ഇന്ത്യയുടെ താരിഫ് സ്വീകാര്യമല്ല: ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: 28 ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ താരിഫ് സ്വീകാര്യമല്ലെന്ന് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ജി 20 ഉച്ചക്കോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പാണ് ട്രംപിന്റെ പ്രതികരണം. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇന്ത്യയുടെ തീരുവ സ്വീകാര്യമല്ലെന്നും അവ പിന്‍വലിക്കണമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള മുന്‍ഗണന വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും യുഎസും തമ്മില്‍ കാര്യമായ പിരിമുറുക്കം ഉണ്ടായിട്ടുണ്ട്. ഇതിന് പ്രതികാരമായി ഈ മാസം ആദ്യം 28 യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി മോദി സര്‍ക്കാര്‍ തിരിച്ചടിച്ചു.

ജി 20 ഉച്ചകോടിക്കിടെ ജപ്പാനിലെത്തിയ ട്രംപ് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി മോദിയെ കാണാനിരിക്കെയാണ് ട്വീറ്റ് ചെയ്തത്. ''ഇന്ത്യ കുറെ വര്‍ഷങ്ങളായി യുഎസിനെതിരെ വളരെ ഉയര്‍ന്ന താരിഫാണ് ഏര്‍പ്പെടുത്തുന്നത്. ഈയിടെ അവര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇത് അംഗീകരിക്കാനാകില്ല. താരിഫ് പിന്‍വലിക്കണം. അതിനാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''. ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ബുധനാഴ്ച നടന്ന ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സമാനമായ രീതിയില്‍ സംസാരിക്കുകയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് രാജ്യത്തിന് മികച്ച വ്യാപാര പ്രവേശനം ആവശ്യമാണെന്നും സൂചിപ്പിച്ചിരുന്നു. ജി 20 ഉച്ചകോടിയില്‍ മോദി- ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിരുന്നു ഇത്. ഉച്ചകോടി ചര്‍ച്ചകള്‍ക്ക് പുറമെ ഇരു നേതാക്കളും വെള്ളിയാഴ്ച ഒസാക്ക ഉച്ചകോടിക്കിടെ ഉഭയകക്ഷി യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ താരിഫുകളുടെ വിവാദപരമായ വിഷയം പ്രസിഡന്റ് ട്രംപ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications