മസ്‌കിന്റെ പരിഷ്‌കരണം വീണ്ടും; വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ച് ട്വിറ്റര്‍
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ വീണ്ടും മാറ്റങ്ങളുമായി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഇക്കാര്യം മസ്‌ക് തന്നെയാണ് പ്രഖ്യാപിച്ചത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഒരുദിവസം വായ്കിക്കാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിനാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് താല്‍ക്കാലികമായ പരിധിയാണെന്ന് മസ്‌ക് വെളിപ്പെടുത്തി.
അതായത് ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് ഇനി ദിവസം 600 പോസ്റ്റുകള്‍ മാത്രമേ വായിക്കാനാവൂ. ഈ രീതിയിലാണ് പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. വെരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകള്‍ക്കുള്ള പരിധി 300 പോസ്റ്റുകളാണ്. എന്നാല്‍ വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6000 പോസ്റ്റുകള്‍ വരെ കാണാനാകും.

ഉയര്‍ന്ന തലത്തിലുള്ള ഡാറ്റാ സ്‌ക്രാപ്പിംഗും, സിസ്റ്റം കൃത്രിമത്വവും തടുന്നതിന് ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് മസ്‌ക് വിശദീകരിക്കുന്നത്. അതേസമയം താല്‍ക്കാലികമായുള്ള ഈ പരിധി, ഇനി വര്‍ധിപ്പിക്കും. വെരിഫൈഡ് യൂസര്‍മാര്‍ക്ക് പ്രതിദിനം എട്ടായിരം പോസ്റ്റുകള്‍ വരെ കാണാനാവുന്ന തരത്തിലേക്ക് നിജപ്പെടുത്തും. വെരിഫൈ ചെയ്യാത്തവര്‍ക്ക് നിത്യേന 800 പോസ്റ്റുകളും കാണാനാവും.
അതേസമയം വെരിഫൈ ചെയ്യാത്ത പുതിയ യൂസര്‍മാര്‍ക്ക് 400 പോസ്റ്റുകളെ വരെയും കാണാനാവും. അതേസമയം ഇവ എന്ന് നമുതലാണ് നടപ്പാക്കി തുടങ്ങുകയെന്ന് മാത്രം മസ്‌ക് പറഞ്ഞിട്ടില്ല. നിരധി യൂസര്‍മാര്‍ ട്വിറ്റര്‍ പലര്‍ക്കും ലഭ്യമാകുന്നില്ലെന്ന് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ ട്വീറ്റ് എത്തിയത്.അതേസമയം നിരവധി ട്വിറ്റര്‍ യൂസര്‍മാരാണ് മസ്‌കിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.
ഓരോ മിനുട്ടിലും നൂറ് പോസ്റ്റുകള്‍ വരെ സ്‌ക്രോള്‍ ചെയ്യാറുണ്ട്. മസ്‌ക് ഇങ്ങനൊരു നിയമം കൊണ്ടുവന്നാല്‍, അത് ട്വിറ്ററിന്റെ അന്ത്യമായിരിക്കുമെന്നും ഒരു യൂസര്‍ പറഞ്ഞു. ഇംപ്രഷന്‍സിന്റെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ വില്‍ക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ട്വിറ്റര്‍. എത്ര സമയം ട്വിറ്ററില്‍ ചെലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണിത്. മസ്‌കിന്റെ തീരുമാനത്തോടെ ആളുകള്‍ ആപ്പ് ഉപയോഗിക്കുന്നത് കുറയുമെന്നും മറ്റൊരു യൂസര്‍ ചൂണ്ടിക്കാണിച്ചു.
ഒരു വെബ്‌സൈറ്റില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്ത് മറ്റൊരു പ്രോഗ്രാമിനായി ഉപയോഗിക്കുന്നതാണ് ഡാറ്റാ സ്‌ക്രാപ്പിങ് എന്ന് മസ്‌ക് ഇതിനൊപ്പം വിശദീകരിച്ചിട്ടുണ്ട്.നൂറിലധികം സംഘടനകള്‍, ട്വിറ്റര്‍ ഡാറ്റ സ്‌ക്രാപ്പ് ചെയ്യുന്നുണ്ടെന്നും, ഇത് ഉപയോക്തൃ അനുഭവത്തെ മോശമായി സ്വാധീനിക്കുന്നുവെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ട്വീറ്റുകള്‍ കാണുന്നതിന് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വേണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കപ്പുറം സോഷ്യല്‍ മീഡിയ കമ്പനിയുടെ ബിസിനസ് തിരിച്ചുകൊണ്ടുവരാന്‍ വീഡിയോ, ക്രിയേറ്റര്‍, ബിസിനസ് പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികളും നേരത്തെ ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications