Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമം... മണ്ണാങ്കട്ട, നാദിയ ഒരിക്കലും മറക്കില്ല അയാളെ, മകളെയെങ്കിലും തിരിച്ചുകിട്ടിയാല്‍ മതി

ആംസ്റ്റര്‍ഡാമില്‍ താമസിക്കുന്ന നാദിയ തന്നെ വഞ്ചിച്ച് രണ്ട് വയസുള്ള മകള്‍ ഇന്‍സിയയുമായി മുംബൈയിലേക്ക് കടന്ന ഇന്ത്യക്കാരനെ കുറിച്ച് ഫേസ്ബുക്കിലാണ് വിവരിച്ചത്. വിവാഹമോചനത്തോടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചി

ആംസ്റ്റര്‍ഡാം: ഒരു കാലത്തെ ഓര്‍മകളെ വര്‍ണശഭളമാക്കിയിരുന്ന ദിനങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ് നാദിയ. പഴയ തന്റെ പ്രാണന്‍ ഇന്നവള്‍ക്ക് പേക്കിനാവാണ്. ഓര്‍ക്കുമ്പോള്‍ തന്നെ പേടി, ഒപ്പം വെറുപ്പും.

ആംസ്റ്റര്‍ഡാമില്‍ താമസിക്കുന്ന നാദിയ തന്നെ വഞ്ചിച്ച് രണ്ട് വയസുള്ള മകളുമായി മുംബൈയിലേക്ക് കടന്ന ഇന്ത്യക്കാരനെ കുറിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കിലാണ് പുറംലോകത്തോട് വിവരിച്ചത്. എല്ലാം അവസാനിപ്പിച്ച് വിവാഹമോചനം നേടിയപ്പോള്‍ രക്ഷപ്പെട്ടുവെന്നാണ് കരുതിയത്. എന്നാല്‍ അയാള്‍ ഇന്ത്യയിലേക്ക് കടന്നത് നാദിയയുടെ പ്രിയ മകളുമായിട്ടായിരുന്നു.

പ്രണയകാലമല്ല വിവാഹ ജീവിതം

2011ലാണ് ഇരുവരും വിവാഹിതരായത്. പ്രണയകാലത്തെ പോലെയായിരുന്നില്ല നാദിയക്ക് വിവാഹ ജീവിതം. വിവാഹം നടന്ന ദിവസം മുതല്‍ മാറി തുടങ്ങി എല്ലാം. തന്നെ നിലത്ത് വയ്ക്കാതിരുന്ന മനുഷ്യന് വിവാഹത്തോടെ തന്നോട് അലര്‍ജിയായി. എല്ലാത്തിനും കുറ്റപ്പെടുത്തല്‍. വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും മര്‍ദ്ദനത്തിലെത്തി.

പെരുമാറ്റത്തില്‍ മാറ്റം

പ്രണയത്തോടെ സംസാരിച്ചിരുന്ന കാമുകന്‍ ഭര്‍ത്താവായപ്പോള്‍ ഒരു ഭരണാധികാരിയെ പോലെയായി പെരുമാറ്റം. എന്റെ സൗന്ദര്യത്തെ എപ്പോഴും പുകഴ്ത്തിയിരുന്ന അയാള്‍ കല്യാണത്തിന് ശേഷം എല്ലാ കാര്യത്തിലും കുറ്റം കണ്ടെത്തി. വസ്ത്രധാരണത്തിലും എവിടേക്കെങ്കിലും പുറപ്പെടുമ്പോഴും... എല്ലാത്തിനും കുറ്റം. എന്റെ ആത്മവിശ്വാസം കുറഞ്ഞുവന്നു.

