ട്രംപിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പാര്‍ട്ടി, ജെഡി വാന്‍സ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്താനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള വോട്ടുകള്‍ ട്രംപിന് ലഭിക്കുകയായിരുന്നു. ട്രംപിനെതിരെയുള്ള വധശ്രമം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. നവംബര്‍ അഞ്ചിനാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ്.
മില്‍വോക്കിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം നടന്നത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെഡി വാന്‍സിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഒഹായോയിലെ സെനറ്ററാണ് വാന്‍സ്. ട്രംപിന്റെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഗ്ലോബലിലൂടെയായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

അതേസമയം വെടിവെപ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, സൗത്ത് കരോലിന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന കണ്വെന്ഷന് വ്യാഴാഴ്ച്ചയാണ് അവസാനിക്കുക. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് വാന്‍സിനെ തിരഞ്ഞെടുത്തതെന്ന് ട്രംപ് ട്രൂത്ത് ഗ്ലോബലില്‍ കുറിച്ചു.
അതേസമയം ജെഡി വാന്‍സിന്റെ ഭാര്യ ഉഷ ചിലുകുരി ഇന്ത്യന്‍ വംശജയാണ്. ട്രംപിന്റെ കടുത്ത രീതിയില്‍ പിന്തുണയ്ക്കുന്നയാളായി അറിയപ്പെട്ടിരുന്ന നേതാവാണ് വാന്‍സ്. അതേസമയം ട്രംപിനെ സ്ഥാാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കണ്വെന്ഷന് ഹാളില്‍ വലിയ ആഘോഷമാണ് നടന്നത്. ജനങ്ങള്‍ കൈയ്യടികളോടെയാണ് തീരുമാനത്തെ പ്രഖ്യാപിച്ചത്. ട്രംപിനെതിരെയുള്ള പ്രതിഷേധവും കണ്വെന്ഷന് വേദിക്ക് പുറത്ത് നടന്നു.
നേരത്തെ ട്രംപിനെതിരെ നിക്കി ഹാലി, ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവരെല്ലാം മത്സരര ംഗത്തുണ്ടായിരുന്നു. എന്നാല്ഇവരെല്ലാം നേരത്തെ വഴിമാറിയിരുന്നു. ഫ്ളോറിഡയില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് ട്രംപിനെ മുന്നിലെത്താന്‍ സഹായിച്ചതെന്ന് എറിക് ട്രംപ് പറഞ്ഞു. കണ്വെന്ഷന് തുടങ്ങുന്നതിന് മുമ്പ് തന്നെ വമ്പന്‍ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു.
2400 പ്രതിനിധികളില്‍ 2243 പേരും ട്രംപിനെയാണ് പിന്തുണച്ചത്. മൊണ്ടാന, ന്യൂ മെക്സിക്കോ, സൗത്ത് ഡക്കോട്ട, എന്നിവിടങ്ങളിലെ അടക്കം 150 പ്രതിനിധികള്‍ ട്രംപിന് വോട്ട് ചെയ്യുമെന്ന് കണ്വെന്ഷന് മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജോ ബൈഡനെ തന്നെ പ്രഖ്യാപിക്കും.
ആരാണ് ജെഡി വാന്‍സ്
ഹില്‍ബില്ലി എലെഗി എന്ന മെമ്മോയിര്‍ പുറത്തിറക്കിയതോടെയാണ് 39കാരനായ വാന്‍സ് ദേശീയ ശ്രദ്ധ നേടുന്നത്. 2022ല്‍ യുഎസ് സെനറ്റിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ എന്ന അജണ്ടയെ കടുത്ത രീതിയില്‍ പിന്തുണയ്ക്കുകയും ഏറ്റെടുക്കുകയും ചെയ്തിരുന്നു വാന്‍സ്. വാണിജ്യം, വിദേശ നയം, കുടിയേറ്റം എന്നീ മേഖലകളില്‍ ഇവ നിര്‍ബന്ധമായും നടപ്പാക്കണമെന്നതാണ് വാന്‍സിന്റെ നയം.
യുഎസ് മറൈന്‍സിന്റെ ഭാഗമായി ഇറാഖില്‍ സൈനിക സേവനം നടത്തിയാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. ഒഹായോ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും, യേലില്‍ നിന്ന് നിയമ ബിരുദവും അദ്ദേഹം നേടി. മുമ്പ് ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന വാന്‍സ് 2021ന് ശേഷം നിലപാടുകള്‍ മാറ്റുകയായിരുന്നു. ട്രംപിന്റെ എല്ലാ നയങ്ങളെയും പിന്നീട് അദ്ദേഹം പിന്തുണച്ചിരുന്നു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications