കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോച്ചിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഇലോണ്‍ മസ്‌ക്; വിദ്വേഷം പടര്‍ത്തുന്നുവെന്ന് ഡെമോക്രാറ്റുകള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ്സിലെ കൊവിഡ് പ്രതിരോധ സംഘ തലവന്‍ ആന്റണി ഫോച്ചിയെ വിചാരണ ചെയ്യണമെന്ന് ആവശ്യവുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ഇതിന് പുറമേ ഒരു ട്രോളും അദ്ദേഹം ഫോച്ചിയെ ലക്ഷ്യമിട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്റെ പ്രഭു, ഒരു ലോക്ഡൗണ്‍ കൂടി എന്ന് ഫോച്ചി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് പറയുന്നതാണ് ട്രോളില്‍ ഉള്ളത്.

യുഎസ്സിലാകെ നാഷണല്‍ ഹീറോയായിട്ടാണ് ഫോച്ചിയെ കാണുന്നത്. എന്നാല്‍ ഇലോണ്‍ മസ്‌കും റിപബ്ലിക്കന്‍ പാര്‍ട്ടിയും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഫോച്ചിയുടെ വാക്‌സിന്‍ നയത്തെ വരെ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മസ്‌കിന്റെ പരാമര്‍ശം കടുത്തുപോയി എന്നാണ് വിമര്‍ശനം.

1

യുഎസ് സര്‍ക്കാരിന്റെയും, ഫോച്ചിയുടെയും കൊവിഡ് പ്രതിരോധ നയങ്ങളെ മസ്‌ക് നിരന്തരം വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫോച്ചിയുടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഫേസ് മാസ്‌ക് ഉപയോഗം, വാക്‌സിനേഷന്‍ നയം എന്നിവയ്‌ക്കെതിരെ വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണംനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണം

പക്ഷേ ആന്റണി ഫോച്ചിയുടെ പല നിര്‍ദേശങ്ങളും കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ യുഎസ്സിനെ മുന്നോട്ട് നയിക്കുകയാണ് ചെയ്തത്. കൊവിഡിനെതിരെ പ്രതിരോധത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനെ വിലക്കാനുള്ള തീരുമാനം ഇനി ഉണ്ടാവില്ലെന്ന് നേരത്തെ ട്വിറ്റര്‍ പറഞ്ഞിരുന്നു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

അതേസമയം ആരോഗ്യ വിദഗ്ധരിലും സോഷ്യല്‍ മീഡിയ വിദഗ്ധരിലും ട്വിറ്ററിന്റെ തീരുമാനം വലിയ ആശങ്കയുണ്ടാക്കിയിരുന്നു. വ്യാപകമായി തെറ്റായ വിവരങ്ങള്‍ പ്രചരിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആശങ്ക. മസ്‌കിന്റെ ട്വീറ്റ് വൈറലായെങ്കിലും നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെ

വാക്‌സിന്‍ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പീറ്റര്‍ ഹോട്ടസ് മസ്‌കിനെതിരെ രംഗത്തെത്തി. ഈ ട്വീറ്റ് മസ്‌ക് ഡിലീറ്റ് ചെയ്യണമെന്ന് ഹോട്ടസ് ആവശ്യപ്പെട്ടത്. രണ്ട് ലക്ഷത്തോളം അമേരിക്കക്കാര്‍ക്ക് കൊവിഡില്‍ അനാവശ്യമായി ജീവന്‍ നഷ്ടപ്പെടുത്തി. ഇത്തരം തെറ്റായ വിവരങ്ങള്‍ കൊണ്ടും, ശാസ്ത്ര വിരുദ്ധത കൊണ്ടുമാണ് അത് സംഭവിച്ചതെന്നും മസ്‌ക് ആരോപിച്ചു.

ഡെമോക്രാറ്റിക് സെനറ്റര്‍ ആമി ക്ലോബുച്ചാര്‍ ആന്റോണി ഫോച്ചിയെ അഭിനന്ദിച്ചു. രാജ്യത്തെ വലിയൊരു പ്രതിസന്ധിയുടെ സമയത്ത് സമാധാനപരമായിട്ടാണ് അദ്ദേഹം മുന്നോട്ട് നയിച്ചതെന്ന് മസ്‌കിന് മറുപടിയായി ക്ലോബുച്ചാര്‍ പറഞ്ഞു. നല്ലൊരു മനുഷ്യനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ശ്രദ്ധ നേടാനുള്ള ഈ ചീപ്പ് പരിപാടിയിലേക്ക് അദ്ദേഹത്തെ വലിച്ചിഴയ്ക്കരുതെന്നും ക്ലോബുച്ചാര്‍ ആവശ്യപ്പെട്ടു.

അതേസമയം മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെണനും ഫോച്ചിയെ പിന്തുണച്ചു. ദേശീയ ഹീറോയാണ് അദ്ദേഹമെന്നും, മസ്‌ക് വിദ്വേഷം പടര്‍ത്തുകയാണെന്നും ബ്രെണ്ണന്‍ ആരോപിച്ചു. അതേസമയം റിപബ്ലിക്കന്‍ സഭാംഗങ്ങള്‍ ഫോച്ചിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തനിക്കെതിരെ അന്വേഷണം വേണമെന്ന റിപബ്ലിക്കന്‍മാരുടെ ആവശ്യത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് ഫോച്ചി പറഞ്ഞു. മസ്‌കിന്റെ ട്വീറ്റിന് പിന്തുണയറിയിച്ചതും റിപബ്ലിക്കന്‍ പാര്‍ട്ടിയാണ്.

English summary
elon musk says us pandemic response chief anthony fauci should prosecute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X