Get Updates
Get notified of breaking news, exclusive insights, and must-see stories!

മോശം കാലാവസ്ഥ: ദുബായില്‍ 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 12 എണ്ണം വഴിതിരിച്ച് വിട്ടു

ദുബായ്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായില്‍ 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. പന്ത്രണ്ടോളം വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലേക്ക് വഴിത്തിരിച്ച് വിട്ടു. അതേസമയം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നതേയുള്ളൂവെന്ന് ദുബായിലെ വിവിധ വിമാനത്താവളങ്ങള്‍ വ്യക്തമാക്കി.

1

പ്രതികൂല കാലാവസ്ഥയാണ് പ്രധാന കാരണം. ശക്തമായ പൊടിക്കാറ്റ് അടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. പന്ത്രണ്ടോളം സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും, രാജ്യത്തെ മറ്റ് വിമാനത്താവളത്തിലേക്കുമാണ് പുനക്രമീകരിച്ചത്.

കാലാവസ്ഥ മെച്ചപ്പെട്ട് വരുന്നതേയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷവും തിങ്കളാഴ്ച്ച രാവിലെയുമുള്ള ചില സര്‍വീസുകളാണ് റദ്ദാക്കുകയും പുനര്‍ ക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്. ഞായറാഴ്ച്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്.

ദൂരക്കാഴ്ച്ച തടസ്സപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇതോടെയാണ് വിമാന സര്‍വീസുകളെയും ബാധിച്ചത്. ഞായറാഴ്ച്ച പത്ത് സര്‍വീസുകള്‍ ദുബായിലെ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും പുനക്രമീകരിക്കേണ്ടി വന്നതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു.

ഞായറാഴ്ച്ച രാവിലെ മുതലാണ് ശക്തമായ പൊടിക്കാറ്റ് ആഞ്ഞടിക്കുന്നത്. യാത്രക്കാരില്‍ പലരെയും സര്‍വീസുകളില്‍ മാറ്റമുള്ള കാര്യം അറിയിച്ചിട്ടുണ്ട്. ദുബായ് വിമാനത്താവളങ്ങള്‍ യാത്രക്കാരോട് അവരുടെ എയര്‍ലൈന്‍സുമായി നേരിട്ട് ബന്ധപ്പെടാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

ഇതിലൂടെ സര്‍വീസിന്റെ കാര്യം കൃത്യമായി അറിയാമെന്നും പറഞ്ഞിട്ടുണ്ട്. വിമാനക്കമ്പനികളുമായി സഹകരിച്ച് എത്രയും വേഗം വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വിമാനത്താവളങ്ങള്‍ അറിയിച്ചു. വിമാനങ്ങളുടെ സമയങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റ് വഴി അറിയാമെന്നാണ് പറയുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്ച്ച ഇന്നലെ അഞ്ഞൂറ് മീറ്ററില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ് യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്ര അറിയിച്ചു.

ദുബായിലെ പല സ്ഥലങ്ങളിലും പൊടിക്കാറ്റം മൂലം ദൂരക്കാഴ്ച്ച ബുദ്ധിമുട്ടായി. ബുര്‍ജ് ഖലീഫയും ഐന്‍ ദുബായും അടക്കമുള്ളവ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. അഞ്ച് എമിറേറ്റുകളില്‍ ഇന്ന് ശക്തമായ മഴയും ലഭിച്ചു. പൊടി നിറഞ്ഞ കാറ്റും മഴയും അടുത്ത നാല് ദിവസം കൂടി തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+