കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദിലേയ്ക്ക് യുവാക്കള്‍ ആകര്‍ഷിയ്ക്കപ്പെടുന്നത് എന്തുകൊണ്ട്?

  • By Meera Balan
Google Oneindia Malayalam News

കെയ്റോ: ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലേയ്ക്ക് യാകിന്‍ ആകൃഷ്ടനായത് തന്നെ ജിഹാദിലേയ്ക്ക് ചെറുപ്പക്കാര്‍ വളരെ വേഗത്തില്‍ ആകര്‍ഷിയ്ക്കപ്പെടുന്നതിന് ഉത്തരമാണ്. യാകിന്റെ ഭാഷയില്‍ പേരില്‍ മാത്രം ഇസ്ലാമിക് രാജ്യമായിരുന്നു ഈജിപ്ത്.

ഇസ്ലാമിന്റെ ശരിയത്ത് നിയമങ്ങള്‍ നടപ്പാകുന്ന ഒരു സാമ്രാജ്യം തന്നെയാണ് യാകിന്‍ സ്വപ്‌നം കണ്ടത്. ഒരു ഖിലാഫത്ത് സ്ഥാപിയ്ക്കാനുള്ള അബു ബകര്‍ അല്‍ ബാഗ്ദാദിയുടെ ആഹ്വാനങ്ങളെ യാകിര്‍ ചെവികൊണ്ടു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് ദൈവം പ്രതിഫലം തരുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു.ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയുള്ള കൊലപാതകങ്ങളെ യാകിന്‍ മഹത്വവത്ക്കരിച്ചു.

Terrorism

കിഴക്കന്‍ കെയ്‌റോയിലെ ഫ്രഞ്ച് ലൈസി ലാ ലിബറേറ്റിലാണ് യാകിന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഐന്‍ ഷാംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി. 2013 ല്‍ ഈജിപ്തില്‍ നിന്ന് യാകിനെ കാണാതായി.

പിന്നീട് ഐസിസില്‍ ചേര്‍ന്ന ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. യാകിന്‍ എന്ന ഊര്‍ജ്ജസ്വലനായ തമാശക്കാരനായ സുഹൃത്തിന്റെ ഈ മാറ്റം കൂട്ടുകാര്‍ക്ക് പോലും വിശ്വസിയ്ക്കാനായില്ല. ഈജിപ്തില്‍ നിന്നും മാറി താമസിയ്ക്കാന്‍ യാകിന്‍ കുടുംബത്തെ പ്രേരിപ്പിച്ചു. വലിയ സ്വപ്‌നങ്ങളുമായും വാഗ്ദാനങ്ങളില്‍ അകപ്പെട്ടലുമാണ് യുവാക്കളിലധികവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകുന്നത്.

English summary
Egyptian 'jock jihadist' Islam Yakin killed in Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X