കീഴടങ്ങാനായി ട്രംപ് ന്യൂയോര്‍ക്കില്‍; നിയമ സംഘത്തില്‍ പുതിയ അഭിഭാഷകനെ ഉള്‍പ്പെടുത്തി ട്രംപ്
ന്യൂയോര്‍ക്ക്: പോണ് താരം സ്റ്റോമി ഡാനിയല്‍സിന് ആരോപണം മറച്ചുവെക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങാന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്കില്‍ എത്തി. ഇന്ന് തന്നെ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ ട്രംപ് കീഴടങ്ങും എന്നാണ് വിവരം. കോടതിയില്‍ മാധ്യമ കവറേജ് വിലക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടേക്കും.
തന്റെ സ്വകാര്യ വിമാനത്തില്‍ ആണ് ട്രംപ് ന്യൂയോര്‍ക്ക് സിറ്റിയിലെത്തിയത്. കോടതിയില്‍ താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന നിലപാട് തന്നെയായിരിക്കും ട്രംപ് ആവര്‍ത്തിക്കുക. ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ട്രംപ്. അതേസമയം മാന്‍ഹട്ടനില്‍ കനത്ത സുരക്ഷയ്ക്കിടയിലാണ് ട്രംപിന്റെ വിചാരണ നടക്കുക. ട്രംപ് തന്റെ ഫിഫ്ത്ത് അവന്യൂ കെട്ടിടം വിട്ട ശേഷം കോടതിയില്‍ കീഴടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

മാന്‍ഹട്ടന്‍ ചുറ്റും ആയിരക്കണക്കിന് പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. അതേസമയം ട്രംപ് അനുകൂലികള്‍ ഇവിടേക്ക് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോടതി മുറിയില്‍ ക്യാമറകള്‍ വെച്ചതിനെ ട്രംപിന്റെ അഭിഭാഷക സംഘം എതിര്‍ത്തിട്ടുണ്ട്. അതോടൊപ്പം തന്റെ അഭിഭാഷക സംഘത്തില്‍ ടോഡ് ബ്ലാഞ്ചെ എന്ന പുതിയ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് ഈ കേസ്. 2016 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തനിക്ക് എതിരായ ലൈംഗികാരോപണം ഒതുക്കി തീര്‍ക്കാന്‍ ട്രംപ് സ്റ്റോമി ഡാനിയേല്‍സിന് പണം നല്കി എന്നതാണ് കേസ്. സ്റ്റോമി ഡാനിയേല്‍സ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇതില്‍ കഴിഞ്ഞ ദിവസം ട്രംപ് കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചിരുന്നു.
താനും ട്രംപും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാന്‍ 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുന്‍ അഭിഭാഷകനില്‍ നിന്ന് 130,000 ഡോളര്‍ താന്‍ കൈപ്പറ്റി എന്നുമാണ് സ്റ്റോമി ഡാനിയല്‍സ് പറയുന്നത്. 2006 ജൂലൈയില്‍ ഒരു ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വെച്ചാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയത് എന്നായിരുന്നു സ്റ്റോമി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നത്.
കാലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. സ്റ്റോമി ഡാനിയേല്‍സിന് പണം കൊടുത്തിട്ടുണ്ട് എന്നും എന്നാല്‍ അത് ആരോപണം മൂടിവെക്കാനല്ല എന്നുമാണ് ട്രംപ് പറയുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications