അല്‍പം കൂടി കാത്തിരിക്കൂ, ആഘോഷത്തിന് സമയമായില്ല; ട്രംപിനെതിരായ നടപടിയില്‍ സ്റ്റോമി ഡാനിയേല്‍സ്
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരായ ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് കോടതിയുടെ നടപടിയില്‍ പ്രതികരണവുമായി പരാതിക്കാരിയും പോണ്‍ താരവുമായ സ്‌റ്റോമി ഡാനിയേല്‍സ്. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട് എന്നും എന്നാല്‍ ആഘോഷിക്കാന്‍ സമയമായിട്ടില്ല എന്നും സ്റ്റോമി ഡാനിയേല്‍സ് പറഞ്ഞു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.
നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. ഒരുപാട് സന്ദേശങ്ങള്‍ എനിക്ക് വരുന്നുണ്ട്. എല്ലാത്തിനും പ്രതികരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. മാത്രമല്ല ഷാംപെയ്ന്‍ പൊട്ടിക്കാനും ആഗ്രഹിക്കുന്നില്ല. എല്ലാത്തിനും കുറച്ച് സമയം കൂടി കാത്തിരിക്കണം എന്നാണ് സ്റ്റോമി ഡാനിയേല്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കി എന്നാണ് ട്രംപിന് എതിരായ കേസ്.

കേസില്‍ ട്രംപ് കുറ്റക്കാരനാണ് എന്ന് ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് കോടതി അറിയിച്ചിരുന്നു. ഇതോടെ ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരായ ആരോപണം ഒഴിവാക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കി എന്നാണ് ട്രംപിന് എതിരായ കേസ്. താനും ട്രംപും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാനാണ് പണം നല്‍കിയത് എന്നുമാണ് സ്റ്റോമി ഡാനിയേല്‍സ് പറയുന്നത്.
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുന്‍ അഭിഭാഷകനില്‍ നിന്ന് 130,000 ഡോളര്‍ താന്‍ കൈപ്പറ്റി എന്നാണ് സ്റ്റോമി ഡാനിയല്‍സിന്റെ ആരോപണം. എന്നാല്‍ ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു. താന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഇടത് ലിബറല്‍ ഡെമോക്രാറ്റുകള്‍ ശ്രമിച്ചിരുന്നു എന്നു അതിന്റെ ബാക്കിപത്രമാണ് പുതിയ കേസ് എന്നുമാണ് ട്രംപ് ആരോപണം തള്ളിക്കൊണ്ട് പറഞ്ഞത്.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
എന്നാല്‍ 2006 ജൂലൈയില്‍ ഒരു ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വെച്ചാണ് താന്‍ ഡൊണാള്‍ഡ് ട്രംപിനെ കണ്ടുമുട്ടിയത് എന്നാണ് സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്ന സ്റ്റോമി ഡാനിയല്‍സ് പറഞ്ഞിരുന്നത്. കാലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും സ്റ്റോമി ഡാനിയേല്‍സ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതെല്ലാം ഡൊണാള്‍ഡ് ട്രംപ് നിഷേധിക്കുകയാണ്. തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സ്റ്റോമി ഡാനിയല്‍സ് കള്ളം പറയുകയാണ് എന്നുമാണ് ട്രംപ് പറയുന്നത്. അതേസമയം ട്രംപിന് എതിരായ നടപടിയെ സ്റ്റോമി ഡാനിയേല്‍സിന്റെ അഭിഭാഷകന്‍ സ്വാഗതം ചെയ്തു. ആരും നിയമത്തിന് അതീതരല്ല എന്നായിരുന്നു സ്റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞത്.












Click it and Unblock the Notifications