Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് മോദിയുടെ യുദ്ധം'; യുക്രൈൻ-റഷ്യ സംഘർഷത്തിൽ ഇന്ത്യയെ അനാവശ്യമായി വലിച്ചിഴച്ച് ട്രംപിന്റെ സഹായി

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ അനാവശ്യമായി വീണ്ടും ഇന്ത്യയെ വലിച്ചിഴച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായിയും വൈറ്റ് ഹൗസ് ഉപദേഷ്‌ടാവുമായ പീറ്റർ നവാരോ. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര ബന്ധത്തിൽ കാര്യമായ വിള്ളലുകൾ വീണ സമയത്താണ് നവാരോ പ്രകോപനപരമായ പ്രസ്‌താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തെ 'മോദിയുടെ യുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് റഷ്യയുടെ ആക്രമണത്തിന് ആക്കം കൂട്ടുകയും അമേരിക്കൻ നികുതിദായകർക്ക് മേൽ ഭാരം ചുമത്തുകയും ചെയ്‌തുവെന്ന് അവകാശപ്പെട്ട വൈറ്റ് ഹൗസ് ഉപദേഷ്‌ടാവ് നവാരോ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഇന്ത്യയ്ക്ക് യുഎസ് തീരുവയിൽ 25 ശതമാനത്തിന്റെ കുറവ് ലഭിക്കുമെന്നും പറഞ്ഞു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്.

navarromodius

നിലവിലെ സാഹചര്യത്തിൽ യുക്രൈൻ സംഘർഷത്തിൽ സമാധാനത്തിലേക്കുള്ള പാത ന്യൂഡൽഹി വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുദ്ധം ഇന്ത്യയുടെ സ്വാധീനഫലമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എതിർപ്പുകൾക്ക് ഇടയിലും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിന് ഇന്ത്യയെ ശിക്ഷിക്കുന്നതിനായി കൊണ്ടുവന്ന 50 ശതമാനം തീരുവ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് നവാരോയുടെ പരാമർശം.

ഇന്ത്യയുമായി യുഎസ് ചർച്ച നടത്തുന്നുണ്ടോ എന്നും തീരുവയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടോ എന്നുമുള്ള ചോദ്യങ്ങൾക്കും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെടുത്തി തന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. 'ഇത് വളരെ എളുപ്പമാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി യുദ്ധ യന്ത്രത്തെ പോഷിപ്പിക്കാൻ സഹായിച്ചാൽ ഇന്ത്യയ്ക്ക് നാളെ തന്നെ 25 ശതമാനം കിഴിവ് ലഭിക്കും; എന്നായിരുന്നു നവാരോ പറഞ്ഞത്.

എനിക്ക് ആശയക്കുഴപ്പമുണ്ട്. കാരണം മോദി ഒരു മികച്ച നേതാവാണ്. പക്വതയുള്ള ആളുകൾ ഇത് നടത്തുന്ന ഒരു പക്വതയുള്ള ജനാധിപത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയങ്ങളിൽ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്‌തു. ഇന്ത്യക്കാർ ഇതിനെക്കുറിച്ച് വളരെ അഹങ്കാരികളാണ് എന്നതാണ് തന്നെ അസ്വസ്ഥമാക്കുന്നതെന്നും ആരിൽ നിന്ന് വേണമെങ്കിൽ എണ്ണ വാങ്ങാമെന്ന നിലപാടാണ് അവർക്കെന്നും അദ്ദേഹം പറയുന്നു.

യുക്രൈൻ യുദ്ധത്തിന് റഷ്യക്ക് ആവശ്യത്തിന് സാമ്പത്തിക സഹായം ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നത് എന്ന ആരോപണവും അദ്ദേഹം ഉയർത്തി. 'റഷ്യൻ എണ്ണ കിഴിവിൽ വാങ്ങുന്നതിലൂടെ, ലഭിക്കുന്ന പണം ഉപയോഗിച്ച് റഷ്യ കൂടുതൽ യുക്രേനിയക്കാരെ കൊല്ലാൻ തങ്ങളുടെ യുദ്ധ യന്ത്രത്തിന് ഫണ്ട് നൽകുന്നു' എന്നായിരുന്നു നവാരോ പറഞ്ഞത്.

'ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും എല്ലാം നഷ്‌ടപ്പെടുന്നു, തൊഴിലാളികൾക്ക് നഷ്‍ടം സംഭവിക്കുന്നത് ഇന്ത്യയുടെ ഉയർന്ന തീരുവകൾ നമുക്ക് ജോലിയും ഫാക്‌ടറികളും വരുമാനവും ഉയർന്ന വേതനവും നഷ്‌ടപ്പെടുത്തുന്നതിനാലാണ്. പിന്നെ നികുതിദായകർക്ക് നഷ്‌ടം സംഭവിക്കുന്നത്, കാരണം നമ്മൾ മോദിയുടെ യുദ്ധത്തിന് പണം കണ്ടെത്തേണ്ടതുണ്ട് എന്നതിനാലാണ്' നവാരോ ആരോപിച്ചു.

നേരത്തെയും നവാരോ ഈ വിഷയത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 'ഇന്ത്യ നമ്മൾക്ക് സാധനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു, പിന്നീട് അത് റിഫൈനറുകൾ വഴി സംസ്‌കരിക്കുന്നു, അവർ അവിടെ ധാരാളം പണം സമ്പാദിക്കുന്നു' നവാരോ അടുത്തിടെ പറഞ്ഞു.

'എന്നാൽ പിന്നീട് റഷ്യക്കാർ കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാനും യുക്രൈനിയൻമാരെ കൊല്ലാനും പണം ഉപയോഗിക്കുന്നു. അതിനാൽ അമേരിക്കൻ നികുതിദായകർ യുക്രൈൻകാർക്ക് കൂടുതൽ സൈനിക സഹായം നൽകേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വീണ്ടും ഇന്ത്യക്ക് എതിരെ കടുത്ത ആരോപണവുമായി നവാരോ രംഗത്ത് വന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+