Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാക്സി മേഖലയിൽ അടിമുടി മാറാൻ ദുബായ്; ചിലവ് വലിയ തോതിൽ കുറയും, സർക്കാർ ആനുകൂല്യങ്ങളും

ഗതാഗത രംഗത്ത് വലിയ പരിഷ്കാരങ്ങളാണ് ദുബായി നടത്തിവരുന്നത്

dubai-

ദുബായ്; 2027 ഓടെ 100 ശതമാനം പരിസ്ഥിതി സൗഹൃദ (ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ പവർ) വാഹനങ്ങളായി മാറാൻ ദുബായിലെ ടാക്സി മേഖല. “പഞ്ചവത്സര പദ്ധതി (2023-27) ലക്ഷ്യമിടുന്നത് മുഴുവൻ ടാക്‌സികളേയും പൂർണമായും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്' -റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ‌ടി‌എ) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു. ഒരു വർഷം പത്ത് ശതമാനം എന്ന നിരക്കിലായിരിക്കും മാറ്റം.


'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

2050-ഓടെ പൊതുഗതാഗത മാർഗ്ഗങ്ങൾ പരിസ്ഥിതി സൗഹൃദ മാർഗ്ഗമാക്കുന്നതിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതിയും. ആർ ടി എ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകിയതായി അതോറിറ്റി വ്യക്തമാക്കി. ദുബായിലെ 72 ശതമാനം ടാക്സികളും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി ട്രാൻസ്പോർട്ട് റെഗുലേറ്റർ മാറ്റി. ഏകദേശം 8,221 ഹൈബ്രിഡ് വാഹനങ്ങളാണ് ഇത്തരത്തിൽ നിരത്തിൽ ഇറക്കിയത്.

2008-ൽ ആർടിഎ പരീക്ഷണം ആരംഭിച്ച പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പരീക്ഷണഫലങ്ങൾ, കാർബൺ ബഹിർഗമനം, ഇന്ധന ഉപഭോഗം, പരിപാലനച്ചെലവ് എന്നിവ കുറയ്ക്കുന്നതിന്റെയും ശബ്ദനിലവാരം കുറയ്ക്കുന്നതിന്റെയും പാരിസ്ഥിതിക നേട്ടങ്ങൾ സ്ഥിരീകരിച്ചു. ഹൈബ്രിഡ് വാഹനങ്ങൾക്കും സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ ആയുസ്സുണ്ട്, ദീർഘകാലാടിസ്ഥാനത്തിൽ ചിലവ് കുറവാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

dr

കുറഞ്ഞ വില, മെയിന്റനൻസ് ഫീസ്, ഇന്ധനച്ചെലവ്, ഇൻഷുറൻസ് പ്രീമിയങ്ങൾ, സാധാരണ വാഹനങ്ങളുടെ 50 ശതമാനത്തിൽ താഴെയായിരിക്കാൻ സാധ്യതയുള്ള മറ്റ് അനുബന്ധ ചെലവുകൾ എന്നിവയാണ് ഇത്തരം വാഹനങ്ങളുടേ സവിശേഷതയെന്നും അൽ തയാർ കൂട്ടിച്ചേർക്കുന്നു. 2022 അവസാനത്തോടെ ദുബായിലെ ടാക്സി ഫ്ളീറ്റ് 11,371 ആയി. അതേ വർഷം തന്നെ ക്യാബുകൾ 105 ദശലക്ഷം യാത്രകൾ നടത്തുകയും 2 ബില്യൺ കിലോമീറ്ററിലധികം സഞ്ചരിക്കുകയും ചെയ്തു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ ആവശ്യം വർധിപ്പിക്കുന്നതിനും ദുബായുടെ അടിസ്ഥാന സൗകര്യങ്ങളും പ്രധാനമാണ്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സമയം എട്ട് മണിക്കൂറിൽ നിന്ന് 1.5 ആയി കുറച്ച സാങ്കേതിക വിദ്യ നഗരങ്ങളിൽ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ ബദലായി ഹൈഡ്രജൻ റീഫില്ലിംഗ് സ്റ്റേഷനുകളുടെ വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഭാവിയിൽ ചാർജിംഗ് സമയം കുറയുന്നത് തുടരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+