ആന്റിഗ്വയ്ക്ക് കൈമാറണമെന്ന് ചോക്‌സി, വിടാതെ ഡൊമിനിക്ക, ഇന്ത്യക്ക് കൈമാറണമെന്ന് കോടതിയില്‍
ദില്ലി: പിടികിട്ടാപ്പുള്ളി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ച് ഡൊമിനിക്ക. കഴിഞ്ഞ ദിവസം ചോക്‌സിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡൊമിനിക്കന്‍ ഹൈക്കോടതി പരിഗണിക്കുന്ന സമയത്താണ് ഇക്കാര്യം ഡൊമിനിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. അതേസമയം മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ചോക്‌സിയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് അദ്ദേഹത്തിനെതിരെ കേസുണ്ടാവും.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

അറസ്റ്റിലായി 72 മണിക്കൂറിനുള്ളില്‍ ചോക്‌സിയെ കോടതിയില്‍ ഹാജരാക്കേണ്ടതാണെന്ന് അദ്ദേഹത്തിന്റെ ലീഗല്‍ ടീം അറിയിച്ചു. ഈ വാദത്തെ കോടതി അംഗീകരിച്ചു. ഇന്ന് നാല് മാണിക്ക് മുമ്പ് ചോക്‌സിയെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഡൊമിനിക്കന്‍ പോലീസിന്റെ കസ്റ്റഡിയില്‍ തുടരുന്നത് സുരക്ഷിതമായി തോന്നുന്നില്ലെന്നായിരുന്നു ചോക്‌സിയുടെ ലീഗല്‍ ടീം വാദിച്ചത്. അതേസമയം ആന്റിഗ്വയിലേക്ക് മടങ്ങുന്നതിനായി പണം അടയ്ക്കാന്‍ തയ്യാറാണെന്ന് ചോക്‌സി ഹൈക്കോടതിയെ അറിയിച്ചു.
Recommended Video
അതേസമയം ഡൊമിനിക്ക ചോക്‌സിയെ പെട്ടെന്ന് വിട്ടയക്കാന്‍ തയ്യാറല്ല. ഇന്ത്യക്ക് ചോക്‌സിയെ കൈമാറുമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ചോക്‌സിയുടെ ഹര്‍ജി തള്ളണമെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ചോക്‌സിയെ തട്ടിക്കൊണ്ടുവന്നതോ ബലം പ്രയോഗിച്ച് ഡൊമിനിക്കയില്‍ എത്തിച്ചതോ ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആന്റിഗ്വയിലേക്ക് മടങ്ങാന്‍ എല്ലാ വഴിയും ചോക്‌സി അന്വേഷിക്കുന്നുണ്ട്.
അതേസമയം ചോക്‌സിയെ ആന്റിഗ്വയ്ക്ക് കൈമാറണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രീത് ചോക്‌സി പറഞ്ഞു. വിര്‍ച്വലായി അന്വേഷണത്തിനൊപ്പം ചേരാമെന്ന് പ്രീത് ഡൊമിനിക്കയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അന്വേഷണ ഏജന്‍സികള്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടെന്നും, അവര്‍ ഇക്കാര്യം അന്വേഷിക്കേണ്ടെന്നും പ്രീത് പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ചോക്‌സിക്ക് ആഗ്രഹമില്ലെന്നും പ്രീത് വ്യക്തമാക്കി. സിബിഐയുടെ ഒരു ടീം നേരത്തെ ഡൊമിനിക്കയിലെത്തിയിട്ടുണ്ട്. ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്.












Click it and Unblock the Notifications