ഇന്ത്യന്‍ ബിസിനസുകാരന്‍

ഭര്‍ത്താവ് ഇന്ത്യന്‍ ബിസിനസുകാരനായത് കൊണ്ട് ഇരുവരും ഇടക്കിടെ മുംബൈയില്‍ വരാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ആദ്യ കുഞ്ഞുണ്ടായി, ഇന്‍സിയ. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. തനിക്ക് ഒരിക്കലും സാധിക്കാത്ത അവസ്ഥയായിരുന്നു അത്. പിന്നീട് തന്നെയും മകളെയും തനിച്ചാക്കി അയാള്‍ എപ്പോഴും ഇന്ത്യയിലേക്ക് പോവും. ദിവസങ്ങള്‍, ആഴ്ചകള്‍, പലപ്പോഴും മാസങ്ങള്‍ വരെ വരാതായി.

തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു

ഇക്കാര്യത്തെ ചൊല്ലിയുണ്ടാവുന്ന തര്‍ക്കം പലപ്പോഴും മര്‍ദ്ദനമേല്‍ക്കുന്നതിലേക്കെത്തി. തൊട്ടടുത്ത ദിവസം ഭര്‍ത്താവ് ക്ഷമാപണം ചോദിക്കുമ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് കരുതും. എന്നാല്‍ പിന്നെയും പഴയപടി തന്നെ. സഹികെട്ട് വിവാഹമോചനത്തിന് ഹരജി ഫയല്‍ ചെയ്തു. എന്നാല്‍ അയാള്‍ മകളെ കാണാനായി എപ്പോഴും വരും. പിന്നീട് ഇന്‍സിയയെ തനിക്ക് കിട്ടണമെന്നായി അയാളുടെ ആവശ്യം.

കൊല്ലുമെന്ന് ഭീഷണി

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ദിവസം ഇന്‍സിയയെ എടുത്ത് പോലിസ് സ്‌റ്റേഷനിലേക്ക് ഓടിയത് നാദിയ ഓര്‍ക്കുന്നു. എന്നാല്‍ പിന്നീടും ഭീഷണി തുടര്‍ന്നു. നാദിയ പോകുന്ന സ്ഥലങ്ങളെല്ലാം അറിയാന്‍ അവളുടെ കാറിനടിയില്‍ ഒരു ഉപകരണം അയാള്‍ ഘടിപ്പിച്ചിരുന്നു. കോടതി കുഞ്ഞിന്റെ എല്ലാ അധികാരങ്ങളും എന്നെയാണ് ഏല്‍പ്പിച്ചത്. നാദിയയെ ഏല്‍പ്പിക്കുന്നത് കുഞ്ഞിന്റെ ഭാവി അപകടത്തിലാക്കുമെന്നായി പിന്നീട് അയാളുടെ പ്രചാരണം.

 കുഞ്ഞിനെ എടുത്തുകൊണ്ട് പോയി

ഇന്‍സിയയെ മാതാവിന്റെ അടുക്കല്‍ ഏല്‍പ്പിച്ച് ഒരു ദിവസം ഞാന്‍ പുറത്ത് പോയപ്പോള്‍ ബന്ധുവിന്റെ ഫോണ്‍ വന്നു. ഒരു കൂട്ടം ആളുകള്‍ വന്ന് തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് പോയെന്ന്! പിന്നീട് ഞാന്‍ എന്റെ മകളെ കണ്ടിട്ടില്ല. എനിക്ക് സുഖമായി ഉറങ്ങാനും സാധിച്ചിട്ടില്ല. ആദ്യം ഇന്‍സിയയെ അയാള്‍ ജര്‍മനിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് ഇന്ത്യയിലേക്കും.

നിയമ പോരാട്ടം തുടരും

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും ഡച്ച് സര്‍ക്കാരിനെയും സമീപിച്ചിരിക്കുകയാണ് നാദിയ ഇപ്പോള്‍. തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാണ് അവളുടെ ആവശ്യം. എല്ലാ ദിവസവും ഞാനിപ്പോള്‍ അതിന് വേണ്ടി മാത്രമാണ് സമയം ചെലവിടുന്നത്. ഇന്‍സിയയെ കിട്ടുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും ഫേസ്ബുക്കില്‍ നാദിയ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+