ജപ്പാനുമായി തീരുവ കാര്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ട് ഡൊണാൾഡ് ട്രംപ്; വലിയ പുരോഗതിയെന്ന് അവകാശവാദം
ന്യൂയോർക്ക്: തീരുവ വിഷയത്തിൽ ആദ്യ ചർച്ചകൾക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒട്ടും പ്രതീക്ഷിക്കാത്ത രാജ്യമായ ജപ്പാനുമായാണ് വിഷയത്തിൽ ട്രംപ് സർപ്രൈസ് ചർച്ചകൾക്ക് തുടക്കമിട്ടത്. ആഗോള ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ തീരുവകളെക്കുറിച്ച് ജാപ്പനീസ് വ്യാപാര പ്രതിനിധി സംഘവുമായി വാഷിംഗ്ട്ടണിൽ വച്ച് നേരിട്ടുള്ള ചർച്ചയാണ് ഡൊണാൾഡ് ട്രംപ് നടത്തിയിരിക്കുന്നത്.
വലിയ പുരോഗതിയുണ്ടായി എന്നാണ് ചർച്ചയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. തീരുവ വിഷയത്തിൽ യുഎസുമായി ഔദ്യോഗികമായി ചർച്ചകൾ ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയും മാന്ദ്യ ഭീതി സൃഷ്‌ടിക്കുകയും ചെയ്‌ത തീരുവകളിൽ നിന്ന് വിട്ടുവീഴ്‌ച ചെയ്യാനുള്ള യുഎസിന്റെ സന്നദ്ധതയുടെ ആദ്യഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.

സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ഡൊണാൾഡ് ട്രംപ് തന്നെയാണ് ചർച്ച നടത്തിയതായി അറിയിച്ചത്. 'ജാപ്പനീസ് വ്യാപാര പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്താൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്. വലിയ പുരോഗതി ഉണ്ടായിരിക്കുന്നു!" ചർച്ചകളുടെ വിശദാംശങ്ങൾ അടങ്ങിയിട്ടില്ലാത്ത ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ ട്രംപ് പറഞ്ഞു.
ബുധനാഴ്‌ചത്തെ ചർച്ചകൾക്ക് ട്രംപിനൊപ്പം പങ്കെടുത്തത് റയോസി അകസാവ ആയിരുന്നു, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ സഖ്യകക്ഷിയും കഴിഞ്ഞ വർഷം അവസാനത്തോടെ സാമ്പത്തിക പുനരുജ്ജീവന മന്ത്രി എന്ന താരതമ്യേന ജൂനിയർ സ്ഥാനത്ത് തന്റെ ആദ്യ കാബിനറ്റ് സ്ഥാനം ഏറ്റെടുത്തയാളുമാണ് അകസാവ.
ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അകസാവ, ചർച്ചകളുടെ വിശദാംശങ്ങളെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ വിവരങ്ങൾ നൽകിയിട്ടുള്ളൂ. എങ്കിലും ഈ മാസത്തിന്റെ അവസാനം രണ്ടാമത്തെ യോഗം നടത്താൻ ഇരുകക്ഷികളും സമ്മതിച്ചിട്ടുണ്ടെന്നും ജപ്പാനുമായി ഒരു കരാർ ഉണ്ടാക്കുന്നതിനാണ് മുൻഗണനയെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
വ്യാപാര നേട്ടം നേടുന്നതിനായി ജപ്പാൻ കൃത്രിമം കാണിക്കുന്നുവെന്ന് ട്രംപ് മുമ്പ് ആരോപിച്ച വിനിമയ നിരക്കുകളുടെ വിഷയം ചർച്ചയുടെ ഭാഗമല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോറെക്‌സിനെ ക്കുറിച്ചുള്ള അകസാവയുടെ പരാമർശത്തിന് പിന്നാലെ ഡോളർ ജാപ്പനീസ് യെന്നിനെതിരെ 0.54 ശതമാനം വരെ ശക്തിപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.
അമേരിക്കയുടെ ഏറ്റവും വലിയ വിദേശ സൈനിക വിന്യാസമുള്ള ജപ്പാനിൽ യുഎസ് സൈനികരെ ആതിഥേയത്വം വഹിക്കുന്നതിന് ടോക്കിയോ എത്ര പണം നൽകുമെന്ന വിഷയവും ചർച്ച ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചർച്ചകളുടെ കൂടുതൽ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കില്ലെന്ന് അകസാവ പറഞ്ഞു, എന്നാൽ ജപ്പാനുമേലുള്ള താരിഫ് പിൻവലിക്കണമെന്ന് ശക്തമായി അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎസിലേക്കുള്ള കയറ്റുമതിയിൽ ജപ്പാന് 24 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
ട്രംപിന്റെ മിക്ക താരിഫുകളെയും പോലെ ഈ നിരക്കുകളും 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് നിലവിൽ. എന്നാൽ 10 ശതമാനം സാർവത്രിക നിരക്ക് നിലവിലുണ്ട്, അതുപോലെ തന്നെ ജപ്പാന്റെ കയറ്റുമതിയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആശ്രയമായ കാറുകൾക്ക് 25 ശതമാനം തീരുവയും നിലവിലുണ്ട്.
ജപ്പാനുമായും മറ്റ് രാജ്യങ്ങളുമായും അമേരിക്കയ്ക്കുള്ള വ്യാപാര കമ്മിയെക്കുറിച്ച് ട്രംപ് വളരെക്കാലമായി പരാതിപ്പെട്ടിരുന്നു. ഒടുവിൽ രണ്ടാം വട്ടവും അധികാരമേറ്റതിന് പിന്നാലെയാണ് കർശന നടപടികൾ ആരംഭിച്ചത്. വ്യാപാര രീതികളും ദുർബലമായ കറൻസികൾ നിലനിർത്താൻ മറ്റ് രാജ്യങ്ങൾ നടത്തുന്ന മനഃപൂർവമായ ശ്രമങ്ങളും യുഎസ് ബിസിനസുളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു.
നേരത്തെ ട്രംപ് ലിബറേഷൻ ഡേ എന്ന പേരിൽ തീരുവ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ആഗോള വിപണികളെ ഒന്നാകെ പിടിച്ചുകുലുക്കിയിരുന്നു. പിന്നീട് അടുത്തിടെയാണ് വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കളും പല വിദഗ്‌ധരും പങ്കുവച്ചിരുന്നു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications