Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി ഒരു ടൗണ്‍ നിര്‍മിക്കാന്‍ ഇലോണ്‍ മസ്‌ക്; അമ്പരപ്പിക്കുന്ന സൗകര്യങ്ങള്‍, ഇതാണ് കാരണം

സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാനും, അവിടെ വെച്ച് ജോലി ചെയ്യാനുമെല്ലാം വേണ്ടിയാണ് ഈ വീട് നിര്‍മിക്കുന്നത്. ഓസ്റ്റിന് സമീപത്തായി 3500 ഏക്കര്‍ ഭൂമിയാണ് വാങ്ങിയിരിക്കുന്നത്.

elon musk

വാഷിംഗ്ടണ്‍: ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സ്വന്തമായി ഒരു ടൗണ്‍ നിര്‍മിക്കുന്നു. മസ്‌കുമായി ബന്ധപ്പെട്ടുള്ള കമ്പനികള്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വാങ്ങുന്നത്. ടെക്‌സസിലാണ് ഈ ഭൂമിയെല്ലാമുള്ളത്. എന്തിനാണ് ഈ ടൗണ്‍ നിര്‍മിക്കുന്നതെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാനും, അവിടെ വെച്ച് ജോലി ചെയ്യാനുമെല്ലാം വേണ്ടിയാണ് ഈ വീട് നിര്‍മിക്കുന്നത്. ഓസ്റ്റിന് സമീപത്തായി 3500 ഏക്കര്‍ ഭൂമിയാണ് വാങ്ങിയിരിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം സ്‌നെയില്‍ബ്രൂക് എന്ന് പേരുള്ള ഒരു ടൗണ്‍ ആണ് മസ്‌ക് നിര്‍മിക്കുന്നതെന്നാണ് സൂചന. അതിന്റെ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മസ്‌ക് മൂന്ന് കമ്പനികളിലേക്ക് മസ്‌കിന് ജീവനക്കാരെ ആവശ്യമുണ്ടെന്നാണ് സൂചന.

elon musk

ബോറിങ് കോ, ടെസ്ല, സ്‌പേസ് എക്‌സ് എന്നീ കമ്പനികളിലേക്കാണ് മസ്‌ക് ആളുകളെ തേടുന്നത്. എന്നാല്‍ ഇവര്‍ക്ക് താമസിക്കാന്‍ വിപണി വിലയ്ക്കും താഴെ വാടക നിരക്കില്‍ ഈ വീടുകള്‍ ജീവനക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം. ഈ മൂന്ന് കമ്പനികള്‍ക്കും ഓസ്റ്റിന് സമീപത്ത് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ഇതെല്ലാം കണ്ടാണ് പുതിയൊരു ഗ്രാമത്തെ നിര്‍മിക്കുന്നത്.

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും

നൂറ് വീടുകളാണ് മസ്‌ക് നിര്‍മിക്കാന്‍ പ്ലാന്‍ ചെയ്യുന്നത്. അത് മാത്രമല്ല പൂളുകളും ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് എരിയകളും നിര്‍മാണത്തിലുണ്ട്. 2020ല്‍ ടെസ്ലയുടെ ആസ്ഥാനം കാലിഫോര്‍ണിയയിലെ ടെക്‌സാസിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ടെസ്ല ഓഗസ്റ്റില്‍ ജിഗാഫാക്ടറി മാനുഫാക്ച്ചറിങ് കേന്ദ്രം ആരംഭിച്ചിരുന്നു. സ്‌പേസ് എക്‌സിനും ബോറിംഗ് കമ്പനിക്കും ടെക്‌സാസില്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ബാസ്‌ട്രോപ് കൗണ്ടിയില്‍ പുതിയ ടൗണ്‍ സ്ഥാപിക്കാനാണ് മസ്‌ക് താല്‍പര്യപ്പെടുന്നത്.

ഇക്കാര്യം അദ്ദേഹം സ്വന്തം ടീമുമായി സംസാരിച്ച് കഴിഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കൗണ്ടി അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+