ഉപഭോക്തൃസംരക്ഷണ ബില്ലിന് അംഗീകാരം: പണികിട്ടുന്നത് പരസ്യങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി. ഇതോടെ പാര്‍ലെമന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുകയും ചെയ്യും. 1986ലെ ഉപഭോക്തൃ സംരക്ഷണ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പുറമേ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാനുള്ള വകുപ്പുകളും ഭേദഗതിയില്‍ ഉണ്ടായിരിക്കും.

കര്‍ക്കിട രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സ്വാര്‍ത്ഥരായിരിക്കും: നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍

കന്നി രാശിയില്‍ ജനിക്കുന്നവര്‍ സത്യസന്ധരും വിശ്വസിക്കാവുന്നവരും: നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചറിയാന്‍

പ്രൊട്ടക്ഷന്‍ അതോറിറ്റിയ്ക്കാണ് കുറ്റക്കാരെന്ന് കണ്ടെന്നുവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള അധികാരമുണ്ടായിരിക്കുക. ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്ക് സംഭവിക്കുന്ന പരിക്ക്, നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്കായിരിക്കും ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാനുള്ള വ്യവസ്ഥകളും പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഉണ്ടായിരിക്കും. 2015ല്‍ രൂപം നല്‍കിയ ബില്ലാണ് ഭക്ഷ്യ മന്ത്രാലയത്തിന്‍രെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍റെ ​അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്.

പൊളിച്ചെഴുത്ത്

പൊളിച്ചെഴുത്ത്


1986ല്‍ രാജ്യത്ത് നിലവില്‍ വന്ന 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃസംരക്ഷണ നിയമത്തിലാണ് ഇതോടെ ഭേദഗതികള്‍ വരുത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പാര്‍ലെമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച ബില്ലാണ് ബുധനാഴ്ച കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചിട്ടുള്ളത്.

പൊളിച്ചെഴുത്ത്

പൊളിച്ചെഴുത്ത്


1986ല്‍ രാജ്യത്ത് നിലവില്‍ വന്ന 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃസംരക്ഷണ നിയമത്തിലാണ് ഇതോടെ ഭേദഗതികള്‍ വരുത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പാര്‍ലെമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച ബില്ലാണ് ബുധനാഴ്ച കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചിട്ടുള്ളത്.

 10 ലക്ഷം വരെ പിഴ

10 ലക്ഷം വരെ പിഴ

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കും സെലിബ്രിറ്റികള്‍ക്കുൃമെതിരെ രണ്ട് വിധത്തിലാണ് ശിക്ഷ. ഫസ്റ്റ് ഒഫന്‍സില്‍ 10 ലക്ഷം രൂപയും ഒരു വര്‍ഷം വരെ വിലക്കുമാണ് ലഭിക്കുക. രണ്ടാം തവണയും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ വിലക്കും ഏര്‍പ്പെടുത്തും.

 കമ്പനികള്‍ക്ക് പണി കിട്ടും

കമ്പനികള്‍ക്ക് പണി കിട്ടും


നിയമം ലംഘിക്കുന്ന നിര്‍മാണ കമ്പനികള്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയും രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ. എന്നാല്‍ കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ശിക്ഷ അഞ്ച് വര്‍ഷം വരെയും പിഴ 50ലക്ഷം വരെയായും ഉയരുകയും ചെയ്യും. മായം ചേര്‍ത്ത് കൃത്രിമ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ ലഭിക്കാനുള്ള വകുപ്പുകളുമുണ്ട്.

 നടപടി സ്വീകരിക്കുന്നത്

നടപടി സ്വീകരിക്കുന്നത്


പ്രൊട്ടക്ഷന്‍ അതോറിറ്റിയ്ക്കാണ് കുറ്റക്കാരെന്ന് കണ്ടെന്നുവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള അധികാരമുണ്ടായിരിക്കുക. ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്ക് സംഭവിക്കുന്ന പരിക്ക്, നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്കായിരിക്കും ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാനുള്ള വ്യവസ്ഥകളും പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഉണ്ടായിരിക്കും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Cabinet approved a new Consumer Protection Bill on Wednesday that seeks to establish an authority to safeguard consumers' rights along with provisions to deal with misleading ads, sources said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്