കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ നിന്ന് ആ ഫീച്ചറും ഒഴിവാക്കി, ഇലോണ്‍ മസ്‌കിന്റെ കടുത്ത തീരുമാനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് ആത്മഹത്യ പ്രതിരോധ സന്ദേശം എടുത്ത് മാറ്റി ഇലോണ്‍ മസ്‌ക്. അപ്രതീക്ഷിതമായ തീരുമാനമായിരുന്നു ഇത്. നേരത്തെ വ്യൂ കൗണ്ട് ഫീച്ചറും ഇതുപോലെ ട്വിറ്ററില്‍ നിന്ന് മസ്‌ക് നീക്കം ചെയ്തിരുന്നു. അതേസമയം മസ്‌കിന്റെ മാറ്റങ്ങള്‍ പലരെയും ഞെട്ടിക്കുന്നതാണ്.

എല്ലാ വെബ് സൈറ്റുകളിലും, സോഷ്യല്‍ മീഡിയയിലുമെല്ലാം ആത്മഹത്യയെ തടയുന്നതിനായി ഭാഗമായി ഒരു സന്ദേശം നല്‍കാറുണ്ട്. ഇത് ഒരു ക്ഷേമപ്രവര്‍ത്തനം പോലെയാണ് എല്ലാവരും കാണുന്നത്. ഇത്തരമൊരു മാറ്റം ട്വിറ്ററില്‍ നിന്ന് അതുകൊണ്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. മസ്‌കിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു ഫീച്ചര്‍ ട്വിറ്ററില്‍ നിന്ന് മാറ്റിയത്.

1

ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശമായിരുന്നു ഇതിന്റെ ഉള്ളടക്കം. അത് കൂടാതെ ആത്മഹത്യയെ തടയുന്നതിനായുള്ള ഹോട്ട്‌ലൈന്‍ നമ്പറുകളും നല്‍കിയിരുന്നു. ഒപ്പം മറ്റ് സുരക്ഷാ കാര്യങ്ങളും നല്‍കിയിരുന്നു. അതായത് ചില കണ്ടന്റുകള്‍ നോക്കുമ്പോള്‍ അതില്‍ മുന്നറിയിപ്പ് നല്‍കുന്നതും, യൂസര്‍മാരെ അത് കാണുന്നതില്‍ നിന്ന് പിന്തിരിക്കുന്നതുമൊക്കെ ഇതില്‍ വരുമായിരുന്നു.

മനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനംമനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം

ട്വിറ്ററില്‍ നിന്നുള്ള രണ്ട് ജീവനക്കാരാണ് ഇക്കാര്യം പുറത്തുവിട്ടത്. പക്ഷേ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയില്ല. മസ്‌ക് ഇവരെ കമ്പനിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്നാണ് രഹസ്യമായി മാധ്യമങ്ങള്‍ക്ക് ഇവര്‍ വിവരങ്ങള്‍ നല്‍കിയത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

അതേസമയം റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ ഫീച്ചര്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ഫീച്ചര്‍ പ്രകാരം യൂസര്‍മാര്‍ ഒരു നിശ്ചിത കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ അതിനൊപ്പം ഇത്തരം പ്രതിരോധ സന്ദേശങ്ങളും വാറുണ്ടായിരുന്നു. ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

ഈ ഫീച്ചറുകള്‍ താല്‍ക്കാലികമായി മാറ്റിയതാണെന്നും ട്വിറ്റര്‍ ഹെഡ് ഓഫ് ട്രെസ്റ്റ് ആന്‍ഡ് സേഫ്റ്റ് എല്ലാ ഇര്‍വിന്‍ പറഞ്ഞു. അടുത്തയാഴ്ച്ച തന്നെ ഈ ഫീച്ചര്‍ തിരിച്ചെത്തുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും എല്ല പറഞ്ഞു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ഈ ഫീച്ചറില്‍ ലഭ്യമായിരുന്നു.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍

അതേസമയം മനോനില അടക്കം തകരാറിലായ ആളുകളെ കൂടുതലായി ഇത് ബാധിക്കുമെന്നാണ് ട്വിറ്ററിന്റെ മുന്‍ കണ്ടന്റ് അഡൈ്വസറി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എയര്‍ലിയാനി അബ്ദുള്‍ റഹ്മാന്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകന്‍ വില്‍ ഗയാത്തും മസ്‌കിനെതിരെ രംഗത്തെത്തി. വളരെ മോശം എന്നാണ് ഇയാള്‍ കുറിച്ചു. ട്വിറ്ററിന്റെ അടിമുടി ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ മാറ്റങ്ങള്‍ എന്ന് ഗയാത്ത് കുറിച്ചു.

എന്ത് തരം വൃത്തിക്കെട്ട വ്യക്തിയാണ് ഇത്തരമൊരു കാര്യം ട്വിറ്ററില്‍ നിന്ന് എടുത്ത് മാറ്റുന്നയാളെന്ന് പോഡ്കാസ്റ്റര്‍ റയാന്‍ ടി ക്രാങ്ക് ചോദിച്ചു. വ്യാപക വിമര്‍ശനമാണ് പ്രമുഖരില്‍ നിന്നടക്കം മസ്‌ക് ഈ വിഷയത്തില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.

English summary
elon musk removes a famous and useful feature in twitter, this is happened after that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X