Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സമയപരിധി നീട്ടി ട്രംപ്; 'ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു'

ന്യൂയോർക്ക്: ഇറാനിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ സൈനിക നീക്കം വൈകിപ്പിക്കുകയും ഹോർമുസ് കടലിടുക്കിന് നൽകിയിരിക്കുന്ന സമയപരിധി ഏപ്രിൽ 6 വരെ നീട്ടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ "മികച്ച രീതിയിൽ പുരോഗമിക്കുന്നു" എന്ന് അദ്ദേഹം ഇതിന്റെ കാരണമായി കൂട്ടിച്ചേർത്തു.

നിർണായകമായ കപ്പൽ പാത അടഞ്ഞു കിടന്നാൽ ഇറാനിലെ ഊർജ്ജ പ്ലാന്റുകളെ ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുൻ മുന്നറിയിപ്പിൽ നിന്നുള്ള പിന്മാറ്റമാണിത്. യുഎസ് ആക്രമണം നടത്തിയാൽ ശുദ്ധജല നിർമ്മാണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു.

donald trump

യുദ്ധം അവസാനിക്കുമോ എന്ന സംശയത്തിൽ വാൾസ്ട്രീറ്റിൽ വീണ്ടും ആശങ്കകളുയരുകയും യുഎസ് ഓഹരികൾ കുത്തനെ ഇടിയുകയും എണ്ണവില കുതിച്ചുയരുകയും ചെയ്‌ത ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. വെടിനിർത്തൽ ചർച്ചകളിൽ ഇരു രാജ്യങ്ങളും കടുത്ത നിലപാടുകളിൽ ഒരു പ്രതിസന്ധിയിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ നീക്കത്തിന് മുമ്പ് ആയിരക്കണക്കിന് യുഎസ് സൈനികർ മേഖലയിലേക്ക് അടുക്കുകയും, ഇസ്രായേൽ കൂടുതൽ സൈന്യത്തെ ദക്ഷിണ ലെബനനിലേക്ക് അയച്ച് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി പോരാടുകയും ചെയ്യവെ ടെഹ്റാൻ ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കിയിരുന്നു. അതിനിടെ ഇറാൻ തലസ്ഥാനത്തും മറ്റ് നഗരങ്ങളിലും കനത്ത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചർച്ചകളോടുള്ള ഗൗരവം പ്രകടിപ്പിക്കാൻ ഹോർമുസ് കടലിടുക്കിലൂടെ 10 എണ്ണ ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഒരു സമ്മാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എട്ട് വലിയ എണ്ണക്കപ്പലുകൾ ആദ്യം കടന്നുപോയെന്നും പിന്നീട് രണ്ടെണ്ണം കൂടി യാത്ര ചെയ്തെന്നും, ടെഹ്റാനിൽ നിന്നുള്ള സമ്മാനം എന്ന മുൻ പരാമർശങ്ങളെ സൂചിപ്പിച്ച് കൊണ്ട് ട്രംപ് വിശദീകരിച്ചു.

അതിനിടെ യുഎസ് ഔദ്യോഗികമായി ഇറാനയച്ച 15 ഇന കർമ്മ പരിപാടി പാകിസ്ഥാൻ മധ്യസ്ഥർ വഴിയാണ് കൈമാറിയതെന്ന് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് മന്ത്രിസഭാ യോഗത്തിൽ വെളിപ്പെടുത്തി. ഈ നിർദ്ദേശത്തെക്കുറിച്ചുള്ള ആദ്യത്തെ പരസ്യമായ സ്ഥിരീകരണമായിരുന്നു ഇത്. 'പ്രതിസന്ധിക്ക് മറ്റ് നല്ല ബദലുകളൊന്നുമില്ലെന്ന് ഇറാനെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയുമോയെന്ന് നോക്കാം, അല്ലെങ്കിൽ കൂടുതൽ മരണവും നാശവും മാത്രമായിരിക്കും ഫലം' എന്നായിരുന്നു വിറ്റ്‌കോഫ് പറഞ്ഞത്.

ഇറാൻ ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറായേക്കുമെന്ന ശക്തമായ സൂചനകളുണ്ടെന്നും വിറ്റ്‌കോഫ് കൂട്ടിച്ചേർത്തു. ഇറാനിയൻ ഭാഗത്ത് നിന്ന്, ഒരു ഔദ്യോഗിക പ്രതികരണം ഇതിനോടകം നൽകിയിട്ടുണ്ടെന്ന് സർക്കാർ ബന്ധമുള്ള കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കും, ഇറാനുമെതിരെ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

അതിനിടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ നിന്നുള്ള ഏതൊരു അഭ്യർത്ഥനയും ഇറാൻ സ്വീകരിക്കുമെന്ന് മാഡ്രിഡിലെ ഇറാൻ എംബസി അറിയിച്ചു, കാരണമായി അവർ ചൂണ്ടിക്കാട്ടിയത് സ്പെയിൻ അന്താരാഷ്ട്ര നിയമത്തെ മാനിക്കുന്നുവെന്നതാണ്. ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിന് ഇത്തരമൊരു ഇളവ് ഇറാൻ നൽകുന്നത് ഇതാദ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+