ഭൂമിക്ക് പുറത്ത് 2 ലോകങ്ങള്‍; മനുഷ്യന് താമസിക്കാം, സൗരയൂഥത്തിന് പുറത്ത് കണ്ടെത്തല്‍
ഭൂമിയെ പോലെ സമാനമായ രണ്ട് ഗ്രഹങ്ങള്‍ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇവിടം താമസയോഗ്യമാണെന്നും കണ്ടെത്തിയിരിക്കുകയാണ്.

വാഷിംഗ്ടണ്‍: ലോകത്ത് താമസിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഭൂമിയില്‍ മാത്രമല്ല ഉള്ളതെന്ന് കണ്ടെത്തല്‍. പുതിയ രണ്ട് ലോകങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യന് മറ്റ് സ്ഥലങ്ങളിലും വാസം യാഥാര്‍ത്ഥ്യമാകുമെന്ന് ഇതോടെ ശാസ്ത്രലോകം പറയുന്നു. സൗരയൂഥത്തിന് പുറത്ത് പുതിയ ലോകം തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. അമ്പരപ്പിക്കുന്ന കണ്ടെത്തലാണിത്.
രണ്ട് ഗ്രഹങ്ങളെയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. അത് മാത്രമല്ല ഇവ ഭൂമിയോളം തന്നെ വലിപ്പമുള്ളതാണ്. ഭൂമിയെ പോലെ തന്നെ വാസയോഗ്യമായ ഗ്രഹങ്ങളാണ് ഇവ രണ്ടും എന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വിശദമായ വിവരങ്ങളിലേക്ക്.....

ഭൂമിയുടേത് പോലെ ജീവജാലങ്ങള്‍ ഉണ്ടാവാം
ഈ രണ്ട് ഗ്രഹത്തിന്റെയും പ്രതലത്തില്‍ ജലം രൂപപ്പെടാനുള്ള പ്രതലമുണ്ട്. അതിന് കൃത്യമായ അന്തരീക്ഷം വേണമെന്ന് മാത്രമാണ് ഉള്ളത്. ഇത്തരമൊരു സോണാണ് ജീവജാലങ്ങള്‍ വളരാന്‍ പറ്റിയ സോണ്‍ എന്ന് അറിയപ്പെടുന്നത്. അതായത് സൂര്യനില്‍ നിന്ന് കൃത്യമായ അകലത്തിലാണ് ഭൂമിയുള്ളത്. ഇതുപോലെ ഭൂമി വാസയോഗ്യമാക്കുന്നതും അത്തരം കാരണങ്ങളാണ്. വാനശാസ്ത്രജ്ഞര്‍ ശരിക്കും പുതിയ ഗ്രഹങ്ങളുടെ കാര്യത്തില്‍ ആവേശത്തിലാണ്. ഇത്തരമൊരു അന്തരീക്ഷവും ജീവജാലങ്ങള്‍ക്ക് വളരാനുള്ള സാഹചര്യവുമെല്ലാം ഇതിന് മുമ്പ് കണ്ടെത്തിിരുന്നില്ല.

വര്‍ഷം 10 ദിവസം മാത്രം
രണ്ടാമത്തെ ഗ്രഹത്തിന് ഭൂമിയേക്കാള്‍ ഉയര്‍ന്ന പിണ്ഡമാണ് ഉള്ളത്. ഭൂമിക്ക് കൂടുതല്‍ അടുത്തായുള്ളതും ഈ ഗ്രഹമാണ്. ഇവിടെ ഒരു വര്‍ഷം എന്നാല്‍ വെറും പത്ത് ദിവസമാണ്. അതിവേഗത്തിലാണ് സമയം കടന്നുപോകുന്നത്. പ്ലാനറ്റ് സി എന്നാണ് ആദ്യ ഗ്രഹത്തിന്റെ പേര്. ഭൂമിയേക്കാള്‍ വലിപ്പമുണ്ട് ഈ ഗ്രഹത്തിന്. ഇത് ഭ്രമണം ചെയ്ത് കഴിയാന്‍ 20 ദിവസമെടുക്കും. ജിജെ 1002 എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. തുടക്കക്കാലത്ത് ഉണ്ടാവുന്ന പ്രശ്നങ്ങളെ ഇവ അതിജീവിച്ചെന്നും, ഇപ്പോള്‍ ശാന്തമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ജീവകണങ്ങള്‍ ധാരാളം
ഏത് ഗ്രഹത്തെയും പോലെ രൂപീകരണത്തിന് ശേഷം കത്തി ജ്വലിക്കുന്നതായിരുന്നു ഈ ഗ്രഹം. ആ ജ്വലിക്കല്‍ നിരവധി തന്മാത്രകളെ ഈ ഗ്രഹത്തില്‍ രൂപം കൊള്ളിക്കുന്നതില്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇവ പിന്നീട് വാസയോഗ്യമാകാന്‍ സഹായിക്കും. ഏതൊരു ജീവനും ഇവിടെ രൂപം കൊള്ളാന്‍ സാധിക്കും. മനുഷ്യര്‍ക്ക് വാസയോഗ്യമാണെന്ന് ഇതിലൂടെ വ്യക്തമാണ്. സ്പെയിനിലെ ലാല ലാഗുന യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ അലക്സാന്ദ്രോ സുവാരസ് മസ്കരാനോ നയിച്ച സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം ഇവയ്ക്ക് കൃത്യമായൊരു അന്തരീക്ഷം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഇവ വാസയോഗ്യമാണെന്ന് കണ്ടെത്താനാവൂ.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications