Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെടിനിർത്തൽ കരാർ ജീവൻ രക്ഷാ സംവിധാനത്തിലാണ് നിലനിൽക്കുന്നത്'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: ഇറാനുമായുള്ള വെടിനിർത്തൽ ജീവൻ രക്ഷാ സംവിധാനത്തിലാണെന്ന് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പിന്തുണയോടെയുള്ള സമാധാന നിർദ്ദേശങ്ങളോടുള്ള ഇറാൻറെ മറുപടി വിഡ്ഢിത്തരം എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞതിന് പിന്നാലെയാണിത്. നിലവിലെ കരാർ ഏറ്റവും ദുർബലമാണെന്നും, പ്രധാന ആണവ ഇളവുകൾ ഉൾപ്പെടാത്തതിനാൽ ടെഹ്‌റാന്റെ പ്രതികരണം നിരസിച്ചെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി കാത്തിരിക്കുന്നവർക്ക് അത്ര നല്ല വാർത്തയല്ല ട്രംപിന്റെ വാക്കുകൾ നൽകുന്നത്. ഇറാന്റെ മറുപടി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ട്രംപ്, വെറുമൊരു ചവർ ആയ ആ പ്രതികരണം താൻ വായിച്ചുപോലും തീർത്തില്ലെന്ന് രൂക്ഷമായി വിമർശിച്ചു. ഏകദേശം 10 ആഴ്‌ച പഴക്കമുള്ള ഈ വെടിനിർത്തൽ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

trump

'ഞാനിതിനെ ഇപ്പോൾ ഏറ്റവും ദുർബലമെന്ന് വിളിക്കും... ഇത് ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് പറയാം'; ട്രംപ് മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു. സുഖം പ്രാപിക്കാൻ സാധ്യതയില്ലാത്ത ഗുരുതര രോഗിയോടാണ് ഈ സാഹചര്യത്തെ അദ്ദേഹം താരതമ്യം ചെയ്‌തത്‌ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

യുഎസ് ടെഹ്‌റാനുമായി ചർച്ചകൾക്ക് നിർദ്ദേശം വെച്ചതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ നൽകിയ മറുപടിയിൽ ലെബനനിലെ സംഘർഷം (ഇറാൻ പിന്തുണയുള്ള ഹിസ്ബൊള്ളയും യുഎസ് സഖ്യകക്ഷിയായ ഇസ്രായേലും ഉൾപ്പെട്ടത്) ഉൾപ്പെടെ, പല മേഖലകളിലെയും ശത്രുത അവസാനിപ്പിക്കുന്നതിന് ഊന്നൽ നൽകിയിരുന്നു.

യുദ്ധനഷ്‌ടപരിഹാരം, ഹോർമുസ് കടലിടുക്കിൽ പരമാധികാരം, യുഎസ് നാവിക ഉപരോധം നീക്കൽ, ഉപരോധങ്ങൾ പിൻവലിക്കൽ, ഇറാനിയൻ എണ്ണ കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കൽ എന്നിവയും ടെഹ്‌റാൻറെ ആവശ്യങ്ങളായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാൻറെ മറുപടി, സംഘർഷം നീളാനും ആഗോള ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ തടസപ്പെടുത്താനുമുള്ള ആശങ്ക വർധിപ്പിച്ചു.

അതേസമയം, നയതന്ത്രപരമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ വെടിനിർത്തൽ കരാർ ഇപ്പോൾ ഒരു നൂൽ പാലത്തിലൂടെയാണ് കടന്നുപോവുന്നത്. ഇരുപക്ഷവും പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച്, ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കാനുള്ള വ്യവസ്ഥകളിൽ ധാരണയിലെത്താൻ പാടുപെടുന്നത് കരാറിനെ കൂടുതൽ അപകടത്തിലാക്കുന്നു. അതിനിടയിലാണ് ഒരുപടി കൂടി കടുപ്പിച്ചു കൊണ്ടുള്ള ട്രംപിന്റെ പ്രസ്‌താവനകളും വരുന്നത്.

ഇത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുകയാണ്. അതിനിടെ ഇറാന് മേൽ സമ്പൂർണ വിജയമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. സമാധാന ഉടമ്പടിക്ക് വേണ്ടിയുള്ള സമ്മർദ്ദം വർധിച്ചുവരുന്നുണ്ട്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞു. 'ഇറാൻ കരുതുന്നത് ഞാൻ ഇതിൽ മടുക്കും. അല്ലെങ്കിൽ എനിക്ക് ചില സമ്മർദ്ദങ്ങളുണ്ടാകും. പക്ഷേ, ഒരു സമ്മർദ്ദവുമില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+