‍ ഫേസ്ബുക്ക് അടക്കം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ ആ തീരുമാനങ്ങളൊക്കെ ശരിയായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് സക്കര്‍ബര്‍ഗ്. മെറ്റയുടെ ലാഭം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.
സക്കര്‍ബര്‍ഗിന്റെ സമ്പത്ത് 10.2 ബില്യണിന്റെ അധിക ലാഭമാണ് സക്കര്‍ബര്‍ഗിന് ഉണ്ടായിരിക്കുന്നത്. ലോക കോടീശ്വരന്മാരില് പന്ത്രണ്ടാം സ്ഥാനത്തെത്താനും ഇതോടെ സക്കര്‍ബര്‍ഗിന് സാധിച്ചു. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സിലാണ് അദ്ദേഹം നേട്ടമുണ്ടാക്കിയത്.

അതേസമയം മെറ്റയുടെ ഓഹരിയില്‍ 14 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഫേസ്ബുക്കും ഉപകമ്പനികളും കുറച്ച് പ്രതിസന്ധിയിലായിരുന്നു. ലാഭത്തിന്റെ കാര്യത്തിന്റെ കാര്യത്തില്‍ കമ്പനി പിന്നോട്ട് പോയിരുന്നു. ഇത്തരം പ്രതിസന്ധികളെ തുടര്‍ന്നാണ് മെറ്റ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചത്. ഒപ്പം ചെലവ് ചുരുക്കലും ആരംഭിച്ചിരുന്നു.
2023ലെ ആദ്യ സാമ്പത്തിക പാദത്തില്‍ ലാഭത്തിന്റെ കാര്യത്തില്‍ മികച്ച വളര്‍ച്ചയാണ് മെറ്റയ്ക്കുണ്ടായിരിക്കുന്നത്. 21000 പേരെയാണ് ജോലിയില്‍ നിന്ന് മെറ്റ പിരിച്ചുവിട്ടത്. ഒപ്പം മറ്റ് ചെലവുകളും വെട്ടിച്ചുരുക്കിയിരുന്നു. ഈ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് ലാഭകണക്കിലൂടെ മെറ്റ തെളിയിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 5.7 മില്യണിന്റെ ലാഭമാണ് മെറ്റയ്ക്കുണ്ടായിരിക്കുന്നത്.
2022ലെ നാല് പാദത്തിലും മെറ്റയ്ക്ക് നേടാനായ ലാഭത്തേക്കാള്‍ 22.7 ശതമാനം കൂടുതലാണിത്. മികച്ച ലാഭമാണ് ഈ പാദത്തിലുണ്ടായിരിക്കുന്നത്. മെറ്റ കമ്മ്യൂണിറ്റി കൂടുതല്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കിന്റെ എഐ സംവിധാനങ്ങള്‍ ഗംഭീര റിസള്‍ട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ആപ്പിലും, ബിസിനസിലും അത് നേട്ടമുണ്ടാക്കിയെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സക്കര്‍ബര്‍ഗിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗവും മെറ്റയിലെ 12. ശതമാനം വരുന്ന ഓഹരിയില്‍ നിന്ന് ലഭിക്കുന്നത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയാണ് മെറ്റ.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
അതേസമയം സക്കര്‍ബര്‍ഗിന്റെ ആസ്തി ഇതോടെ 87.3 ബില്യണായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന വരുമാനം നേടാനും അദ്ദേഹത്തിന് ഈ നേട്ടം സഹായകരമാകും. 2022ല്‍ ഉണ്ടായ നഷ്ടം മറികടക്കാനും ഇതിലൂടെ സാധ്യമാകും. 71 ബില്യണായി. സക്കര്‍ബര്‍ഗിന്റെ ആസ്തി 2022ല്‍ ഇടിഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 29 ബില്യണിന്റെ വന്‍ നഷ്ടമാണ് സക്കര്‍ബര്‍ഗ് നേരിട്ടത്. മെറ്റയുടെ ഓഹരികളില്‍ 26 ശതമാനത്തിന്റെ തകര്‍ച്ചയാണ് മെറ്റ നേരിട്ടത്. ലാഭനിരക്ക് കാര്യമായി ഉയര്‍ന്നെങ്കിലും, മെറ്റ ചെലവ് ചുരുക്കല്‍ നടപടി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രണ്ട് റൗണ്ട് പിരിച്ചുവിടല്‍ ഇതിനോടകം നടത്തി കഴിഞ്ഞു മെറ്റ.
ടെക്നിക്കല്‍ മേഖലയില്‍ അടക്കമുള്ളവരെ പിരിച്ചുവിടാനായി മെറ്റയുടെ പ്ലാന്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ്, ഗ്രാഫിക്സ് പ്രോഗ്രാമിംഗ്, അടക്കമുള്ള മേഖലയിലുള്ളവര്‍ക്കും ജോലി നഷ്ടമാവും. ഫിനാന്‍സ്, ലീഗല്‍, എച്ച്ആര്‍ മേഖലയിലുള്ള ജീവനക്കാരെയും പിരിച്ചുവിടാനാണ് മെറ്റയുടെ പ്ലാന്‍. അതേസമയം പിരിച്ചുവിടല്‍ ഇങ്ങനെ നടത്തേണ്ടി വന്നതില്‍ നേരത്തെ സക്കര്‍ബര്‍ഗ് ജീവനക്കാരോട് ക്ഷമ ചോദിച്ചിരുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications