കമലയോട് തോറ്റാല്‍ വീണ്ടും മത്സരിക്കുമോ? നാലാമതൊരു അങ്കത്തിന് ഇല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഇത്തവണ പരാജയപ്പെട്ടാല്‍ നാലാമതൊരിക്കല്‍ കൂടി മത്സരിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. പരാജയപ്പെടുകയാണെങ്കില്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ട്രംപിനോട് വൈറ്റ് ഹൗസിലേക്കുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ നാല് വര്‍ഷത്തിന് ശേഷം മത്സരിക്കുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടത്.
നാല് വര്‍ഷത്തിന് ശേഷമൊരു മത്സരം ചിന്തിക്കുന്നില്ല. പരാജയപ്പെടുകയാണെങ്കില്‍ ഇതാണ് തന്റെ അവസാ മത്സരം. ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇത്തവണ കടുത്ത മത്സരമാണ് ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസില്‍ നിന്ന് നേരിടുന്നത്.

അതേസമയം യുഎസ്സിലെ നിയമം അനുസരിച്ച് ട്രംപ് ഇത്തവണ ജയിച്ചാലും 2028ല്‍ മത്സരിക്കാനാവില്ല. രണ്ട് തവണ മാത്രമേ പ്രസിഡന്റ് പദത്തില്‍ ഒരാള്‍ക്ക് ഇരിക്കാനാവൂ. ഒരിക്കല്‍ പ്രസിഡന്റായതിനാല്‍ വീണ്ടുമൊരിക്കല്‍ ജയിക്കുന്നതോടെ ട്രംപിന് മത്സരിക്കാനാവില്ല. നേരത്തെ ഇസ്രായേലി-അമേരിക്കന്‍ കൗണ്‍സിലിന്റെ പരിപാടിയില്‍ ട്രംപ് തോല്‍വിയെ കുറിച്ച് സംസാരിച്ചിരുന്നു. ഇത്തവണ താന്‍ തോല്‍ക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി ജൂത വോട്ടര്‍മാരായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചിട്ടില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അവര്‍ക്കറിയുമോ? ജൂതരുടെ വോട്ടുണ്ടെങ്കില്‍ ശത്രുക്കള്‍ക്കെതിരെ വിജയിക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഈ പ്രസ്താവന വലിയ വിവാദമായിരുന്നു. നോണ്‍ പാര്‍ട്ടിസാന്‍ ജൂത കൗണ്‍സില്‍ അടക്കം പരാമര്‍ശത്തെ അപലപിച്ചിരുന്നു.
അതേസമയം എന്‍ബിസിയുടെ ഏറ്റവും പുതിയ സര്‍വേയില്‍ ട്രംപ് കമല ഹാരിസിന് പിന്നില്‍. 49 ശതമാനമാണ് കമല ഹാരിസിന് ലഭിച്ചിരിക്കുന്ന പിന്തുണ. ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാം. ട്രംപിന് 44 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അഞ്ച് ശതമാനമാണ് വ്യത്യാസം. എന്നാല്‍ മത്സരം ഇഞ്ചോടിഞ്ചാവുമെന്നാണ് എന്‍ബിസി ന്യൂസ് പോള്‍ സൂചിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 18-20 തിയതികളിലായി നടത്തിയ സര്‍വേയില്‍ കമല തന്നെയാണ് ലീഡ് ചെയ്യുന്നത്. 52 ശതമാനം പേരാണ് അവരെ പിന്തുണച്ചത്. ട്രംപിന് 48 ശതമാനം പിന്തുണയും ലഭിച്ചു. ട്രംപിനെതിരെ രണ്ടാമത് വധശ്രമം ഉണ്ടായതിന് ശേഷമാണ് ഈ സര്‍വേ നടത്തിയത്.
കമലയ്ക്ക് ഇപ്പോള്‍ പോസിറ്റീവായ പ്രതിച്ഛായ ജനങ്ങള്‍ക്കിടയില്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആയ ശേഷം കമലയെ കുറിച്ചുള്ള പോസിറ്റീവായ ആ വിശ്വാസം വര്‍ധിച്ചുവെന്നാണ് എന്‍ബിസി ന്യൂസ് പോള്‍ പറയുന്നത്. 16 ശതമാനം പോയിന്റുകലാണ് വര്‍ധിച്ചത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 32 ശതമാനം കമല ഹാരിസ് പ്രസിഡന്റാവുന്നതിനെ പോസിറ്റീവായ സ്വാഗതം ചെയ്യുന്നവരാണെന്ന് ജൂലായില്‍ പുറത്തുവന്ന സര്‍വേയില്‍ പറയുന്നുണ്ട്.
എന്‍ബിസിയുടെ സര്‍വേയില്‍ തന്നെ ഇത് സെപ്റ്റംബര്‍ മാസത്തില്‍ 48 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ജോര്‍ജ് ഡബ്ല്യു ബുഷിന് ശേഷം ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി ആദ്യമായിട്ടാണ് ജനപിന്തുണയില്‍ ഇത്ര വര്‍ധനവുണ്ടാക്കുന്നത്.












Click it and Unblock the Notifications