സിംഗപ്പൂര്‍ എവിടെയാണ്? ട്രംപ്-കിം കൂടിക്കാഴ്ച്ച ഗൂഗിളില്‍ തിരഞ്ഞ് അമേരിക്കക്കാര്‍!!
സിംഗപ്പൂര്‍ എവിടെയാണെന്ന് ഗൂഗിളില്‍ തിരഞ്ഞ് അമേരിക്കക്കാര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച്ച സിംഗപ്പൂരില്‍ വിജയകരമായി നടന്നു കവിഞ്ഞു. ലോകം ഈ കൂടിക്കാഴ്ച്ചയെ വളരെ ആകാംഷയോടെയാണ് കണ്ടിരുന്നത്. അതേസമയം അമേരിക്കക്കാര്‍ ഇതിനെ എങ്ങനെയാണ് കണ്ടതെന്ന് രസകരമായ കാര്യമാണ്. വിവിധ രീതിയിലാണ് അവര്‍ ഇതിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. ഏറ്റവും രസകരമായത് സിംഗപ്പൂര്‍ എവിടെയാണെന്നാണ് അമേരിക്കക്കാര്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത്. സോഷ്യല്‍ മീഡിയ ഈ ചോദ്യത്തെ ട്രോളിയിട്ടുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്ന സ്ഥലം ഏതാണെന്ന് പോലും അറിയാത്തവര്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

ഗൂഗിള്‍ ട്രെന്‍ഡ്സില്‍ ഈ ചോദ്യമാണ് ഏറ്റവുമധികം മുന്നിട്ട് നില്‍ക്കുന്നത്. ഇതിനേക്കാള്‍ രസകരമായ പല ചോദ്യങ്ങളും ഇതിനൊപ്പം ഗൂഗിള്‍ ട്രെന്‍ഡ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് സിംഗപ്പൂര്‍ എവിടെയാണെന്ന് പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ഉത്തരകൊറിയ എവിടെയാണെന്നാണ് മറ്റൊരു ചോദ്യം. സിംഗപ്പൂര്‍ ഒരു സ്വതന്ത്ര രാജ്യമാണോ അതല്ലെങ്കില്‍ ചൈനയുടെയോ ജപ്പാന്റെയോ ഭാഗമാണോ എന്നതാണ് രസകരമായ ചില ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങളും സിംഗപ്പൂരിനെ കുറിച്ചുള്ളതല്ല എന്നതും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.

കിം ജോങ് ഉന്നിന്റെ ഉയരമെത്ര എന്ന ചോദ്യമാണ് ട്രെന്‍ഡിങിലുള്ള മറ്റൊരു ചോദ്യം. കിം ഇംഗ്ലീഷ് സംസാരിക്കുമോയെന്ന ചോദ്യവും ട്രെന്ഡിങിലുണ്ട്. ട്രംപിന്റെ ഉയരമെത്ര എന്ന് വരെ അമേരിക്കക്കാര്‍ ചോദിച്ചിട്ടുണ്ട് എന്നതാണ് രസകരമായ വസ്തുത. അതേസമയം ഇരുവരും തമ്മിലുള്ള ചര്‍ച്ച നല്ല രീതിയില്‍ അവസാനിക്കുമോ എന്നല്ല സെര്‍ച്ച് ചെയ്തവര്‍ ഉദ്ദേശിച്ചതെന്നാണ് വ്യക്തമാക്കുന്നത്. മറിച്ച് ഇരുവരെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങളാണ് ഇവര്‍ കൂടുതലായും സെര്‍ച്ച് ചെയ്തത്. ചിലര്‍ ഹിലരി ക്ലിന്റണ് പ്രസിഡന്റാവുകയാണെങ്കില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച ഒരിക്കലും ഉണ്ടാവില്ലെന്ന് പരിഹസിച്ചിട്ടുണ്ട്.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications