പിരിച്ചുവിട്ടവര്‍ക്ക് പണം നല്‍കില്ല; 100 മില്യണ്‍ പിടിച്ച് വെക്കാന്‍ മസ്‌ക്, ട്വിറ്റര്‍ പൂട്ടിക്കുമോ
വാഷിംഗ്ടണ്‍: ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ പ്രശ്‌നങ്ങള്‍. ട്വിറ്റര്‍ സിഇഒയെ അടക്കം ഇലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് കൊടുക്കാന്‍ കാശില്ല എന്നതാണ് പുതിയ വെല്ലുവിളി. തന്റെ ഇഷ്ടങ്ങള്‍ മാത്രമേ ഇനി ട്വിറ്ററില്‍ നടക്കൂ എന്ന സൂചനയാണ് മസ്‌ക് നല്‍കുന്നത്.
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ തിരിച്ചെത്തുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. മാനവികതയെ രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ട്വിറ്റര്‍ വാങ്ങുന്നതെന്നാണ് മസ്‌ക് പറഞ്ഞിരുന്നത്. തീവ്ര വലതുപക്ഷമായും, തീവ്ര ഇടതുപക്ഷമായും ട്വിറ്റര്‍ മാറാതിരിക്കാനാണ് തന്റെ ശ്രമമെന്നാണ് മസ്‌ക് നേരത്തെ പറഞ്ഞിരുന്നത്.

ട്വിറ്ററിനെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി എക്‌സിക്യൂട്ടീവുകളെയാണ് മസ്‌ക് പുറത്താക്കിയത്. സിഇഒ പരാഗ് അഗര്‍വാളാണ് ആദ്യം പുറത്തായത്. ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസറായ നെഡ് സെഗാള്‍, ചീഫ് ലീഗല്‍ ഓഫീസര്‍ വിജയ ഗഡ്ഡെ എന്നിവരും പുറത്തായി. അതേസമയം ഇവരെ വെറുതെ അങ്ങ് പുറത്താക്കാനാവില്ല. ട്വിറ്റര്‍ വാങ്ങിയതോടെ തന്നെ മൂക്കറ്റം കടത്തിലാണ് ഇലോണ്‍ മസ്‌ക്.

ഇവരെ പുറത്താക്കണമെങ്കില്‍ തന്നെ വന്‍ തുക നല്‍കണം. അത് കരാര്‍ പ്രകാരമുള്ളതാണ്. നഷ്ടപരിഹാരം എന്ന തരത്തിലാണ് വന്‍ തുക നല്‍കേണ്ടത്. ഈ പണം നല്‍കിയാല്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റും. ട്വിറ്ററിന്റെ 7500ഓളം തൊഴിലാളികളെ ഒഴിവാക്കിയ കൂട്ടത്തിലുണ്ട്. ഇവര്‍ക്കെല്ലാം കൂടി നല്‍കേണ്ട നഷ്ടപരിഹാരം 100 മില്യണാണ്. ഇത് എങ്ങനെ നല്‍കുമെന്ന് കമ്പനിക്ക് അറിയില്ല.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
അതേസമയം ഇപ്പോള്‍ ഒഴിവാക്കിയ മൂന്ന് എക്‌സിക്യൂട്ടീവുകള്‍ക്ക് മാത്രമായി മസ്‌ക് നല്‍കേണ്ടത് 200 മില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ അഗര്‍വാളിനാണഅ കൂടുതല്‍ പണം നല്‍കേണ്ടത്. ട്വിറ്ററിന്റെ സിഇഒയായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ചില കരാറുകള്‍ കമ്പനിയുമായി പരാഗ് ഉണ്ടാക്കിയിരുന്നത്. 42 മില്യണ്‍ കമ്പനിയുമായി വിട്ടുപോകുമ്പോള്‍ ലഭിക്കണമെന്നായിരുന്നു. ആദ്യത്തെ നിബന്ധന. അതുപോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചിരിക്കുകയാണ്.

അതേസമയം വന്‍ തുക തന്നെ മസ്‌കിന് ഇവരെ ഒഴിവാക്കുമ്പോള്‍ നല്‍കേണ്ടി വരും. എന്നാല്‍ ഈ പണം നല്‍കാന്‍ മസ്‌ക് തയ്യാറല്ല. പുറത്താക്കിയവര്‍ക്ക് എന്തിന് പണം എന്ന നിലപാടാണ് മസ്‌കിനെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വന്‍ നിയമപോരാട്ടം തന്നെ മസ്‌കുമായി പരാഗ് അടക്കമുള്ളവര്‍ക്ക് ഉണ്ടാവും.

കൂടുതല്‍ ആളുകളെ പുറത്താക്കണമെങ്കില്‍ തീര്‍ച്ചയായും ഈ പണം നല്‍കാതെ മസ്‌കിന് ഒന്നും സാധ്യമാകില്ല. മസ്‌കിന്റെ ആസ്തി 221.3 ബില്യണാണ്. പക്ഷേ ഇത്രയും വലിയൊരു ബാധ്യത അദ്ദേഹത്തിന് താങ്ങാനാവുമോ എന്നാണ് അറിയാനുള്ളത്. നിലവില്‍ ട്വിറ്ററില്‍ സാമ്പത്തിക നിലയും അത്ര മെച്ചപ്പെട്ടതല്ല.












Click it and Unblock the Notifications