• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദുബായ് ടൂറിസം വരുമാനത്തിന്റെ മുഖ്യ പങ്കും ഇന്ത്യയില്‍ നിന്ന്: ഒരു വര്‍ഷമെത്തുന്നത് 20 ലക്ഷം പേര്‍!

  • By desk
  cmsvideo
   ദുബായിക്ക് വരുമാനം ഇന്ത്യയിൽ നിന്ന് ! | Oneindia Malayalam

   ദുബായ്: ദുബായുടെ വിനോദസഞ്ചാര വരുമാനത്തിന്റെ മുഖ്യപങ്കും എത്തുന്നത് ഇന്ത്യയില്‍ നിന്ന്. ഓരോ വര്‍ഷവും ഇതു കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ദുബയ് ടൂറിസം വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആദ്യപകുതി പിന്നിട്ടപ്പോള്‍ ആകെ 81 ലക്ഷം വിനോദസഞ്ചാരികളാണ് ദുബായിലെത്തിയത്. ഇതില്‍ പത്തുലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍. ഓരോ വര്‍ഷവും ചുരുങ്ങിയത് മൂന്ന് ശതമാനം പേര്‍ കൂടുതല്‍ എത്തുന്നു. കഴിഞ്ഞവര്‍ഷം 21 ലക്ഷം ഇന്ത്യക്കാര്‍ ദുബൈയില്‍ എത്തിയതായാണ് കണക്ക്. ഒറ്റവര്‍ഷംകൊണ്ട് 20 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഒരു രാജ്യത്തുനിന്നെത്തിയെന്ന റെക്കോര്‍ഡ് ആണിത്.

   പെട്ടെന്ന് മടങ്ങുന്ന സന്ദര്‍ശകരുടെ എണ്ണം കുറയുന്നുവെന്നതും ചൂടുകാലാവസ്ഥയില്‍ സന്ദര്‍ശകരുടെ എണ്ണം കുറയുന്നില്ലെന്നതും പുതിയ മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് ദുബയ് ടൂറിസം വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍രി അഭിപ്രായപ്പെട്ടു. ഇത്തവണത്തെ സീസണ്‍ തുടങ്ങുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍.

   dubai-1533

   സന്ദര്‍ശകരുടെ എണ്ണത്തില്‍ സൗദിയും ബ്രിട്ടനുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചൈനയാണ് നാലാം സ്ഥാനത്ത്. യുഎഇയുമായി കൂടുതല്‍ വ്യാപാരബന്ധമുള്ള രാജ്യം ചൈനയാണെങ്കിലും 4.53 ലക്ഷം ചൈനീസ് സഞ്ചാരികള്‍ മാത്രമാണ് ഈ കാലയളവില്‍ ദുബയിലെത്തിയത്.

   സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ യുഎഇ പ്രഖ്യാപിച്ചതായും ഡയരക്ടര്‍ ജനറല്‍ പറഞ്ഞു. വിനോദസഞ്ചാരികളില്‍നിന്നു മൂല്യവര്‍ധിത നികുതി (വാറ്റ്)യായി ഈടാക്കുന്ന തുക തിരികെ നല്‍കുന്നത് ഇതില്‍ പ്രധാനമാണ്. ഈ വര്‍ഷം അവസാനപാദത്തോടെ ഇതിനു തുടക്കമാകും. നിശ്ചിത ഔട്‌ലെറ്റുകളില്‍നിന്നു തുക കൈപ്പറ്റാനാണു സംവിധാനമൊരുക്കുക. ഇതിനായി വിവിധ റീട്ടെയ്ല്‍ ഔട്‌ലെറ്റുകളുടെ ശൃംഖല സജ്ജമാക്കും.

   സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും മറ്റും വാങ്ങുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പെടെയുള്ള ഇന്ത്യക്കാര്‍ ഷോപ്പിങ്ങിനായി ദുബൈയില്‍ ഇറങ്ങാറുണ്ട്. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബൈ ടൂറിസം സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദുബൈ ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍രി പറഞ്ഞു.


   English summary
   India continued to be the top source market for tourism in Dubai.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more