ട്വിറ്ററില്‍ പ്രതിസന്ധി മുറുകുന്നു; വസ്തുക്കള്‍ ലേലം ചെയ്ത് ഇലോണ്‍ മസ്ക്
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ പ്രതിസന്ധി കനക്കുന്നു. കമ്പനിയിലെ വസ്തുക്കളെല്ലാം ഇലോണ്‍ മസ്ക് ലേലത്തില്‍ വെച്ചിരിക്കുകയാണ്. ട്വിറ്ററിലെ പക്ഷി പ്രതിമ ഒരുലക്ഷം ഡോളറിനാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍, ഡെക്കറേഷനുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയും ലേലത്തില്‍ വെച്ചിരിക്കുകയാണ്.
കമ്പനിയുടെ ചെലവ് വര്‍ധിച്ച് പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നാണ് മസ്ക് ചൂണ്ടിക്കാണിക്കുന്നത്. ഓണ്‍ലൈന്‍ ലേലമാണ് മസ്ക് സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് സംഘടിപ്പിച്ചത്. അധികമായി വന്ന കോര്‍പ്പറേറ്റ് ഓഫീസ് ഉപകരണങ്ങളാണ് ലേലത്തില്‍ വെച്ചത്.

24 മണിക്കൂറാണ് ലേലം നീണ്ടുനിന്നത്. പത്ത് അടി നീളമുള്ള നീളമുള്ള നിയോണ്‍ ലൈറ്റും ലേലത്തില്‍ വിറ്റുപോയി. ട്വിറ്ററിന്റെ ബേര്‍ഡ് ലോഗോയുടെ രൂപത്തിലായിരുന്നു ഈ ലൈറ്റുണ്ടായിരുന്നത്. 40000 യുഎസ് ഡോളറിനാണ് ഇത് ലേലത്തില്‍ വിറ്റുപോയത്.
631ലധികം വസ്തുക്കളാണ് വിറ്റുപോയത്. എക്സ്പ്രസ്സോ മെഷീനുകള്‍, കറക്ട് ഡെസ്കുകള്‍, ടെലിവിഷനുകള്‍, ബൈസിക്കിള്‍ പവര്‍ ചാര്ജേഡ് സ്റ്റേഷനുകള്‍, പിസ്സ ഓവറുകള്‍, ഡെക്കറേറ്റീവ് പ്ലാന്ററുകള്‍ എന്നിവ ലേലത്തില്‍ പോയി. ഡിസംബറില്‍ തന്നെ ലേലത്തിന്റെ കാര്യം മസ്ക് സൂചിപ്പിച്ചിരുന്നു. വലിയ രീതിയില്‍ ചെലവ് കുറയ്ക്കേണ്ടി വരുമെന്നാണ് മസ്ക് സൂചിപ്പിച്ചത്.
Hair Care:താരന് പ്രശ്നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം
ട്വിറ്ററിലെ ചെലവ് ചുരുക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ സിഇഒയായി ചുമതലയേല്‍ക്കുന്ന വേളയിലായിരുന്നു ഈ പ്രഖ്യാപനം. നേരത്തെ ജീവനക്കാരില്‍ പകുതിയോളം പേരെ മസ്ക് പുറത്താക്കിയിരുന്നു.
ഭ്രാന്തമായ രീതിയില്‍ തന്നെ ചെലവ് വെട്ടിച്ചുരുക്കുമെന്നാണ് മസ്ക് പറഞ്ഞത്. നഷ്ടങ്ങള്‍ അത്രയ്ക്കധികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്റര്‍ ആസ്ഥാനത്തെ തൂപ്പുകാരെ അടക്കം മസ്ക് പുറത്താക്കി.
ഇതോടെ കമ്പനി പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരുന്നു. 44 മില്യണിനാണ് മസ്ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിനെ തുടര്‍ന്ന് സബ്സ്ക്രിപ്ഷന് നിരക്ക് അടക്കം മസ്ക് ട്വിറ്ററില്‍ കൊണ്ടുവന്നിരുന്നു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications