Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരേന്ദ്ര മോദി മിടുക്കനാണ്, ഇന്ത്യ-യുഎസ് തീരുവ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കും'; ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവയിൽ വീണ്ടും തന്റെ ആശങ്ക ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ നരേന്ദ്ര മോദി മിടുക്കൻ ആണെന്നും അതുകൊണ്ട് തന്നെ തീരുവ പ്രശ്‌നം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നുമുള്ള ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നരേന്ദ്ര മോദിയെ കുറിച്ചും തീരുവ വിഷയത്തിലും ട്രംപ് തുറന്നുപറഞ്ഞത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മറുതീരുവ ഏർപ്പെടുത്തണമെന്ന് തന്റെ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നല്ല ഫലങ്ങൾ നൽകുമെന്ന ശുഭപ്രതീക്ഷയാണ് ട്രംപ് വച്ചുപുലർത്തുന്നത്. വിഷയത്തിൽ മോദിയെ പിണക്കാതെയുള്ള പ്രതികരണമാണ് ട്രംപ് നടത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

trumpandmodi

'പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ എത്തിയത്, ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ... അവർ വളരെ മിടുക്കർ തന്നെയാണ്' തീരുവ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകവേ ഡൊണാൾഡ് ട്രംപ് പറയുന്നു.

'അദ്ദേഹം വളരെ മിടുക്കനായ മനുഷ്യനാണ്, എന്റെ ഒരു നല്ല സുഹൃത്തും. ഞങ്ങൾ വളരെ നല്ല ചർച്ചകൾ നടത്തി. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനുമിടയിൽ കാര്യങ്ങൾ വളരെ നന്നായി നടക്കുമെന്ന് ഞാൻ കരുതുന്നു. അവർക്ക് ഒരു മികച്ച പ്രധാനമന്ത്രിയുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു' എന്നും ട്രംപ് വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അന്യായമായ തീരുവ രീതികൾ എന്ന് ട്രംപ് വിശേഷിപ്പിച്ച ഇന്ത്യൻ നയത്തിനെതിരെ മറുതീരുവ ചുമത്തുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ കീഴിലുള്ള ഭരണകൂടം നിലപാട് എടുത്തിരുന്നു. ഇന്ത്യക്ക് പുറമേ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും സമാനമായ ഭീഷണി നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കെയാണ് ട്രംപിന്റെ പ്രതികരണം.

Take a Poll

നേരത്തെ വിഷയത്തിൽ ഇന്ത്യയെ ട്രംപ് വിമർശിച്ചിരുന്നു. ഇന്ത്യയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്, പക്ഷേ അവരുമായി എനിക്കുള്ള ഒരേയൊരു പ്രശ്‌നം അവർ ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് എന്നതാണ്. അവർ തീരുവ ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അല്ലെങ്കിൽ അവർ ഞങ്ങളിൽ നിന്ന് ഈടാക്കുന്ന അതേ തീരുവ തന്നെ ഞങ്ങൾ അവരിൽ നിന്നും ഈടാക്കും' നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, ഫെബ്രുവരി മുതൽ തീരുവകളെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ, യുഎസുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഗണ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഊർജ്ജ വാങ്ങലുകൾ കഴിഞ്ഞ വർഷത്തെ 15 ബില്യൺ ഡോളറിൽ നിന്ന് 25 ബില്യൺ ഡോളറായി ഉയർത്തുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+