ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്താൻ ട്രംപ്, അധിക തീരുവ നീക്കം 14 രാജ്യങ്ങൾക്ക് മേൽ
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുളള നീക്കവുമായി അമേരിക്ക. ഇന്ത്യയുമായി വ്യാപാരക്കരാർ തീരുമാനത്തിലെത്താത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് മേലാണ് അധിക തീരുവ ചുമത്തുക.സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ജ്, ഇന്തോനേഷ്യ, യൂറോപ്യന്‍ യൂണിയന്‍, കംബോഡിയ, ബംഗ്ലാദേശ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് പുതിയ തീരുവ ബാധകമാകും.
അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യ തയ്യാറായാൽ ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 17 ശതമാനമായിരിക്കുമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് അറിയിച്ചു. 16 സാമ്പത്തിക മേഖലകളെ ലക്ഷ്യമിട്ട് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് പുതിയ നികുതി നിർദ്ദേശം വന്നിരിക്കുന്നത്.
ചൈനയ്ക്ക് മേലാണ് ഏറ്റവും ഉയർന്ന തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. 45 ശതമാനം വരെയാണ് ചൈനയുടെ മേലുളള ഇറക്കുമതി തീരുവ. ഇതുവരെ 25 ശതമാനം ആയിരുന്നത് ഇപ്പോൾ 20 ശതമാനം കൂടി ചേർന്നപ്പോൾ 45 ശതമാനത്തിലെത്തിയിരിക്കുകയാണ്. സ്റ്റീൽ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിലകുറഞ്ഞ സാധനങ്ങളുടെ കയറ്റുമതിയിലൂടെ ചൈന ആഗോള വിപണികളിൽ നിറയുകയാണെന്നതാണ് അധിക തീരുവയ്ക്കുളള കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.

യൂറോപ്യൻ യൂണിയൻ , ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് സാധാരണ ഇറക്കുമതി തീരുവ ഉൾപ്പെടെ 15 ശതമാനം നികുതി ഏർപ്പെടുത്തും. അമേരിക്കയുമായുളള വ്യാപാരക്കരാർ പൂർത്തിയാകുന്നത് വരെ വിയറ്റ്നാമിന് 20 ശതമാനം നികുതി നൽകേണ്ടി വരും.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം തീരുമാനിച്ച ഐഇഇപിഎ തീരുവകൾ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ എതിരാളികളേക്കാൾ കുറഞ്ഞ ഇറക്കുമതി തീരുവ യുഎസ് വിപണിയിൽ സ്വന്തം ഉൽപ്പന്നങ്ങൾക്ക് നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.



Click it and Unblock the Notifications
