ദുബായില്‍ ഗതാഗതം നിരീക്ഷിക്കാന്‍ ഇനി ഡ്രോണുകളും
ദുബായില്‍ ഗതാഗതം നിരീക്ഷിക്കാന്‍ ഇനി ഡ്രോണുകളും
ദുബായ്: ദുബായ് റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; ഇനി മുതല്‍ നിങ്ങളെ നിരീക്ഷിക്കാന്‍ മുകളിലും ആളുണ്ടാവും. ഗതാഗതം നിരീക്ഷിക്കുന്നതിനായി ഡ്രോണുകളൊരുക്കിയിരിക്കുകയാണ് ദുബായ് പോലീസ്. വിവിധ കവലകളിലും പ്രധാന പാതകളിലും തിരക്കേറിയ സമയത്തെ ഗതാഗതം തത്സമയം വീക്ഷിച്ച് െപട്രോള്‍ സംഘങ്ങളുടെ സേവനം കാര്യക്ഷമമാക്കുന്നതിനാണ് അധികൃതര്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുള്ളത്.
ഉപഭോക്തൃസംരക്ഷണ ബില്ലിന് അംഗീകാരം: പണികിട്ടുന്നത് പരസ്യങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും!
ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഉന്നത നിലവാരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറകള്‍ പോലീസ് ഓപറേഷന്‍ റൂമുമായി ബന്ധിപ്പിച്ചുണ്ട്. കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ 4ജി സംവിധാനം വഴിയാണ് ക്യാമറകളെ നിയന്ത്രിക്കുന്നതെന്ന് ദുബായ് പോലീസ് ഓപ്പറേഷനല്‍ കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഖാലിദ് അല്‍ മര്‍റി പറഞ്ഞു. ഗതാഗതം നിരീക്ഷിച്ച് കാമറ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നതോടൊപ്പം തൊട്ടടുത്തുന്ന െപട്രോള്‍ വാഹനത്തിലേക്ക് വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യാന്‍ ഡ്രോണുകളില്‍ സംവിധാനമുണ്ട്. ഇത് കാലതമാസമില്ലാതെ ഗതാഗത തടസ്സങ്ങള്‍ നീക്കുന്നതിന് ഉപകരിക്കും.

പുതിയ സംവിധാനം വഴി വിവിധ അപകടങ്ങള്‍, ട്രാഫിക് തടസ്സങ്ങള്‍, നിയമലംഘനങ്ങള്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കമാന്‍ഡ് റൂമിലിരുന്ന് നിരീക്ഷിക്കാനാവും. ദീര്‍ഘ സമയം പ്രവര്‍ത്തിക്കാവുന്ന ബാറ്ററിയാണ് ഡ്രോണുകളില്‍ ഉപയോഗിക്കുന്നത്. 4ജി സംവിധാനം വഴി മികച്ച രീതിയില്‍ വളരെ പെട്ടന്ന് നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനും ഇതിലൂടെ സാധിക്കും. 2008 മുതല്‍ ദുബായ് പ്രട്രോള്‍ സംഘം 3ജി സംവിധാനത്തോടെ തത്സമയ നിരീക്ഷണം നടത്തുന്നുണ്ട്. പുതിയ സംവിധാനം വ്യാപകമാവുന്നതോടെ നഗരത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും ഇത് സഹായകമാവുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications