ഐസിസില്‍ ചേര്‍ന്ന 'ജിം ഫ്രീക്ക്' യാകിന്‍ കൊല്ലപ്പെട്ടു
കെയ്‌റോ: ഐസിസില്‍ ചേര്‍ന്ന ഈജ്പിതിലെ ജിം ഫ്രീക്ക് ഇസ്ലാം യാകിന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യാകിന്‍ എന്ന ഫ്രീക്ക് പയ്യന്‍ ഐസിസില്‍ ചേര്‍ന്നത് ഒട്ടേറെ സുന്ദരിമാരുടെ നെറ്റി ചുളിച്ചിരുന്നു. ഇപ്പോള്‍ യാസിന്റെ മരണവാര്‍ത്തായാണ് വരെ തേടിയെത്തിയത്. എന്നാല്‍ റിപ്പോര്‍ട്ടിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
കുര്‍ദിഷ് പണട്ടണമായ കൊബാനിയില്‍ വച്ച് 22 കാരനായ യാസിന്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാപ് സംഗീതത്തെ ആരാധിയ്ക്കുന്ന യാസിന്‍ തീവ്രവാദത്തിന്റെ പാതയിലേയ്ക്ക് തിരിഞ്ഞത് വളരെ അടുത്തിടെയാണ്. സിറിയയിലേയും ഇറാഖിലേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ ഭഗമാവുകയായിരുന്നു ഈ യുവാവ്.

അബു സല്‍ബ ബിന്‍ യാകിന്‍ എന്ന പേരില്‍ ട്വിറ്ററിലും സജീവമായിരുന്നു ഈ യുവാവ്. ഈദ് ദിനത്തില്‍ സിറിയന്‍ പട്ടാളക്കാരെ ശിരച്ഛേദം നടത്തിയതിനടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ യാകിന്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ചിത്രത്തില്‍ രണ്ട് തലകള്‍ ഒരു പാത്രത്തില്‍ വച്ചിരിയ്ക്കുന്ന ചിത്രവും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications