ബ്ലൂടിക്ക് യൂസര്‍മാര്‍ക്ക് മാത്രമല്ല, എല്ലാവരും പണം നല്കണ്ടി വരും; മസ്കിന്റെ തീരുമാനം വരുന്നു
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്ക്. ട്വിറ്ററിലെ എല്ലാ യൂസര്‍മാരില്‍ നിന്ന് സര്‍വീസുകള്‍ ഉപയോഗിക്കുന്നതിന് പണം ഈടാക്കാനാണ് മസ്കിന്റെ തീരുമാനം. ഇക്കാര്യം ഓഫീസില്‍ അദ്ദേഹം ചര്‍ച്ച ചെയ്ത് കഴിഞ്ഞുവെന്ന് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്ലൂടിക്ക് ഉള്ളവര്‍ മാത്രം പണം നല്കിയാല് മതിയെന്ന തീരുമാനം മസ്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. അതേസമയം ട്വിറ്ററില്‍ നിന്ന് വന്‍ തോതില്‍ യൂസര്‍മാര്‍ കൊഴിഞ്ഞുപോകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ ബ്ലൂടിക്ക് യൂസര്‍മാര്‍ മാസം എട്ട് ഡോളറാണ് നല്‍കേണ്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

എല്ലാവരില്‍ നിന്നും പണം ഈടാക്കിയാല്‍ മാത്രമേ ട്വിറ്റര്‍ സുഗമമായി നടത്തി കൊണ്ട് പോകാന്‍ സാധിക്കൂ എന്നാണ് മസ്ക് പറയുന്നു. ചില നിര്‍ണായക തീരുമാനങ്ങള്‍ മസ്ക് എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം എല്ലാവരില്‍ നിന്നും പണം ഈടാക്കാന്‍ തുടങ്ങിയാല്‍ അതോടെ ബാധിക്കപ്പെടുന്നവര്‍ വലിയൊരു വിഭാഗം വരും. അത് ചിലപ്പോള്‍ നെഗറ്റീവായും മസ്കിനെ ബാധിക്കാം.
അതേസമയം ട്വിറ്ററില്‍ തന്നെയുള്ള അണിയറ വൃത്തങ്ങളാണ് മസ്കിന്റെ പ്ലാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ ട്വിറ്റര്‍ യൂസര്‍മാരും സബ്സ്ക്രിപ്ഷന് എടുക്കേണ്ടി വരും. ഇത് ട്വിറ്ററിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന എല്ലാവര്ക്കും ബാധകമാക്കും.
ഇതിന് പുറമേ ബ്ലൂടിക്ക് സബ്സ്ക്രിപ്ഷന് വേറെയുമുണ്ടാവും. വെരിഫൈഡ് അക്കൗണ്ടിന് വേണ്ടിയാണിത്. ഇതിനൊപ്പം മറ്റ് ഫീച്ചറുകളും ഇവര്‍ക്ക് ലഭിക്കും. അടുത്തിടെ നടന്ന യോഗത്തില്‍ ട്വിറ്ററിലെ ജീവനക്കാരുമായി മസ്ക് ഇക്കാര്യം ചര്‍ച്ച ചെയ്തു. എല്ലാവര്ക്കും ട്വിറ്റര്‍ പരിമിതമായ സമയത്തേക്ക് ഉപയോഗിക്കാം.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഒരു മാസത്തേക്കുള്ള കാര്യമാണിത്. ഒരു മാസത്തില്‍ നിശ്ചിത സമയത്താണ് ഇത് ഉപയോഗിക്കാന്‍ സാധിക്കുക. അതിന് ശേഷം ട്വിറ്ററില്‍ തുടരണമെങ്കില്‍ സബ്സ്ക്രിപ്ഷന് വേണ്ടി വരും. ഇക്കാര്യം ട്വിറ്റര്‍ ഇങ്ങോട്ട് ചോദിക്കും. നിലവില്‍ ഈ ഓപ്ഷന് മസ്ക് ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് അറിയില്ല.
നിലവില്‍ പുതിയ സബ്സ്ക്രിപ്ഷന് ഫീച്ചര്‍ പരമാവധി എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് മസ്ക്. എല്ലാവര്‍ക്കുമായി സബ്സ്ക്രിപ്ഷന് രീതി കൊണ്ടുവരുന്നത് ഉടന്‍ ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. ബ്ലൂടിക്ക് ലോഞ്ച് ചെയ്യുന്നത് ധൃതിപ്പെട്ടാണ് മസ്ക് നടത്തുന്നതെന്ന് ട്വിറ്റര്‍ വൃത്തങ്ങള്‍ പറഞ്ഞു. ട്വിറ്ററിന്റെ എല്ലാ യോഗത്തിലും മസ്ക് പങ്കെടുക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും മസ്ക് അറിയുന്നുമുണ്ട്.
ചില രാജ്യങ്ങളില്‍ ബ്ലൂ സബ്സ്ക്രിപ്ഷന് ലോഞ്ച് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലുമെത്തും. ഇതില്‍ പരസ്യങ്ങളുമുണ്ടാവില്ല. അതേസമയം ബിസിനസ് അക്കൗണ്ടിന് മാത്രം സബ്സ്ക്രിപ്ഷന് ഏര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനം. അവസാന നിമിഷം മസ്ക് തന്നെയാണ് ഇത് മാറ്റിയത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications