Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുവ വിഷയത്തിൽ വമ്പൻ സൂചന നൽകി ട്രംപ്; 'ഇന്ത്യയുമായി വ്യാപാര കരാർ ഉടൻ, ഞങ്ങൾ ചർച്ചയിലാണ്'

ന്യൂയോർക്ക്: ഇന്ത്യയുമായി ഉടൻ തന്നെ ഒരു പുതിയ വ്യാപാര കരാറിൽ എത്തുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ യുഎസ് ഇന്ത്യയുമായി ചർച്ചകളിലാണെന്നും ട്രംപ് പറഞ്ഞു. ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിർണായകമായ വിഷയത്തിൽ ഈ സൂചന നൽകിയത്.

ഓഗസ്‌റ്റ് 1 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നും അന്ന് തന്റെ രാജ്യത്തേക്ക് ധാരാളം പണം വരുമെന്നും ട്രംപ് എടുത്തുപറഞ്ഞു. ഞങ്ങൾ 100 ബില്യൺ ഡോളറിലധികം വരുമാനം നേടി. തീരുവകൾ കാര്യമായി പ്രാബല്യത്തിൽ വന്നിട്ടില്ല, ഓട്ടോമൊബൈലുകൾക്കും സ്‌റ്റീലിനും ഒഴികെ; എന്നാണ് ട്രംപ് പറയുന്നത്. ഇതോടെ യുഎസ്-ഇന്ത്യ വ്യാപാര കരാർ വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ്.

donaldtrumptariffs

'ഓഗസ്‌റ്റ് 1ന് നമ്മുടെ രാജ്യത്തേക്ക് വളരെ വലിയ രീതിയിൽ പണം വരുന്നു. നിരവധി സ്ഥലങ്ങളുമായി ഞങ്ങൾ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഞങ്ങൾക്ക് അത്തരത്തിൽ ഒരു കരാർ ഉണ്ടായിരുന്നു. നമുക്ക് മറ്റൊരു കരാർ വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായുള്ളത്. ഞങ്ങൾ ഇപ്പോൾ ചർച്ചയിലാണ്' ട്രംപ് വ്യക്തമാക്കി.

'ഞാൻ ഒരു കത്ത് അയയ്ക്കുമ്പോൾ, അതൊരു ഇടപാടാണ്... നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും നല്ല കരാർ ഒരു കത്ത് അയയ്ക്കുക എന്നതാണ്, കത്തിൽ നിങ്ങൾ 30 ശതമാനം, 35 ശതമാനം, 25 ശതമാനം, 20 ശതമാനം നൽകുമെന്ന് പറയുന്നു... ഞങ്ങൾക്ക് പ്രഖ്യാപിക്കാൻ ചില നല്ല ഡീലുകൾ ഉണ്ട്... ഇന്ത്യയുമായി ഒരു കരാറിന് ഞങ്ങൾ വളരെ അടുത്താണ്' യുഎസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ വിപണികളിൽ പ്രവേശനം നൽകുന്ന ഒരു കരാറിനായി അമേരിക്ക പ്രവർത്തിക്കുന്നുണ്ടെന്ന് ചൊവ്വാഴ്‌ച യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇന്തോനേഷ്യയുമായി ഒരു പുതിയ വ്യാപാര കരാറും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി, ഇതിന് പിന്നാലെ ഇന്തോനേഷ്യ 19 ശതമാനം കുറഞ്ഞ തീരുവ നിരക്ക് നേരിടേണ്ടിവരും.

'നമുക്ക് ഇന്ത്യയിലേക്ക് പ്രവേശനം ലഭിക്കാൻ പോകുന്നു. നിങ്ങൾ മനസിലാക്കണം, ഈ രാജ്യങ്ങളിലൊന്നും ഞങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. നമ്മുടെ ആളുകൾക്ക് അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ നമ്മൾ തീരുവകൾ ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ കാരണം നമുക്ക് പ്രവേശനം ലഭിക്കുന്നു' ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും തീരുമാനങ്ങൾക്ക് അനുസൃതമായി ഇന്ത്യയും അമേരിക്കയും നടത്തുന്ന ഉഭയകക്ഷി വ്യാപാര ചർച്ചകൾ (ബിടിഎ) പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. അധികം വൈകാതെ തന്നെ അന്തിമധാരണയാവും എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+