'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ്
കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രൻസിന്റെ വിവാദ അഭിമുഖം പുറത്ത് വന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിമർശനവും ശക്തമായി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കായിരുന്നു ഇടയാക്കിയത്. ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കിൽ ആക്രമിക്കപ്പെട്ട നടിയെ കൂടുതൽ ആളുകൾ പിന്തുണച്ചേനെയെന്നാണ് ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തില് ഇന്ദ്രൻസ് അഭിപ്രായപ്പെട്ടത്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തിപരമായി താൻ കരുതുന്നില്ല.
ആക്രമിക്കപ്പെട്ട നടി സ്വന്തം മകളെ പോലെയാണ്. അവൾക്ക് സംഭവിച്ച കാര്യങ്ങൾ കേട്ടി വളരെ അധികം വിഷമം തോന്നി. എന്നാൽ സത്യം എന്താണെന്ന് അറിയാതെ ഒരാളെ വിധിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകൾ രംഗത്ത് വന്നത്. ഇതോടെ തന്റെ പ്രസ്താവനകളിൽ വിശദീകരണവുമായി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദ്രൻസിന്രെ വിശദീകരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദ്രൻസിന്രെ വിശദീകരണം. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നതെന്നാണ് ഇന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നത്. അദ്ദേഹത്തിന്രെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
ദിലീപിന്റെ വിധിയെന്ത്? മഞ്ജുവാര്യർ പതിനാറിന് കോടതിയിലേക്ക്; ബാലചന്ദ്രകുമാർ തിരുവനന്തപുരത്ത് തന്നെ |

ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
വൻമാറ്റവുമായി ബിഗ് ബോസ്; സെലിബ്രിറ്റികൾ മാത്രമല്ല, ഇത്തവണ സാധാരണക്കാരും, പങ്കെടുക്കാൻ ചെയ്യേണ്ടത് |

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു....എല്ലാവരോടും സ്നേഹം ,ഇന്ദ്രൻസ്- നടൻ ഫേസ്ബുക്കിൽ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയ്ക്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞിരുന്നു. അമ്മ സംഘടനയിൽ നിന്നും അങ്ങനെ ഒരാളെ മാറ്റി നിർത്താനുള്ള നിയമം ഇല്ല. ദിലീപിനെ പുറത്താക്കിയതോടെ അതിനുള്ള ബുദ്ധിമുട്ടുകളും സംഘടന അനുഭവിച്ചു. ദിലീപിനെ പുറത്താക്കി, പക്ഷെ കോടതിയിൽ പോയാൽ സംഘടനയിൽ നിന്നും അങ്ങനെ പുറത്താക്കാനുള്ള അവകാശം അമ്മയ്ക്ക്കില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല
അമ്മ സംഘടനയ്ക്ക്ക് ചെയ്യാനാവുന്നതൊക്കെ ചെയ്തു. തനിക്ക്ക് അറിയാവുന്ന ഒരാൾ അങ്ങനെ ചെയ്തു എന്ന് അറിഞ്ഞാൽ പോലും അതിശയം തോന്നും. ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല. രണ്ട് പേരെയും എനിക്ക്ക് അറിയാവുന്നതാണ്. നടിയെ അവരുടെ അച്ഛനുള്ള കാലം മുതൽ തന്നെ അറിയാവുന്നതാണ്. എന്തായാലും കാത്തിരിക്കാം. നിയമം എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം. വിഷയത്തിൽ നടിയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications