കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീട്ടിലിരുന്ന് മിഠായി കഴിക്കാം';ശമ്പളം 61 ലക്ഷം രൂപ..വമ്പൻ ഓഫറുമായി വിദേശ കമ്പനി

Google Oneindia Malayalam News

മിഠായി കഴിക്കാൻ ഇഷ്‌ടമില്ലാത്ത ആളുകള്‍ ഉണ്ടാവില്ല. എന്നാല്‍ മിഠായി കഴിക്കുന്നത് തന്നെ ഒരു ജോലി ആയാലോ അതും ഉഗ്രൻ ശമ്പളത്തില്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം എന്നാല്‍ സംഭവം സത്യമാണ്.കനേഡിയൻ കമ്പനിയാണ് തങ്ങളുടെ കാൻഡി കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്.

കമ്പനിയിലെ ചീഫ് കാൻഡി ഓഫിസർ തസ്തികയിലേക്കാണ് നിയമനം.ഓരോ മാസത്തിലും കമ്പനി നിർമ്മിക്കുന്ന 3500 കാൻഡി ഉത്പന്നങ്ങൾ രുചിച്ച് അഭിപ്രായങ്ങൾ അറിയിക്കുക എന്നതാണ് ജോലി.ഒന്റാരിയോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ലിങ്ക്ഡ് ഇൻ വഴിയാണ് ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം ചെയ്തത്. 1,00,000 കനേഡിയൻ ഡോളറാണ് (61,33,863 ഇന്ത്യൻ രൂപ) വാര്‍ഷിക ശമ്പളം.

sweets

പോപ് സംസ്കാരവും, മിഠായിയോടും മധുര പലഹാരങ്ങളോടുമുള്ള അഭിനിവേശമാണ് യോഗ്യതയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ചീഫ് കാൻഡി ഓഫിസറായി തിരഞ്ഞെടുക്കുന്ന ആൾക്ക് വീട്ടിലിരുന്ന് ദിവസവും ജോലി ചെയ്യാം, അല്ലെങ്കിൽ പാർട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. അഞ്ച് വയസിനു മുകളിലുള്ളവരെയാണ് ഈ തസ്തികയിലേക്ക് കമ്പനി പ്രധാനമായും പരിഗണിക്കുന്നത്.

മോദിയുടെ ആഹ്വാനം ഏറ്റെടുത്തോ? ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി രാഹുല്‍ ഗാന്ധിയും പ്രിയങ്കയുംമോദിയുടെ ആഹ്വാനം ഏറ്റെടുത്തോ? ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എന്തായാലും പരസ്യവും ജോലിയും വൈറലായതോടെ നിരവധി പേരാണ് ജോലിക്ക് താത്പര്യം അറിയിച്ചെത്തുന്നത്. ഇതിനോടകം തന്നെ ലിങ്ക്ഡ് ഇൻ വഴി 6500ലേറെ പേർ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. അതേസമയം ജോലിയുടെ പരസ്യം വന്നതിന് പിന്നാലെ നിരന്തരം ഇത്തരത്തിൽ മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ആരോഗ്യവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

വീട്ടിലിരുന്ന് മിഠായി കഴിക്കാം;ശമ്പളം 61 ലക്ഷം രൂപ..വമ്പൻ ഓഫറുമായി വിദേശ കമ്പനി

English summary
Eat candies and earn Rs sixty one lakh per year! This Canadian company is looking for a chief candy taster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X