Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായി വലിയൊരു വ്യാപാര കരാർ ഉടൻ ഉണ്ടാവുമെന്ന സൂചന നൽകി ട്രംപ്; ചൈനയുമായി കരാർ ഒപ്പുവച്ചു

ന്യൂയോർക്ക്: ഇന്ത്യയുമായി അടുത്ത് തന്നെ വലിയൊരു വ്യാപാര കരാർ ഉണ്ടാവുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഈ നിർണായക പരാമർശം നടത്തിയത്. കൂടാതെ ചൈനയുമായി വ്യാപാര കരാറിൽ ഒപ്പുവച്ചുവെന്നും ട്രംപ് പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കി.

'എല്ലാവരും ഒരു കരാർ ഉണ്ടാക്കാനും അതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് പത്രങ്ങൾ പറഞ്ഞത് ഓർക്കുക, നിങ്ങൾക്ക് ശരിക്കും താൽപ്പര്യമുള്ള ആരെങ്കിലും ഉണ്ടോ? എന്നായിരുന്നു അത്. ശരി, ഞങ്ങൾ ഇന്നലെ ചൈനയുമായി കരാറിൽ ഒപ്പുവച്ചു. ഞങ്ങൾക്ക് ചില മികച്ച കരാറുകൾ ഇപ്പോൾ തന്നെയുണ്ട്' ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പറഞ്ഞു.

donaldtrumptradedeal

'ഞങ്ങൾക്ക് ഇനിയും ഒരു കരാർ വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായിട്ടായിരിക്കും അത്. വളരെ വലുത് തന്നെയായിരിക്കും അത്. നമ്മൾ ഇന്ത്യയെ കൃത്യമായി പ്രയോജനപ്പെടുത്താൻ തുടങ്ങുന്ന അതേസമയത്ത്, ചൈനയുമായുള്ള കരാറിലൂടെ നമ്മൾ ചൈനയിലെ സാധ്യതകൾ കൂടി തുറക്കാൻ തുടങ്ങുകയാണ്' ട്രംപ് കൂട്ടിച്ചേർത്തു. എങ്കിലും മറ്റെല്ലാ രാജ്യങ്ങളുമായും സമാനമായ കരാറുകൾ ഉണ്ടാക്കില്ലെന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു.

'ഞങ്ങൾ എല്ലാവരുമായും ഇടപാടുകൾ നടത്താൻ പോകുന്നില്ല. ചിലർക്ക് ഞങ്ങൾ ഒരു കത്ത് അയയ്ക്കും, നന്ദി അറിയിച്ചുകൊണ്ട്. നിങ്ങൾ 25, 35, 45 ശതമാനം നൽകണം. അത് ചെയ്യാനുള്ള എളുപ്പവഴി അതാണ്, എന്റെ ആളുകൾ അത് അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അവർ അതിൽ ചിലത് ചെയ്യാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇടപാടുകൾ നടത്താൻ അവർ ആഗ്രഹിക്കുന്നു' ട്രംപ് പറയുന്നു.

'പക്ഷേ നമുക്ക് ചില മികച്ച കരാറുകൾ ഉണ്ട്. ഒന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായി. അത് വളരെ വലുതാണ്. നമ്മൾ ഇന്ത്യയിലെ സാധ്യതകൾ തുറന്നുകൊടുക്കാൻ പോകുന്നിടത്ത്, ചൈനയുമായുള്ള കരാറിൽ നമ്മൾ ചൈനയെ തുറക്കാൻ തുടങ്ങുകയാണ്. ഇതൊക്കെ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം വളരെ മികച്ചതാണ്' യുഎസ് പ്രസിഡന്റ് പറഞ്ഞു.

അതിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു വ്യാപാര കരാർ ഉടൻ അന്തിമമാക്കാൻ കഴിയുമെന്നും ഇരു രാജ്യങ്ങളും അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ പൊതുവായ നിലപാട് കണ്ടെത്തുമെന്നും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവെ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുഡ്‌നിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടാതെ ഇന്ത്യയും യുഎസും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും ഗുണം ചെയ്യുന്ന നീതിയുക്തവും കൃത്യവുമായ ഒരു വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്ന് ഈ മാസമാദ്യം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പറഞ്ഞിരുന്നു. എന്നാൽ കരാറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇരുവിഭാഗവും പങ്കുവച്ചിട്ടില്ല.

യുഎസും ഇന്ത്യയും വളരെ അടുത്ത സുഹൃത്തുക്കളും, സഖ്യകക്ഷികളും, തന്ത്രപരമായ പങ്കാളികളുമാണെന്ന് എടുത്തുപറഞ്ഞ പീയൂഷ് ഗോയൽ, ഈ വ്യാപാര കരാർ ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമാണെന്നും എടുത്തുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+