കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂടിക്ക് മാത്രമല്ല, ഗ്രേ, ഗോള്‍ഡ് ടിക്കുകളും ഇനി ട്വിറ്ററില്‍; ഇലോണ്‍ മസ്‌കിന്റെ വന്‍ പ്രഖ്യാപനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ അടിമുടി മാറ്റത്തിന് ഇലോണ്‍ മസ്‌ക്. ബ്ലൂടിക്ക് മാത്രമല്ല ഗ്രേ, ഗോള്‍ഡന്‍ ടിക്കുകളും ഇനി ലഭ്യമാകും. പുതിയ വെരിഫിക്കേഷന്‍ പ്രോഗ്രാം പൂര്‍ത്തിയായതായി മസ്‌ക് അറിയിച്ചു. ഉടനെ തന്നെ വീണ്ടും എല്ലാവര്‍ക്കും ലഭ്യമാക്കും. പുതിയ നിറങ്ങള്‍ വെരിഫിക്കേഷനായി കൊണ്ടുവരുന്നതിനും കാരണങ്ങളുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത എല്ലാവര്‍ക്കും തനിയെ ബ്ലൂടിക്ക് ലഭിക്കുമെന്ന് മസ്‌ക് അറിയിച്ചു. അതേസമയം ഫേക്ക് അക്കൗണ്ടുകള്‍ വന്‍ കുത്തൊഴുക്കിനെ തുടര്‍ന്നാണ് വ്യത്യസ്ത നിറങ്ങള്‍ ഓരോ അക്കൗണ്ടിനും നല്‍കാന്‍ കാരണം. ഇതിലൂടെ ഫേക്ക് അക്കൗണ്ടുകളെ തടയാന്‍ സാധിക്കും. നേരത്തെ ബ്ലൂടിക്കുകള്‍ നല്‍കിയപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ പേരില്‍ അടക്കം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു.

1

പണം കൊടുത്താല്‍ എല്ലാവര്‍ക്കും ബ്ലൂടിക്ക് നല്‍കുന്ന ട്വിറ്ററിന്റെ രീതികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിലൂടെ പ്രമുഖര്‍ക്കെല്ലാം ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടായി വന്നു. ഇത് നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് ബ്ലൂടിക്ക് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നത്. ഇത് പരിഷ്‌കരിച്ചാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്.

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍

അടുത്ത വെള്ളിയാഴ്ച്ചയാണ് ട്വിറ്റിന്റെ വെരിഫിക്കേഷന്‍ ലോഞ്ച് വീണ്ടും ആരംഭിക്കുക. പ്രമുഖ കമ്പനികളുടെ അക്കൗണ്ടുകള്‍ക്കാണ് ഗോള്‍ഡ് ചെക് ടിക്ക് മാര്‍ക്ക് ലഭിക്കുക. സര്‍ക്കാര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഗ്രേ ടിക്കും ലഭിക്കും. അതേസമയം ബ്ലൂടിക്ക് സെലിബ്രിറ്റികള്‍ക്കാണ് ലഭിക്കുക.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

അതേസമയം ഈ സബ്‌സ്‌ക്രിപ്ഷന്‍ രീതി വൈകിയതില്‍ മസ്‌ക് ക്ഷമ ചോദിച്ചു. അതേസമയം സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ബ്ലൂടിക്ക് തന്നെയാണ് നല്‍കുന്നത്. ഈ അക്കൗണ്ടുകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് ഇവ കൃത്യമായി വെരിഫൈ ചെയ്യും. അതിന് ശേഷം യഥാര്‍ഥ അക്കൗണ്ട് ഇവയാണെന്ന് ഉറപ്പിക്കും.

ഈ നടപടിക്രമങ്ങള്‍ വളരെ വേദനിപ്പിക്കുന്നതാണ്. എല്ലാം വളരെ അത്യാവശ്യവുമാണ്. നടപ്പാക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മസ്‌ക് പറഞ്ഞു. അതേസമയം വ്യക്തികളുടെ വെരിഫൈഡ് അക്കൗണ്ടുകളള്‍ക്കെല്ലാം ബ്ലൂടിക്ക് തന്നെയായിരിക്കുമെന്ന് മസ്‌ക് അറിയിച്ചു.

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

വ്യക്തികളുടെ അക്കൗണ്ടില്‍ ഒരു ചെറിയ ലോഗോയും ഉണ്ടാവും. അവര്‍ ഈ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെന്ന് കാണിക്കുന്നതിനാണിത്. അതേസമയം എന്തിന്റെ അടിസ്ഥാനത്തിലാണ് ട്വിറ്റര്‍ വ്യക്തികളുടെ അക്കൗണ്ട് വെരിഫൈ ചെയ്യുക എന്ന് മാത്രം വ്യക്തമായിട്ടില്ല. ഉടനെ അത് അറിയിക്കാനാണ് സാധ്യത.

ട്വിറ്ററില്‍ മുന്‍ഗണനയും സബ്‌സ്‌ക്രിപ്ഷന്‍കാര്‍ക്കായിരിക്കും. ഇന്ത്യയില്‍ 719 രൂപയാണ് വെരിഫിക്കേഷനായി നല്‍കേണ്ടത്. നേരത്തെ നിരവധി പേരാണ് മസ്‌കിന്റെ ഈ തീരുമാനത്തെ എതിര്‍ത്തത്. മസ്‌കിന്റെ പ്ലാന്‍ ട്വിറ്ററിനെ തകര്‍ക്കാനാണെന്ന് നിരവധി പേര്‍ ആരോപിച്ചിരുന്നു. നിരവധി പേര്‍ ട്വിറ്ററിലെ അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നു.

English summary
elon musk announces new verification process in twitter, blue and 2 other ticks will come
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X