തൊടുത്താല്‍ ലക്ഷ്യത്തെ മാത്രം തകര്‍ക്കും; സവാഹിരിയെ കൊല്ലാന്‍ ഉപയോഗിച്ചത് രഹസ്യായുധം
കാബൂള്‍: അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ സി ഐ എ ഉപയോഗിച്ചത് രഹസ്യ ആയുധമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍ 9 എക്‌സ് എന്ന മിസൈലാണ് സവാഹിരിയെ വധിക്കാന്‍ സി ഐ എ ഉപയോഗിച്ചത്. അത്യധികം കൃത്യതയുള്ള ആയുധമാണിത്. ലക്ഷ്യസ്ഥാനത്തെ മാത്രമെ ഇത് നശിപ്പിക്കൂ. മുന്‍കാലങ്ങളില്‍, സിവിലിയന്മാരെ കൊല്ലുന്ന ആക്രമണങ്ങളുടേയും ലക്ഷ്യങ്ങള്‍ പിഴക്കുന്നതിന്റേയും പേരില്‍ യുഎസ് വലിയ വിമര്‍ശനം നേരിട്ടിട്ടുണ്ട്.
അത് ഇത്തവണ ഇല്ലാതിരിക്കാന്‍ പ്രധാന കാരണം ആര്‍ 9 എക്‌സിന്റെ കൃത്യതയാണ്. പ്രസിദ്ധമായ ഹെല്‍ഫയര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് മിസൈല്‍. 1980 കളില്‍ വികസിപ്പിച്ചെടുത്ത ആന്റി ടാങ്ക് മിസൈല്‍ ആണ് ആര്‍ 9 എക്‌സ്. പിന്നീട് പല തവണ ഇതിനെ പരിഷ്‌ക്കരിച്ചു.

ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് വേരിയന്റിന് നിരവധി സവിശേഷതകളുണ്ട്. ആകാശത്ത് നിന്ന് അതി വേഗത്തില്‍ ഒരു ലോഹക്കഷ്ണം താഴേയ്ക്ക് വന്ന് പതിക്കുന്നതിന് സമാനമായ ക്രമീകരണമാണ് ആര്‍ 9 എക്‌സിന്റേത്. 100 പൗണ്ടിലധികം തൂക്കമുള്ള ലോഹം താഴേയ്ക്ക് വന്ന് കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലോ കാറിന്റെ മുകളിലോ പതിയ്ക്കും. ലക്ഷ്യം വെയ്ക്കുന്ന ആളെ മാത്രമേ ഇത് ബാധിക്കൂ.
സമീപത്തെ ആളുകള്‍ക്കോ വസ്തുക്കള്‍ക്കോ ഈ മിസൈല്‍ കേടുപാടുകള്‍ വരുത്തില്ല. അതിമാരകമായ നീളമുള്ള ആറ് ബ്ലേഡുകളാണ് ആര്‍ 9 എക്‌സില്‍ ഉള്ളത്. ആര്‍ 9 എക്‌സിന്റെ മുന്‍ പതിപ്പ് ചില അടയാളങ്ങള്‍ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ പോലും ബാക്കി വെയ്ക്കാതെയാണ് ആര്‍ 9 എക്‌സിന്റെ പ്രവര്‍ത്തനം.
ഡ്രോണ്‍ ഉപയോഗിച്ച് തൊടുത്തുവിടുന്ന ഹെല്‍ഫയര്‍ മിസൈല്‍ ആണ് ഇത് എന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹെലികോപ്റ്ററുകള്‍, ഗ്രൗണ്ട് വെഹിക്കിളുകള്‍, കപ്പലുകള്‍, ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റുകള്‍, ആളില്ലാ ഡ്രോണ്‍ എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മിസൈല്‍ തൊടുക്കാം.
സവാഹിരിയെ കൊല്ലാന്‍ ആളില്ലാ ഡ്രോണില്‍ നിന്നാണ് ആര്‍ 9 എക്‌സ് തൊടുത്തത്. 2020 ന്റെ തുടക്കത്തില്‍ ബാഗ്ദാദില്‍ വെച്ച് ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെയും 2015 ല്‍ സിറിയയില്‍ 'ജിഹാദി ജോണ്‍' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകനേയും കൊല്ലാന്‍ യുഎസ് ഹെല്‍ഫയര്‍ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്നു.
ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍
ഒരു ഡ്രോണില്‍ നിന്ന് ഒരു മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ ഓപ്പറേറ്റര്‍ക്ക് ദൂരെ എവിടെയങ്കിലും ഇരുന്ന് ലക്ഷ്യത്തിന്റെ ഒരു തത്സമയ വീഡിയോ സ്ട്രീം കാണിക്കും. അത് ഡ്രോണ്‍ ക്യാമറ സെന്‍സറുകള്‍ ഉപഗ്രഹം വഴി തിരിച്ച് നല്‍കുന്നു. സ്‌ക്രീനില്‍ ഒരു കൂട്ടം 'ടാര്‍ഗെറ്റിംഗ് ബ്രാക്കറ്റുകള്‍' ഉപയോഗിച്ച്, ക്യാമറ ഓപ്പറേറ്റര്‍ക്ക് ടാര്‍ഗെറ്റ് 'ലോക്ക് അപ്പ്' ചെയ്യാനും അതിലേക്ക് ഒരു ലേസര്‍ പോയിന്റ് ചെയ്യാനും കഴിയും. മിസൈല്‍ തൊടുത്തുവിട്ടാല്‍, ലക്ഷ്യത്തിലെത്തുന്നത് വരെ അത് ആ ലേസറിന്റെ പാത പിന്തുടരുന്നു.












Click it and Unblock the Notifications