Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയിലെ ഭൂകമ്പം 3 ദിവസം മുമ്പ് പ്രവചിച്ചു: മുന്നറിയിപ്പും കൊടുത്തു, തരംഗമായി ഡച്ച് വിദഗ്ധന്‍

ദക്ഷിണ മധ്യ തുര്‍ക്കി. ജോര്‍ദാന്‍, സിറിയ ലെബനോന്‍ എന്നിവിടങ്ങളിലായി അവ അനുഭവപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കിയിലും സിറിയയിലും അത് സര്‍വനാശം വിതയ്ക്കുകയും ചെയ്തു

turkey earthquake

ഇസ്താബൂള്‍: തുര്‍ക്കിയില്‍ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഇതുവരെ കാണാത്ത തരത്തിലുള്ള ദുരന്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ ദുരന്തത്തെ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിദഗ്ധന്‍ പ്രവചിച്ചിരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് തുര്‍ക്കിയിലും സിറിയിയലും അനുഭവപ്പെട്ടത്. മരണസംഖ്യ രണ്ടായിരവും കടന്ന് കുതിക്കുകയാണ്.

ഗാസിയാന്‍ടെപ്പിലാണ് ഭൂചലനമുണ്ടായത്. അതേസമയം ഡച്ച് റിസര്‍ച്ചറായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് ഈ ഭൂകമ്പം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രവചിച്ചതാണ്. സോളാര്‍ സിസ്റ്റം ജിയോമെട്രി സര്‍വേയ്ക്ക് വേണ്ടിയാണ് ഫ്രാങ്ക് പ്രവര്‍ത്തിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

പ്രവചനം കൃത്യമായി

പ്രവചനം കൃത്യമായി

ഫെബ്രുവരി മൂന്നിന് അതായ് മൂന്ന് ദിവസം മുമ്പ് ഈ മേഖലയില്‍ വലിയൊരു ഭൂകമ്പം ഉണ്ടാവുമെന്ന് ഫ്രാങ്ക് പ്രവചിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രവചനം. വളരെ പെട്ടെന്നോ അല്ലെങ്കില്‍ വൈകാതെയോ 7.5 തീവ്രതയുള്ള ഭൂകമ്പം ഈ മേഖലയില്‍ ആഞ്ഞുവീശുമെന്നായിരുന്നു ഫ്രാങ്കിന്റെ പ്രവചനം. ഭൂപടത്തില്‍ കൃത്യമായ ഇടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം.

തുര്‍ക്കിയില്‍ അടക്കം

തുര്‍ക്കിയില്‍ അടക്കം

ദക്ഷിണ മധ്യ തുര്‍ക്കി. ജോര്‍ദാന്‍, സിറിയ ലെബനോന്‍ എന്നിവിടങ്ങളിലായി അവ അനുഭവപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കിയിലും സിറിയയിലും അത് സര്‍വനാശം വിതയ്ക്കുകയും ചെയ്തു. ഈ പ്രവചനം സത്യമായി വന്നിരിക്കുകയാണ്. ഭൂമിയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഫ്രാങ്കിന്റേത്. എന്തെല്ലാം രീതിയില്‍ ഇത് ഭൂമിക്ക് മുകളിലേക്ക് പ്രതിഫലിക്കുമെന്ന് ഇതിലൂടെ കണ്ടെത്താം.

പ്രവചനം വൈറല്‍

പ്രവചനം വൈറല്‍

ഈ പ്രവചനം ഇതോടെ വൈറലായിരിക്കുകയാണ്. ഇതോടെ അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്റെ മനസ്സ് ഈ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണ്. നേരത്തെയോ വൈകിയോ ആണെങ്കില്‍ ഇത് ഈ മേഖലയില്‍ സംഭവിച്ചിരിക്കും. 115, 526 എന്നിങ്ങനെ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്നതാണിത്. ഇതൊരു ഭൗമ സംബന്ധമായ മാറ്റത്തെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. അത് നേരത്തെ മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പറഞ്ഞതെല്ലാം വ്യാജം

പറഞ്ഞതെല്ലാം വ്യാജം

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

അതേസമയം അദ്ദേഹത്തെ തള്ളി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത് വെറും വ്യാജ ശാസ്ത്രമാണെന്ന് ട്വിറ്റര്‍ യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു. ഫ്രാങ്ക് നേരത്തെയും ഇത്തരം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം പാഴായി പോയതാണ്. ഒന്നും സംഭവിച്ചിട്ടില്ല. വളരെ ചുരുങ്ങിയ എണ്ണം, ഇതുപോലെ ശരിയായി വന്നിട്ടുണ്ട്. അതുകൊണ്ട് പ്രവചനത്തിന്റെ കൃത്യതയില്‍ വിശ്വാസ്യതകുറവുണ്ട്.

കൃത്യമായ സംവിധാനമില്ല

കൃത്യമായ സംവിധാനമില്ല

ഇപ്പോഴും പ്രവചനത്തിന്റെ കൃത്യതയില്‍ അദ്ദേഹം പിന്നിലാണെന്ന് ഡോ ഹൈലാന്‍ഡര്‍ കുറിച്ചു. അതേസമയം ഭൗമശാസ്ത്രജ്ഞര്‍ ഫ്രാങ്കിന്റെ പ്രവചനങ്ങളെ തള്ളിക്കളയാറുണ്ട്. കാരണം ഭൂകമ്പത്തെ കൃത്യമായി കണ്ടെത്താനും പ്രവചിക്കാനും സാധിക്കുന്നില്ല ഒരു രീതിയുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+