കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരെ കുറച്ചിട്ടില്ല, ട്വിറ്ററില്‍ 2300 ജീവനക്കാരുണ്ട്, മറുപടിയുമായി ഇലോണ്‍ മസ്‌ക്

Google Oneindia Malayalam News
ELON MUSK

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് ജീവനക്കാരെ കുറച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ 2300 ആക്ടീവായിട്ടുള്ള ജീവനക്കാരുണ്ടെന്ന് മസ്‌ക് പറഞ്ഞു. നേരത്തെ സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണം 1300 ആക്ടീവ് വര്‍ക്കര്‍മാരായി കുറച്ചുവെന്നായിരുന്നു പറഞ്ഞിരുന്നു.

മൊത്തം എഞ്ചിനീയര്‍മാരുടെ എണ്ണം 550ല്‍ താഴേക്കും വീണിരുന്നുവെന്നാണ് ഇവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതേസമയം കമ്പനിയുടെ 1300 ജീവനക്കാരില്‍ 75 പേര്‍ അവധിയിലാണ്. ഇതില്‍ 40 എഞ്ചിനീയര്‍മാരും വരുമെന്നായിരുന്നു സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തത്. ഇത് തീര്‍ത്തും തെറ്റാണെന്ന് മസ്‌ക് പറഞ്ഞു.

തുര്‍ക്കിയിലെ ആകാശത്ത് പറക്കുംതളിക; ധൂമപടലത്തിന്റെ രൂപം, ഞെട്ടി വിറച്ച് നാട്ടുകാര്‍തുര്‍ക്കിയിലെ ആകാശത്ത് പറക്കുംതളിക; ധൂമപടലത്തിന്റെ രൂപം, ഞെട്ടി വിറച്ച് നാട്ടുകാര്‍

നൂറുകണക്കിന് ജീവനക്കാര്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഒപ്പം ആയിരക്കണക്കിന് കരാറുകാര്‍ വേറെയുമുണ്ടെന്ന് മസ്‌ക് പറഞ്ഞു. കഴിഞ്ഞ ദിവസം ട്വിറ്റര്‍ 50 ജീവനക്കാരെ കൂടി പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രൊഡക്ട് ടീമില്‍ നിന്നാണ് പിരിച്ചുവിടുക. ഇക്കാര്യത്തില്‍ മസ്‌ക് പ്രതികരിച്ചിട്ടില്ല. ആറാഴ്ച്ച മുമ്പ് ട്വിറ്ററില്‍ ഇനി പിരിച്ചുവിടല്‍ ഉണ്ടാവില്ലെന്ന് മസ്‌ക് പ്രഖ്യാപിച്ചതാണ്. എന്നാല്‍ വാക്കുപാലിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നാണ് മനസ്സിലാകുന്നത്. ഇതോടെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തനം താളം തെറ്റുമെന്നും ആശങ്കയുണ്ട്.

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

അതേസമയം ഇത്രയും പേരെ പിരിച്ചുവിടുന്നതിലൂടെ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം രണ്ടായിരത്തിന് താഴേക്ക് വീഴുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ പിരിച്ചുവിട്ട തൊഴിലാളികള്‍ക്കൊന്നും ന്യായമായ നഷ്ടപരിഹാരം മസ്‌ക് നല്‍കിയിട്ടില്ല.

മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടിയിട്ടില്ലെന്നാണ് പരാതി. എന്നാല്‍ മസ്‌ക് ഇപ്പോഴും അഴിച്ചുപണിയുമായി മുന്നോട്ട് പോവുകയാണ്. നേരത്തെ ട്വിറ്ററിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 50 ശതമാനം കുറച്ചിരുന്നു മസ്‌ക്.

ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍

ഒപ്പം ബ്ലൂടിക്കിന് സബ്‌സ്‌ക്രിപ്ഷനും കൊണ്ടുവന്നിരുന്നു. ഇതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്വിറ്ററിന്റെ വരുമാനത്തിലും വന്‍ ഇടിവ് വന്നിട്ടുണ്ട്. നിലവില്‍ ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മസ്‌ക്.

English summary
elon musk says didn't reduce employees number, total 2300 persons working on twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X