മറന്നുവെച്ച വജ്രവും സ്വർണവും ഉൾപ്പെടെ ദുബായിലെ ഡ്രൈവർമാർ തിരിച്ചേൽപ്പിച്ചത് 56 ലക്ഷം ദിർഹം
സത്യസന്ധത ഉള്ള മനുഷ്യരും പൊന്നും പണവും കണ്ടാൽ ഉള്ളിലെ നന്മ വറ്റിപ്പോവാത്ത മനുഷ്യരും ഇപ്പോഴും ഉണ്ട് എന്നതിന് ഉള്ള ഉദാഹരണമാണ് ദുബായിൽ നിന്നുമുള്ള ഈ വാർത്ത. യാത്രയ്ക്കിടയിൽ വിലപിടിപ്പിള്ള പല സാധനങ്ങളും ടാക്‌സിയിൽ മറന്നുവെയ്ക്കാറുണ്ട്..ഭാഗ്യമുണ്ടെങ്കിൽ തിരിച്ചുകിട്ടും...അല്ലെങ്കിൽ പോയത് പോയെന്ന് വെയ്‌ക്കേണ്ടി വരും.
എന്നാൽ ദുബായിലെ ടാക്‌സി ഡ്രൈവർമാർ ഈ വർഷം തങ്ങളുടെ കാറിൽ നിന്ന് ലഭിച്ച വജ്രങ്ങൾ, പണം, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, സ്വർണാഭരണങ്ങൾ എന്നിവ ഉൾപ്പെടെ 56 ലക്ഷം ദിർഹം ആണ് തിരിച്ച് ഏൽപ്പിച്ചത്. തങ്ങളുടെ 101 ഡ്രൈവർമാർ ഒരു മില്യൺ ദിർഹം വിലമതിക്കുന്ന വജ്രങ്ങൾ അടങ്ങിയ കറുത്ത ബാഗ് ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

നഷ്ടപ്പെട്ട വസ്തുക്കൾ ഡ്രൈവർമാർ കണ്ടെത്തി തിരികെ ഏൽപ്പിച്ചുവെന്ന റിപ്പോർട്ട് സന്തോഷം നൽകുന്നതാണെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു. സത്യസന്ധത, നല്ല പെരുമാറ്റം, ഉത്തരവാദിത്തം എന്നിവയുടെ മികച്ച ഉദാഹരണങ്ങൾ അവർ കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർമാരുടെ പെരുമാറ്റം അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതായും ദുബായിലെ ഗതാഗത സംവിധാനങ്ങൾക്ക് നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.
"ഡ്രൈവർമാരുടെ സത്യസന്ധത, ഉയർന്ന ധാർമ്മികത, മറ്റുള്ളവരുടെ പണം ശരിയായ രീതിയിൽ കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് പ്രചോദനം നൽകാനും പ്രതിഫലം നൽകാനും അവരെ പതിവായി ആദരിക്കുന്നതിലും ആർടിഎ ശ്രദ്ധ കേന്ദ്രീകരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ സത്യസന്ധത അവരുടെ പ്രകടനത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും എമിറേറ്റിലെ ടാക്സി സേവനത്തിന്റെ നിലവാരം ഉയർത്തുകയും ചെയ്യുന്നു, എന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ, അവർ തങ്ങളെക്കുറിച്ചും അവരുടെ തൊഴിലിനെക്കുറിച്ചും ഒരു മികച്ച ചിത്രം ചിത്രീകരിച്ചു, അത് അവരുടെ പ്രകടനത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നു എന്നും ഇത് നിലവാരം ഉയർത്തുന്നുവെന്നും അദ്ദേഹം പറയുന്നു. എമിറേറ്റിലെ ടാക്സി സർവീസ്, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരം എന്ന ഖ്യാതിക്ക് അനുസൃതമായി അതിഥികളോടും താമസക്കാരോടുമുള്ള ദുബായിയുടെ പ്രതിബദ്ധത അടിവരയിടുന്നു," അദ്ദേഹം പറഞ്ഞു
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ












Click it and Unblock the Notifications