മസ്‌ക് ട്വിറ്ററിന് പറ്റിയ ആളല്ല, തുറന്നടിച്ച് സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍
ഇലോണ്‍ മസ്‌ക് ട്വിറ്ററിന് നല്ലതായിട്ടുള്ള പല നയങ്ങളും ഇല്ലാതാക്കിയെന്ന് സഹസ്ഥാപകന്‍. ഇത്രയും കാലം ട്വിറ്റര്‍ നേടിയെടുത്ത വിശ്വാസവും മസ്‌ക് തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍. ട്വിറ്ററിന്റെ ചുമതലകള്‍ ഏറ്റെടുത്ത് നടത്താന്‍ പറ്റിയ ഒരാളായി മസ്‌കിനെ തോന്നുന്നില്ല. അദ്ദേഹം അക്കാര്യത്തില്‍ അത്ര മിടുക്കനല്ലെന്നും സ്‌റ്റോണ്‍ പറഞ്ഞു.
ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിമര്‍ശനം. ട്വിറ്ററിന്റെ ആത്മവീര്യവും, കണ്ടന്റ് പോളിസികളും മെച്ചപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും മസ്‌ക് തിരുത്തിയതായി സ്റ്റോണ്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ കൊണ്ടുവന്ന പോസിറ്റീവായിട്ടുള്ള പല മാറ്റങ്ങള്‍ എല്ലാം മസ്‌ക് അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എപ്പോഴും വിജയിക്കുക എന്ന അര്‍ത്ഥത്തോടെ മാത്രമല്ല സോഷ്യല്‍ മീഡിയ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. അത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. കാരണം 50 ശതമാനം ആളുകള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ സംതൃപ്തരായിരിക്കും.

ബാക്കിയുള്ളവര്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അതൃപ്തരായിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യവും അതില്‍ ഉള്ളതില്‍ എതിര്‍പ്പ് കാണിക്കാന്‍ പാടില്ല. ഇതുവരെ ട്വിറ്ററിനെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റിയ വ്യക്തിയാണ് മസ്‌ക് എന്ന് തോന്നിയിട്ടില്ല. ഇനി ഒരുപക്ഷേ എനിക്ക് തെറ്റ് പറ്റാമെന്നും സ്റ്റോണ്‍ പറഞ്ഞു.
2006ല്‍ ജാക് ഡോര്‍സിക്കൊപ്പം ചേര്‍ന്നാണ് സ്റ്റോണ്‍ ട്വിറ്റര്‍ സ്ഥാപിച്ചത്. ഒപ്പം നോവ ഗ്ലാസ്സും, ഇവാന്‍ വില്യംസുമുണ്ടായിരുന്നു. 2017ല്‍ അദ്ദേഹം ട്വിറ്ററിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ മസ്‌കിന്റെ കീഴില്‍ എല്ലാം തകര്‍ന്നുവെന്ന് അദ്ദേഹം പറയുന്നു.
ഒരുപാട് മേഖലകളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. അതെല്ലാം ഇപ്പോള്‍ പോയെന്നും സ്‌റ്റോണ്‍ പറഞ്ഞു. ട്വിറ്റര്‍ ഫയല്‍സ് എന്ന പേരില്‍ പുറത്തുവിടുന്ന കാര്യത്തില്‍ ജീവനക്കാരുടെ പേര് പറയാന്‍ പാടില്ലായിരുന്നു.
മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!
അത് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ട്വിറ്റര്‍ എന്ന സങ്കല്‍പ്പം തീര്‍ച്ചയായും ഇതിനെ അതിജീവിക്കും. സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഒരു കമ്പനി എന്ന നിലയില്‍ ട്വിറ്റര്‍ അതിജീവിക്കുമോ എന്ന് അറിയില്ല. മാസ്‌റ്റോഡോണ്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വിജയവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സുതാര്യതയുള്ള ട്വിറ്ററിന്റെ മറ്റൊരു വേര്‍ഷനാണ് മസ്‌റ്റോഡോണ്‍.
ആളുകള്‍ അവിടേക്ക് പോകുന്നുണ്ട്. ഭാവി എന്താകുമെന്ന് എനിക്കറിയില്ല. എന്ത് നടക്കുമെന്നും അറിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാം ശരിയാവുമെന്ന് കരുതുന്നു.ഇപ്പോള്‍ എന്തായാലും നല്ല നിലയില്‍ അല്ല കാര്യങ്ങളെന്നും സ്‌റ്റോണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications