Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗമാറ്റത്തോടെ മകന്‍ മരിച്ചെന്ന് മസ്‌ക്, ശ്രദ്ധ കിട്ടാനുള്ള പരാമര്‍ശമെന്ന് മറുപടി; വിവാദം

വാഷിംഗ്ടണ്‍: മകന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍. ലിംഗമാറ്റ ശസ്ത്രക്രിയയോടെ തന്റെ മകന്‍ മരിച്ചുവെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ മകന്‍ രംഗത്തെത്തി. ശ്രദ്ധ കിട്ടാന്‍ വേണ്ടി പിതാവ് എന്തും വിളിച്ച് പറയുകയാണെന്ന് മകന്‍ ആരോപിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാന്‍സ്‌ജെന്‍ഡറായ മസ്‌കിന്റെ മകന്‍ ഇപ്പോള്‍ വിവിയന്‍ ജെന്ന വില്‍സന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുപതുകാരിയായ ജെന്ന താന്‍ പിതാവിന്റെ താല്‍പര്യങ്ങള്‍ അനുസരിച്ചല്ല ജീവിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. മസ്‌കിനെ നേരത്തെ തന്നെ അവര്‍ തള്ളിക്കളഞ്ഞിരുന്നു.

elon-musk

2022ലാണ് വിവിയന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. താന്‍ ജനിച്ചത് ഗേ ആയിട്ടാണെന്നും, ഓട്ടിസ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമുള്ള മസ്‌കിന്റെ അവകാശവാദങ്ങളെ അവര്‍ തള്ളി. തീര്‍ത്തും വിജ്യമാണ് ഇക്കാര്യങ്ങള്‍. വൈവിധ്യമില്ലാത്ത ഈ സങ്കല്‍പ്പം മസ്‌കിന് തീവ്ര വലതു പ്രവര്‍ത്തകനില്‍ നിന്നാണ് ലഭിച്ചതെന്നും വിവിയന്‍ ആരോപിച്ചു.

തന്നെ കബളിപ്പിച്ചാണ് മൂത്ത മകന്‍ ലിംഗ മാറ്റ ശസ്ത്രക്രിയയില്‍ ഒപ്പിടുവിച്ചതെന്ന് മസ്‌ക് ആരോപിച്ചിരുന്നു. ആ ശസ്ത്രക്രിയ കാരണം തനിക്ക് മകനെ നഷ്ടമായതായും മസ്‌ക് പറഞ്ഞിരുന്നു. അമേരിക്കയില്‍ വിവേചനത്തിനെതിരെ ഉയര്‍ന്നുവന്ന വോക്ക് സംസ്‌കാരം പോലുള്ള വൈറസാണ് തനിക്ക് മകനെ നഷ്ടപ്പെടുത്തിയതെന്നായിരുന്നു മസ്‌കിന്റെ ആരോപണം.

അതേസമയം മസ്‌ക് പറഞ്ഞ കാര്യങ്ങളെ മെറ്റയുടെ ത്രെഡ്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവിയന്‍ ജെന്ന വില്‍സന്‍ തള്ളി. പിതാവിനെ താന്‍ തള്ളിക്കളഞ്ഞതാണ്. അദ്ദേഹവുമായി എനിക്ക് യാതൊരു അടുപ്പവുമില്ല. അദ്ദേഹമല്ല എന്നെ തള്ളിക്കളഞ്ഞതെന്നും ഇരുപതുകാരിയായ വിവിയന്‍ പറഞ്ഞു. മസ്‌ക് താന്‍ ഗേ ആണെന്ന് പറഞ്ഞതെല്ലാം കള്ളമാണ്.

അതില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഒരിക്കലും നടന്നിട്ടില്ല. എവിടെ നിന്നാണ് ഇതെല്ലാം അദ്ദേഹത്തിന് ലഭിച്ചതെന്ന് അറിയില്ല. സ്വവര്‍ഗാനുരാഗത്തിനെതിരെ സംസാരിക്കുന്ന വിവാദ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷനായ മിലോ യിയാനോപോളിസില്‍ നിന്നാണ് ഇവയെല്ലാം ലഭിച്ചതെന്ന് തോന്നുന്നുവെന്നും വിവിയന്‍ പറഞ്ഞു.

സഹതാപത്തിന് വേണ്ടിയാണ് മസ്‌ക് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. എന്നാല്‍ ആ കഥയില്‍ പോലും മസ്‌കാണ് തെറ്റുകാരന്‍ എന്ന് മനസ്സിലാവുമെന്ന് വിവിയന്‍ പറഞ്ഞു. മസ്‌കിന് വേണ്ടി ജാക്കറ്റുകള്‍ താനാണ് തിരഞ്ഞെടുത്തിരുന്നതെന്ന വാദം പൂര്‍ണമായും തെറ്റാണ്. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. നാല് വയസ്സുള്ളപ്പോള്‍ ഫാബുലസ് എന്ന വാക്ക് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ വളര്‍ന്നുവന്നപ്പോള്‍ ഒരിക്കലും പിതാവ് എന്റെ ഒപ്പം ഉണ്ടായിട്ടില്ല.

അതുപോലെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. എന്റെ ബാല്യം എങ്ങനെയായിരുന്നുവെന്ന് പിതാവിന് അറിയില്ല. കാരണം അദ്ദേഹം ഒപ്പമുണ്ടായിട്ടേയില്ല. ഉണ്ടായിരുന്ന ചെറിയ കാലയളവില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. അതില്‍ നിന്ന് തന്നെ മസ്‌ക് എങ്ങനെയുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാം. മസ്‌കിന് ശ്രദ്ധ പിടിച്ചുപറ്റാനാണ് താല്‍പര്യം അതിന് വലിയൊരു ആരാധ സമൂഹം സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നും വിവിയന്‍ തുറന്നടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+