ട്വിറ്റര്‍ എന്ത് ചെയ്താലും അടിച്ചുമാറ്റുന്നു, ഫേസ്ബുക്കിനെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്
മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അത്തരമൊരു ആലോചനയിലാണ് സക്കര്‍ബര്‍ഗ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാഷിംഗ്ടണ്‍: ഫേസ്ബുക്കിനെതിരെ പരിഹാസവുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ എന്ത് ചെയ്യുകയാണെന്ന് നോക്കി നില്‍ക്കുകയാണ് മെറ്റ. അവര്‍ ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അതേ പടി പകര്‍ത്തുകയാണെന്നും മസ്‌ക് പരിഹസിച്ചു. നേരത്തെ ട്വിറ്ററിന് ബദലായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ പുതിയതായി അവതരിപ്പിക്കാന്‍ മെറ്റ തീരുമാനിച്ചിരുന്നു.
ഇതിനെയാണ് മസ്‌ക് പരിഹസിച്ചത്. അതേസമയം മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അത്തരമൊരു ആലോചനയിലാണ് സക്കര്‍ബര്‍ഗ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ട്വിറ്റര്‍ ചെയ്യുന്ന കാര്യങ്ങള്‍ പകര്‍ത്തുകയാണെന്ന് മസ്‌ക് ആരോപിക്കുന്നു.
ഡെയ്‌ലി ലൗഡാണ് നേരത്തെ മെറ്റ ട്വിറ്ററിന് എതിരാളിയായി മെറ്റ ഒരു പ്ലാറ്റ്‌ഫോം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ വിഷയത്തില്‍ ട്വിറ്റര്‍ യൂസര്‍ മസ്‌കിനോട് ചില ചോദിച്ചിരുന്നു. അതിലാണ് ഫേസ്ബുക്ക് വെറും കോപ്പിയടിക്കാരാണെന്ന് മസ്‌ക് ആരോപിച്ചത്.

നേരത്തെ ട്വിറ്ററിനെ പോലെ സബ്‌സ്‌ക്രിപ്ഷന്‍ രീതികളും ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ബ്ലൂടിക്ക് നല്‍കാന്‍ നിശ്ചിത തുക ഈടാക്കുമെന്നായിരുന്നു പ്രഖ്യാപനം. കടുത്ത വരുമാന നഷ്ടമാണ് മെറ്റ നേരിടുന്നത്. ഇത് വര്‍ധിപ്പിക്കാനായിട്ടുള്ള തീരുമാനമാണിത്. ട്വിറ്റര്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
ടെക്‌സ്റ്റ് അധിഷ്ഠിതമായ അപ്‌ഡേറ്റുകള്‍ക്കായി മെറ്റ ട്വിറ്ററിന് സമാനമായ ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നതായിട്ടാണ് രിപ്പോര്‍ട്ട്. ഇത് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എപ്പോഴാണ് ഇത് പുറത്തിറങ്ങുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ഈ ആപ്പിന് സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ആശങ്കകള്‍ ഇപ്പോഴേ ഉയര്‍ന്ന് കഴിഞ്ഞു. പലരും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചൊന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ മെറ്റ തയ്യാറായിട്ടില്ല.
നേരത്തെ കമ്പനിയുടെ പല ഓഫീസുകളും അടച്ചുപൂട്ടിയിരുന്നു. പ്രതിസന്ധി അത്രയ്ക്ക് രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിരവധി പേരെ കമ്പനി പുറത്താക്കിയിരുന്നു.












Click it and Unblock the Notifications