അതും ട്രംപിന്റെ തന്ത്രമോ? ഇന്ത്യയ്ക്ക് മേലുള്ള തീരുവ റഷ്യയെ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന് യുഎസ് പ്രസിഡന്റ്
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ റഷ്യയെ സ്വാധീനിച്ചിരിക്കാമെന്ന് അഭിപ്രായപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ ആഴ്‌ച അലാസ്‌കയിൽ വച്ച് തന്നെ കാണാൻ സമ്മതിച്ചതിൽ ഇന്ത്യൻ തീരുവ നിർണായക ഘടകമായിട്ടുണ്ടാവാം എന്ന സൂചനയാണ് ഇതിലൂടെ ഡൊണാൾഡ് ട്രംപ് നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
'എല്ലാത്തിനും അതിന്റെതായ സ്വാധീനമുണ്ട്' ഫോക്‌സ് ന്യൂസ് റേഡിയോയുടെ ദി ബ്രയാൻ കിൽമീഡ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരെ താൻ ഏർപ്പെടുത്തിയ അധിക തീരുവകൾ 'അടിസ്ഥാനപരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചു; എന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണെന്നും കൂട്ടിച്ചേർത്തു.

'നിങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവിനെനഷ്‌ടപ്പെടുകയും നിങ്ങളുടെ ആദ്യത്തെ വലിയ ഉപഭോക്താവിനെ നഷ്‌ടപ്പെടാൻ സാധ്യതയുമുണ്ടെങ്കിൽ, തീർച്ചയായും അതിന് ഒരു പങ്കുണ്ടായിരിക്കാം' എന്നാണ് ട്രംപ് പറയുന്നത്. വെള്ളിയാഴ്‌ച അലാസ്‌കയിൽ വെച്ചാണ് ട്രംപ് പുടിനെ കാണാനിരിക്കുന്നത്. അതിനിടയിലാണ് ഈ അഭിപ്രായപ്രകടനം.
നേരത്തെ തന്നെ ഇന്ത്യയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യ-റഷ്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുക എന്നതിലുപരി ഇന്ത്യയെ വരിഞ്ഞുമുറുക്കി അതിന്റെ പ്രഭാവം റഷ്യയിലേക്ക് കൂടി അടിച്ചേൽപ്പിക്കുക എന്നതാവും യുഎസ് നയമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിലാണ് ഇപ്പോൾ ട്രംപ് തന്നെ വിശദീകരണവുമായി വന്നിരിക്കുന്നത്.
യുഎസിന്റെ സമീപകാല തീരുവകളെ നേരിടാനുള്ള തന്ത്രം മെനയുന്നതിനിടയിൽ ഇന്ത്യ അലാസ്‌ക യോഗത്തെ വളരെ സൂക്ഷ്‌മമായി തന്നെ നിരീക്ഷിച്ചേക്കും. കഴിഞ്ഞയാഴ്‌ച ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക ലെവിയാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്, ഇതോടെ ആകെ തീരുവ 50 ശതമാനത്തിൽ എത്തിയിരുന്നു.
യുഎസിന്റെ മുന്നറിയിപ്പ് മറികടന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിനുള്ള പ്രതികാരമായാണ് ഈ അധിക തീരുവ ചുമത്തിയത്. അതിനിടെ റഷ്യ-യുക്രൈൻ സംഘർഷത്തിലുണ്ടാവുന്ന പരിഹാരം വ്യാപാരത്തിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു.
അതിനിടെ ട്രംപ് ഭരണകൂടം ഇന്ത്യയിൽ അധിക തീരുവകൾ കൂടി ഏർപ്പെടുത്തിയേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം അലാസ്‌ക ചർച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും എന്നാണ് വിവരം. ഒരുപക്ഷേ ചർച്ച പരാജയപ്പെട്ടാൽ റഷ്യയെ വരുതിയിൽ നിർത്താൻ ഇന്ത്യക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തുക എന്നതാവും യുഎസിന്റെ തന്ത്രം.
എന്നാൽ ഇന്ത്യ ഈ നടപടികളെ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാ എന്നാണ് വിശേഷിപ്പിച്ചത്. ദേശീയ ഊർജ്ജ സുരക്ഷയുടെ കാര്യമെന്ന നിലയിൽ എണ്ണ ഇറക്കുമതിയെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാട് ഇന്ത്യയുടേത്. നിലവിൽ ഇന്ത്യ-യുഎസ് ചർച്ചകൾ സ്‌തംഭിച്ച മട്ടിലാണ്. ഇനി അലാസ്‌ക കൂടിക്കാഴ്‌ചയ്ക്ക് ശേഷമാവും ഇത് പുനരാരംഭിക്കുക.
നിലവിലെ സാഹചര്യത്തിൽ ഉയർന്ന തീരുവ നിരക്ക് പ്രാബല്യത്തിൽ വരുന്നതിന് രണ്ട് ദിവസം മുമ്പ്, അതായത് ഓഗസ്‌റ്റ് 25ന് യുഎസ് സംഘം ഡൽഹിയിൽ എത്തുമ്പോൾ വ്യാപാര ചർച്ചകൾ പുനരാരംഭിച്ചേക്കാം എന്നാണ് വിവരം. എങ്കിലും കാർഷിക, ക്ഷീര വിപണികളെ സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ ഉറച്ച നിലപാട് ഇപ്പോഴും ഒരു തർക്കവിഷയമായി തുടരുന്നതായാണ് അടുത്ത വൃത്തങ്ങളുടെ റിപ്പോർട്ട്.
അതേസമയം, 2021-ൽ ജനീവയിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമുള്ള ആദ്യത്തെ യുഎസ്-റഷ്യ ഉച്ചകോടിയായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ ഇന്ത്യ ഉൾപ്പെടെ എല്ലാവരും ഈ ചർച്ചയെ അതീവ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications